കേരളത്തിലെ സ്ത്രീകള്‍ ഇത്രയധികം വേദനയും
യാദനയും അനുഭവിക്കുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്. ഈ അടുത്ത കാലത്ത് മാത്രം. അതിനു
സഹായിച്ച ശ്രുതി , കുഞ്ഞില (അഖില ഹെന്റി) അവര്‍കള്‍ക്ക് എന്റെ നന്ദി
രേഖപ്പെടുത്തിക്കൊള്ളുന്നു.
ഇതിപ്പോ ഇത്രേം മോശമായത് ടൈറ്റ് ചുരിതാര്
ബോട്ടം ഭയങ്കര ബോര് ആണെന്ന് ആരോ ഓണ്‍ലൈനില്‍ വിളിച്ചു പറഞ്ഞതാ. അല്ലെ? അതിപ്പോ
ഇത്തിരി കൊള്ളാവുന്ന പിള്ളേര് പോയപ്പോള്‍ നാല്ക്കവലെലെ പിള്ളേര് ഒന്ന് കമന്റ്
അടിച്ചു എന്ന് കരുതിയാല്‍ പോരെ? അത് കേട്ട് ആരെങ്കിലും കവല വഴി പോകേണ്ട എന്ന്
തീരുമാനിക്കരുണ്ടോ? അതുപോലെ ആരോ ബ്ലോഗില്‍ എന്തോ പറഞ്ഞെന്നു പറഞ്ഞു നാളെ പോയി
ചുരിതാര് ഒക്കെ മാറ്റി തൈപ്പിക്കണം എന്ന് ആരെങ്കിലും പറഞ്ഞോ?
അത് പോട്ടെ, ഇതാണോ ഇപ്പോള്‍ കേരളത്തിലെ
ഏറ്റവും വലിയ പ്രശ്നം?ഇഷ്ട വസ്ത്രം ഇടാന്‍ സ്ത്രീകള്‍ക്ക്
പറ്റുന്നില്ല? അതുകൊണ്ട് സ്ത്രീകള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ ഫെമിനിസ്റ്റ്
ചേച്ചിമാര് യുദ്ധം ചയ്യുന്നു. ചേച്ചിമാരെ ഇത് ഇത്ര വല്യ പ്രശ്നമാണോ?
പുരുഷന്മാര് തുറിച്ചു
നോക്കുന്നതാണോ പ്രശ്നം? അതുകൊണ്ട്? കണ്ണ് ക്യാമറ അല്ലല്ലോ. അതുകൊണ്ട് കേസ്
കൊടുക്കാന്‍ പറ്റില്ല. പിന്നെ എന്തെങ്കിലും പറഞ്ഞെങ്കില്‍ അതെ നാണയത്തില്‍ തിരിച്ചു
പറയാന്‍ ഉള്ള തന്റേടം ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് ഉണ്ട്.
പിന്നെ പാശ്ചാത്യ രാജ്യങ്ങളില്‍ എന്തും
ധരിക്കാം ആരും ശ്രദ്ധിക്കില്ല , സ്ത്രീ കള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം
എന്നൊക്കെയുള്ള ഒരു വിശ്വാസം കേരളത്തില്‍ ഉണ്ട്. ഒരു പരിധി വരെ ശരിയാണ്.
ജോലിസ്ഥലത്ത് വിവേചനമില്ല. പക്ഷെ എന്ത് ധരിച്ചാലും പുരുഷന്മാര് നോക്കില്ല എന്ന്
കരുതരുത്. അവര്‍ ശ്രദ്ധിക്കും. പറ്റുമെങ്കില്‍ രണ്ടു വാക്ക് പറയുകയും ചെയ്യും. അങ്ങനെ
ഉള്ളവര്‍ എല്ലാ സമൂഹത്തിലും ഉണ്ട്.
പിന്നെ പാശ്ചാത്യ സമൂഹത്തിലെ സ്ത്രീ
സ്വാതന്ത്ര്യം. അതിനു പ്രത്യേകിച്ച് പരിധി ഒന്നും ഇല്ല. രാത്രി മുഴുവന്‍ ഇതുവരെ
മുഖപരിചയം പോലും ഇല്ലാത്ത ആണ്‍കുട്ടികളുടെ ഒപ്പം “പാര്‍ട്ടിയിംഗ്” നടത്തുന്ന ടീന്‍
എജ് കുട്ടികള്‍. പതിനാറു വയസ്സ് കഴിഞ്ഞാല്‍ അവര്‍ക്ക് ആരുടെ കൂടെ വേണമെങ്കിലും
താമസിക്കാം. എന്തൊരു സ്വാതന്ത്ര്യം അല്ലെ?
ഇത് കൂടെ നോക്കാം
·
സ്കൂളില്‍ പഠിക്കുന്ന മകള്‍ എപ്പോഴാണ് “മോമ്മി ഐ
ആം പ്രേഗ്നന്റ്റ്” എന്ന് പറഞ്ഞു വരുക എന്നറിയാത്ത അമ്മമാര്‍.
·
മൂന്നു കുട്ടികള്‍ ആയെങ്കിലും കുട്ടികളുടെ അച്ഛന്
എന്ന് വിട്ടിട്ട് പോകും എന്നറിയാത്ത അമ്മമാര്‍. ആ ഭയം കാരണം എത്ര കഷ്ടപ്പെട്ടാണെങ്കിലും
ഉള്ള ജോലി വിടാന്‍ കഴിയാത്തവര്‍
· ആകാര വടിവ് നഷ്ടപ്പെട്ടാല്‍ ഭര്‍ത്താവ്
നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ എന്നും വര്‍ക്ക് ഔട്ട്നും , എന്തിനു കോസ്മെടിക് സര്‍ജറിക്കും
വരെ സമയവും പണവും കണ്ടെത്തുന്ന വിവാഹിതര്‍.
ചുരുക്കിപ്പറഞ്ഞാല്‍, ഭര്‍ത്താവിന്റെ
ശമ്പളത്തില്‍ സുഖമായോ അല്ലാതെയോ കഴിഞ്ഞു കൂടുക എന്ന ആര്‍ഭാടം പാശ്ചാത്യ
പെണ്ണുങ്ങള്‍ക്ക് പറഞ്ഞിട്ടില്ല.
അങ്ങനെ ഉള്ളപ്പോള്‍, കേരളത്തിലെ
പുരുഷന്മാരെ (അവരുടെ ഒരു ഗുണവും കാണാതെ) വികലമായ ന്യൂനപക്ഷത്തിന്റെ തെറ്റുകള്‍
കൊണ്ട് മുഴുവന്‍ പേരെയും അടച്ചാക്ഷേപികേണ്ട
കാര്യം ഉണ്ടോ?
ബസ്സില്‍ സ്ത്രീകള്‍
പീഡിപ്പിക്കപ്പെടുന്നു. അവള് എന്തിനു അത് നിശബ്ദമായി സഹിക്കുന്നു! ഉവ്വ! പണ്ട്
മുതലേ പെണ്‍കുട്ടികള്‍ കൂട്ടമായി ഞെരമ്പ്രോഗികളെ കൈകാര്യം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
പങ്കെടുതിട്ടുമുണ്ട്. ഇപ്പോള്‍ കുട്ടികളൊക്കെ തോട്ടാവാടികളായോ?
ഇന്നത്തെ കാലത്ത് പുരുഷന്മാര് മാത്രം
കയ്യടക്കി വെച്ചിരിക്കുന്ന ഒരു തൊഴില്‍ മേഘല ഇല്ല. അവിടെ വരെ എത്താന്‍ കഴിയുന്ന
പെണ്ണിനെ ആണോ അവിടെ ഉള്ള ആണുങ്ങള് മാനസിക പീഡനം വഴി തളര്‍ത്തി പൂട്ടികെട്ടുന്നത്?
അവിശ്വസനീയം.
വീട്ടിലെ ഭാരിച്ച ജോലികള്‍! ഇന്നത്തെ കാപ്സ്യൂള്‍
കുടുംബത്തില്‍ (ഒരു കുട്ടി, അപൂര്‍വം രണ്ടു) ഇത്രയധികം ജോലികളോ? (അതും
ശമ്പളമില്ലാതെ) ഈ ചേച്ചിമാരെ സമ്മതിക്കണം ഇങ്ങനെ മക്കള്‍ക്കും ഭര്‍ത്താവിനും
വേണ്ടി ഫ്രീ ആയി ജോലി ഒക്കെ ചെയ്തു കൊടുക്കാന്‍ എന്തൊരു മഹാമനസ്കത. അല്ലെ? ഒരു
സംശയം ഇവരൊക്കെ ഉണ്ടാകുന്ന ഓരോ മക്കളുടെ കയ്യില്‍ നിന്നും പത്തുമാസം ചുമന്നതിനു
വാടക ചോദിക്കരുണ്ടോ ആവോ?
തീരെ സഹിക്കാന്‍ പറ്റാത്തത് കിടപ്പറയിലെ
ഭര്‍തൃപീഡനം ആണ്. എനിക്ക് ഈ വക വികാരങ്ങളൊന്നും ഇല്ല, ഞാന്‍ അവിടെ ചെയ്യുന്നതൊക്കെ
“പുരുഷന്” വേണ്ടി മാത്രം. ഈശ്വരാ ഇങ്ങനേം “ഫീലിങ്ങ്സ്” ഇല്ലാതെ നീ എന്തിനാ ഈ
ഫെമിനിസ്റ്റ് ചേച്ചിമാരെ ഉണ്ടാക്കുന്നേ. അതോ ഇനി പുരുഷന്റെ വികാരപ്രകടനം ആസ്വദിച്ചു
എന്നത് ഒരു കുറച്ചിലാണോ?
ആണിനില്ലാത്ത ചാരിത്ര്യം പെണ്ണിനെന്തിനു
എന്നൊക്കെ ആലങ്കാരികമായി പറയാം. വേണ്ടാത്തവര്‍ അത് കൊണ്ട് പോയി കളയട്ടെ, പക്ഷെ അതെന്തൊക്കെയോ
ആണ് എന്ന് വിശ്വസിക്കുന്ന കുറച്ചധികം പെണ്‍കുട്ടികള്‍ ഇന്നും നാട്ടിലുണ്ട്.
അവരങ്ങനെ വിശ്വസിച്ചു കൊള്ളട്ടെ. അതിന്റെ പേരില്‍ ഫേസ്ബുക്കില്‍ അശ്ലീലം പോസ്റ്റ്
ചെയ്യുന്നതാണോ ഫെമിനിസം?
ഞാന്‍ ഈ മുകളില്‍ പറഞ്ഞതില്‍ ഒന്നും ഏതെങ്കിലും
ഒരു ശരാശരി സ്ത്രീയുടെ പ്രശ്നം ഉണ്ടെന്നു എനിക്ക് തോനുന്നില്ല.
ഉടുക്കാന്‍ തുണി ഇല്ലാത്ത പെണ്ണിന് എന്ത്
വസ്ത്രം കിട്ടിയാല്‍ എന്ത്? അതിന്ടെ കീറലുകളിലേക്ക് ആണുങ്ങളും പെണ്ണുങ്ങളും ഒരേപോലെ
നോക്കുന്നതല്ലേ അവളുടെ വിഷമം.
നാല്‍പ്പതു പേര് പീഡിപ്പിച്ച പെങ്കുട്ടിയോടാണോ
ചാരിത്ര്യം എന്തെന്നും അതിന്ടെ ആവശ്യമില്ലയ്മയും പറഞ്ഞു കൊടുക്കാന്‍ നോക്കുന്നത്?
ആ കുട്ടിയുടെ പ്രശ്നം അതിലും വളരെ വലുതല്ലേ?
ഫെമിനിസം എന്ന്
വച്ചാല്‍ സെക്ഷ്വല്‍ ഫ്രീഡമാന് എന്നാണു അഭിനവ ഫെമിനിസ്റ്റുകളുടെ ചിന്ത, അഥവാ അതാണ്
അവര്‍ സമൂഹത്തിനെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്,
കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ലൈംഗിക സ്വാതന്ത്ര്യമാണോ? അല്ലെങ്കില്‍ വായില്‍ തോന്നിയ പുളിച്ച തെറികള്‍
പബ്ലിക് ആയി വിളിച്ചു പറയുക എന്നതാണോ
സ്വാതന്ത്ര്യം കൊണ്ട് അര്‍ത്ഥമാക്കുന്നത്?
മെട്രോ സംസക്കാരം മാത്രമാണോ ഇവിടെ
ജീവിതം? പാവപ്പെട്ടെ
പെണ്‍കുട്ടിയുടെ നീറുന്ന
വിഹ്വലതകള്‍ കൊറിയിട്ടാല് എങ്ങനെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പറ്റും,
അല്ലെ? പ്രശസ്തിയിലെക്കുള്ള “സന്തോഷ് പണ്ഡിറ്റ് കുറുക്കു വഴി” ഇതാണല്ലോ.





