Tuesday, March 13, 2012

കല്യാണം എന്തിന്? (പുരുഷന്മാര്‍ വായിക്കണം എന്നില്ല)

അല്ല, ആരും ദേഷ്യപ്പെടാന്‍ വേണ്ടി പറയുന്നതല്ല. ചുമ്മാ ഒന്നറിയാന്‍ വേണ്ടി മാത്രം ഒന്ന് ചോദിച്ചോട്ടെ, എന്തിനാണ് കല്യാണം കഴിക്കുന്നത്‌? ഒരാണിനും പെണ്ണിനും ഒന്നിച്ചു താമസ്സിക്കണമെങ്കില്‍ സമൂഹത്തിന്‍റെ ലൈസെന്‍സ് വേണം. അതാണോ കല്യാണം? അല്ലെങ്കില്‍ ഭാര്യ / ഭര്‍ത്താവു തന്നെ മാത്രം സ്നേഹിക്കും വിശ്വസിക്കും എന്ന ഉറപ്പു പങ്കാളിയില്‍ നിന്നും എഴുതി വാങ്ങുന്ന ഉടമ്പടി?


എനിക്കങ്ങനെ അല്ല തോന്നിയിട്ടുള്ളത്. കല്യാണം എന്ന് പറയുന്നത് പെണ്ണുങ്ങള്ക്ക് വേണ്ടി മാത്രമാണ് എന്നാണ് ഇന്നത്തെ കേരളത്തിലെ  നിലപാട്. ആണുങ്ങള് എങ്ങനെയും ജീവിക്കാന് അനുവാദമുള്ളവര്‍, അവരുമായി ഇങ്ങനെ ഒരു ഉടമ്പടിയില് ഒപ്പുവെച്ചാല് പിന്നെ പെണ്ണിന് അവന്ടെ സപ്പോര്ട്ട് എന്നും ഉണ്ടാകും എന്നാണ് സങ്കല്പം. അങ്ങനെ ഒരു സ്ഥിതി വിശേഷം ഉണ്ടായിരുന്നു പണ്ട്,  എട്ടുപത്തു വേളീം എണ്പത്താര് സംബന്ധോം ചെയ്യാമായിരുന്ന കാലത്തില് നിന്ന് കേരളം മുന്നോട്ടു പോന്നപ്പോള്‍,  മനസ്ഥിതി കൈവിടാന് തയ്യാറല്ലാതിരുന്ന ആണുങ്ങളെ സദാചാരത്തിലേക്ക് കൊണ്ട് വരുവാന് ഇങ്ങനെ ഒരു കെട്ടുറപ്പ് ആവശ്യമായിരുന്നു. അബലകള് ആയിരുന്ന അന്നത്തെ സ്ത്രീകള്ക്ക് അത് ഒരനുഗ്രഹവും ആയിരുന്നെന്നു കരുതാം. എന്നാല്‍  ഇന്നത്തെ കേരളവും സ്ത്രീകളും  നിലവാരത്തില് അല്ല.


കേരളം മറ്റു സംസ്ഥാനങ്ങളെ പോലെ അല്ല. മലയാളികള്‍ അവര് വേറെ. അതെല്ലാവരും സമ്മതിക്കുന്നുണ്ട്.  അത് പോലെ ഇവിടുത്തെ സ്ത്രീകളും വത്യസ്തരാണ്. ഏറ്റവും അധികം അഭ്യസ്തവിദ്യരായജോലി ചെയ്യുന്ന സ്ത്രീകള്‍ കേരളത്തിന്ടെ മാത്രം പ്രത്യേകതയാണ്.  അബലകള് എന്നാ പേര് അവര്ക്ക് തീരെ ചേരുന്നതല്ല. സര്വ്വംസഹ ആയ സ്ത്രീകള് വളരെ കുറവാണ് ഇന്നത്തെ കാലത്ത്.  കേരളത്തിലെ   ഡൈവോര്സ് റേറ്റ് വളരെ കൂടുതലാണ്. (അതൊരു നല്ല കാര്യം എന്ന് ഞാന് പറയുന്നില്ല, പക്ഷെ.... ). ഇഷ്ടപ്പെടാത്ത ഒരു ജീവിതത്തിനു വേണ്ടി സന്തോഷം വേണ്ടെന്നു വെച്ച് മുന്നോട്ടു പോകാന്‍ ആരും ഇന്ന് തയ്യാറല്ല.


ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍  സര്വ്വ സാധാരണമായി വരുന്ന ലിവിംഗ് ടുഗെതെര്‍ എന്ന രീതിയില്‍ മുന്നോട്ടു പോകുന്നതില്‍  കൂടുതലും മലയാളി പെണ്കുട്ടികള് തന്നെ ആണ്. കൂടെ നിക്കുന്നിടത്തോളം കാലം  ബന്ധത്തിന് ഇന്ത്യയില് നിയമസാധുതയുണ്ട്. അവര് ഒരു സദാചാരവും ലംഘിക്കുന്നില്ല. എന്നാല്‍  ധൈര്യമൊന്നും സ്ത്രീകള്ക്ക് കേരളത്തില്‍ കാണിക്കാന്‍ പറ്റില്ല. കാരണം കേരളത്തില്‍ കാര്യങ്ങള് തീരുമാനിക്കുന്നത് സദാചാര പോലീസ് ചമയുന്ന നാട്ടുകാരാണ്.  ഇത്തിരി ടൈറ്റ് ആയ ചുരിതാര്‍ ഇട്ടാലോ, കൂടെ ജോലി ചെയ്യുന്ന പയ്യന്ടെ കൂടെ വീട് വരെ ബൈക്കില് പോയാലോ  പോലീസ് നാട്ടുകാര്ക്ക് വലിയ വിഷമമായി.


അപ്പോള് നമ്മള് പറഞ്ഞു വന്ന കാര്യം, കല്യാണം കഴിഞ്ഞാല് എല്ലാമായോ? അത് കഴിഞ്ഞു ചെറുക്കന് വേറെ പെണ്ണിന്റെ കൂടെ താമസം തുടങ്ങിയാല്  പോലീസുകാര്ക്ക് എന്ത് ചെയ്യാന് പറ്റും അല്ലെങ്കില് സമൂഹത്തിലെ ഉന്നതര്‍  / സിനിമ നടന്മാര് മൂന്നാല് ചിന്ന വീടുകള് കൊണ്ട് നടക്കുന്നതൊന്നും ഇവര്ക്ക് പ്രശ്നമല്ല. ദിലീപ് കാവ്യയുടെ കൂടെ ആണോ മഞ്ജുവിണ്ടേ കൂടെ ആണോ എന്നത് ഇവരാരും ചോദിക്കില്ല. എന്ന് വെച്ചാല് കൂടുതല് സങ്കീര്ണമായ കാര്യങ്ങളിലൊന്നും അവര് കയ്യിടില്ല. പരാക്രമങ്ങള്‍ ഒക്കെ സാധാരണക്കരാരികളുടെ നേരെ മാത്രം.  പ്രത്യേകിച്ച് പെണ്കുട്ടികളുടെ നേരെ. 


ഞാന് ചോദിക്കുന്നത് ഇത്രമാത്രം പരസ്പര വിശ്വാസത്തോടെ ഒരാണും പെണ്ണും ഒന്നിച്ചു താമസിക്കുന്നെങ്കില് നിയമ പരിരക്ഷ ഇന്ത്യന് ഭരണകൂടം കൊടുക്കുന്നുണ്ട്. അവരുടെ കാര്യത്തില്‍  തലയിടാതിരുന്നൂടെ? അവര് അടിയുണ്ടാക്കി പിരിയുന്നെങ്കില് പിരിയട്ടെ, അതവരു തീരുമാനിക്കട്ടെ. ഡൈവോര്സിനുള്ള കോടതിചിലവ് അവര് ലാഭിച്ചു എന്ന് കരുതിയാല് പോരെ ചുമ്മാ അലമ്പുണ്ടാക്കണോ?


വാല്‍ക്കഷ്ണം : ഞാന്‍ ഫെമിനിസ്റ്റ് അല്ല !  

22 comments:

കണ്ണന്‍ | Kannan said...

good post..
അനുകൂലിക്കാനും പ്രതികൂലിക്കാനും കഴിയുന്നില്ല..
50/50

INTIMATE STRANGER said...

കൊള്ളാടി കൊച്ചെ ...

ഗിന്നസ് പാണ്ടി said...

ആണുങ്ങള്‍ വായിക്കണമെന്നില്ല എന്ന് പറഞ്ഞതുകൊണ്ട് ഞാന്‍ ഇത് വായിച്ചില്ല... ആണുങ്ങള്‍ കമന്റ് ഇടരുത് എന്ന് പറയാത്തതുകൊണ്ട് കമന്റ് ഇടുന്നു...

കുമാരേട്ടന്‍ പൂഞ്ഞാര്‍ said...

കപട സദാചാരവാദത്തില്‍ ഒരിക്കല്‍ എങ്കിലും തൂവല്‍ കരിഞ്ഞ മഞ്ഞക്കിളിയെ ആണ് ഈ പോസ്റ്റിലൂടെ ദര്‍ശിക്കാന്‍ സാധിക്കുന്നത്

മഞ്ഞക്കിളി said...

എല്ലാ എഴുത്തുകാരും അനുഭവസ്ഥര്‍ ആകണമെന്നില്ല. സമൂഹത്തെ നോക്കി കാണുന്ന ആര്‍ക്കും അതിനെ വിമര്‍ശിക്കാം , അഭിനന്ദിക്കാം.

ajith said...

പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ....

തീപ്പൊരി said...

എന്നെ പോലെ ഉള്ള ചെല അലവലാതികള്‍ക്ക് എങ്കിലും കല്യാണം എന്നാല്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു സംഭവം ആണ് ..

എവെരി ഡോഗ് ഹാസ്‌ ഇട്സ് ഡേ എന്ന് കേട്ടിട്ടില്ലേ , ചുരുങ്ങിയ പക്ഷം അതെന്കിലുമാണ് ...( ആ ദിവസത്തെ ഫുള്‍ അറ്റന്‍ഷന്‍ വധു വരന്മാര്‍ക്ക് ആണല്ലോ ).

എനിക്കൊരു രാജ്യം പിടിച്ചടക്കിയ സന്തോഷം ആരുന്നു വിവാഹ ദിനം , എനിക്ക് മാത്രമായി ഒരു പെണ്‍കുട്ടി , എന്റെ സ്വപ്നങ്ങളും , സന്തോഷങ്ങളും വിഷമങ്ങളും പങ്കു വെക്കാന്‍ എനിക്ക് മാത്രമായി ഒരാള്‍ ..എനിക്ക് സ്നേഹിക്കുവാനും പിണങ്ങുവാനും പിന്നേം ഇണങ്ങുവാനും ഒരാള്‍ .

എന്നെ മനസ്സിലാക്കാന്‍ ഒരാള്‍ , എന്റെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ച് തിരുത്തുവാന്‍ ഒരാള്‍ ..അങ്ങനെ പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്ര അത്ര വികാര വിചാരങ്ങള്‍ ആ താലികെട്ടി കഴിഞ്ഞുള്ള മുഹൂര്‍ത്തത്തില്‍ നമ്മുടെ മനസ്സില്‍ ഓടിക്കളിക്കും. അതൊന്നും ലിവിംഗ് ടുഗതരില്‍ കിട്ടില്ല ,അതൊക്കെ നോ ഒബ്ലിഗെ ഷന്‍ റിലേഷന്‍ ഷിപ്പ് , അത് മാംസ നിബദ്ധമായ അനുരാഗത്തില്‍ മൊട്ടിടുന്ന വെറും കാമം മാത്രം , അത് പിന്നീട് ഡെവലപ്പ് ചെയ്ത് പല തലങ്ങളില്‍ എത്താം എങ്കിലും വീട്ടുകാര്‍ ആലോചിച് ഉറപ്പിച് , ഒരഞ്ചാറു മാസം സംസാരിച്ച് , പിന്നെ കല്യാണം കുടുംബത്തിലെ കാരണവന്മാരുടെയും മറ്റു ബന്ധു മിത്രദികളുടെയും സുഹൃത്തുക്കളുടെയും മുന്‍പില്‍ നടത്തുന്നതല്ലേ അതിന്റെ ശെരി ,

5 - 6 വര്ഷം ദേട്ടിംഗ് നടത്തി , ഐ ലവ് ഉ ഹണി എന്നും ചൊല്ലി , ഏതെങ്കിലും റിസോര്‍ട്ടില്‍ പൊയ് ലവളെ ഞെട്ടിച്ചു കൊണ്ട് കാല്‍ക്കല്‍ വീണു മോതിരം നീട്ടി " വില്‍ യു മാരി മീ" എന്ന് ചോദിച്ചു പിന്നെ engaged അയി ഒന്ന് രണ്ടു കൊല്ലം ... കല്യാണത്തിന് മുന്പ് ചെറുക്കാന് bachelors പാര്‍ട്ടി , പെണ്ണിന് "ഹെന്‍ പാര്‍ട്ടി" എല്ലാം കഴിഞ്ഞു കല്യാണം , ഒന്നരക്കൊല്ലം കഴിയുപോലെക്കും രണ്ടും രണ്ടു വഴിക്ക് ...

എന്തായാലും വീട്ടുകാര്‍ ആലോചിച്ചു ഉറപ്പിച്ചവയും , പ്രേമ വിവാഹവും , ലിവിംഗ് ടോഗതരും ഒന്നും 100 പെര്സന്റ്റ് പെര്ഫകറ്റ് അല്ല , എങ്കിലും കല്യാണത്തിന്റെ സുഖം ഒന്ന് വേറെ തന്നെ .

ലിവിംഗ് ടുഗതരില്‍ സദാചാരം ലംഘിക്ക പ്പെടുന്നില്ലേ ? ഉവ്വ ഉവ്വേ ...

മഞ്ഞക്കിളി said...

Theepoori Onetwothree നിങ്ങള്‍ പറഞ്ഞത് , ഒരു പുരുഷന്ടെ കാഴ്ചപ്പാടാണ്. എനിക്ക് മാത്രമായി എന്ന സങ്കല്പം തന്നെ റിലഷന്‍ലെ സ്വാതന്ത്ര്യം കളയുന്നു. ഒരു താലി ചെരടില്‍ സ്ത്രീ യുടെ സ്നേഹം പിടിച്ചു വാങ്ങുക എന്നത് നടക്കുമോ? ഒരു പട്ടിയെ വാങ്ങി നിര്‍ബന്ധിച്ചു കൂട്ടില്‍ പൂട്ടി ഇടുന്നതും , അത് സ്നേഹത്തോടെ കൂടെ നിക്കുന്നതും വത്യസമില്ലേ. ഏത നല്ലത്? പിന്നെ ഞാന്‍ പറഞ്ഞത് , ഇങ്ങനെ ലിവിംഗ് ടുഗേതെര്‍ ആഗ്രഹിക്കുന്നവരെ അതിനു അനുവദിക്കു, എന്നെ ഞാന്‍ പറഞ്ഞുള്ളൂ.

Raak said...

Living together എപോളും നല്ലരീതിയില്‍ അവ്സനികണം എന്നില്ല. പക്ഷെ ആ രീതിയില്‍ ഉള്ളവരെ അവരുടെ സ്വാക്ര്യ്തയില്‍ കേറി കോലിട്ട് എളക്കതിരികാനുള്ള മര്യാദ സമൂഹം കാണിക്കണം.

അതെങ്ങന്നെ... എനിക്ക് പറ്റാത്തത് അയല്‍വക്കത് കണ്ടാല്‍ ശരാശേരി മലയാളിക്ക് പിടിക്കില്ലാലോ ...

Haneefa Mohammed said...

ആരും സീരിയസ് ആക്കരുത് എന്ന് മേലെ എഴുതിവെച്ചാല്‍ പിന്നെ എന്തെങ്കിലും പറയുന്നത് ചുമ്മാ . അത് കൊണ്ട് നോ കമന്റ്സ്

മേരി പെണ്ണ് said...

അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്ന കാര്യം, കല്യാണം കഴിഞ്ഞാല്‍ എല്ലാമായോ? അത് കഴിഞ്ഞു ചെറുക്കന്‍ വേറെ പെണ്ണിന്റെ കൂടെ താമസം തുടങ്ങിയാല്‍ ഈ പോലീസുകാര്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും?

ആ സദാചാര പോലീസുകാര്‍ രണ്ടു പെണ്ണുങ്ങളുടെയും മേല്‍ പഴി ചാരും. അവന്റ്റെ ഭാര്യക്ക്‌ അവനെ കൂടെ നിര്‍ത്താന്‍ അറിയില്ല. അവള്‍ ശരിയല്ലാഞ്ഞിട്ടാകും എന്ന് പറയും. രണ്ടാമത്തെ പെണ്ണിനെ അവള്‍ ഭൂലോക പിഴ ആണ്. അവള്‍ കണ്ണും കയ്യും കാണിച്ചു അവനെ മയക്കി എടുത്തു എന്ന് പറയും.

ആണുങ്ങള്‍ മിടുക്കര്‍. ഒന്നും അറിയാത്ത നിഷ്കളങ്കര്‍.. പാവങ്ങള്‍ ആ പെണ്ണുങ്ങള്‍ ശരിയല്ലാത്ത കൊണ്ട് അവന്‍ അങ്ങിനെ ചെയ്തു. ഇതാണ് ഇന്ന് നിലവില്‍ ഉള്ള കേരളം. മാറ്റാന്‍ ആവില്ല. മഞ്ഞ കിളീ.. നീ സൂക്ഷിച്ചോ.. ഈ പോസ്ട്ടിന്റ്റെ പേരില്‍ നേഎ കൊല്ലരുതാത്തവള്‍ ആകാതിരിക്കട്ടെ. പേടിക്കണം ഈ സമൂഹത്തിനെ.. ശിവ ശിവ.

മേരി പെണ്ണ് said...

പിന്നെ പോസ്റ്റില്‍ പല വിഷയങ്ങള്‍ ആണ് പ്രതിപാദിച്ചിരിക്കുന്നത്. സദാചാര പോലീസുകാര്‍ അനാവശ്യമായി ഇടപെടുന്നതിന് എതിരെ അതും പെണ്ണുങ്ങള്‍ക്ക്‌ മാത്രം എതിരെ ഇടപെടുന്നതിന് എതിരെ ആണ് മുകളിലത്തെ എന്റ്റെ കമന്റ്. ഇനി എനിക്ക് വിവാഹ ജീവിതത്തോട് ആണ് കേട്ടോ താല്പര്യം. ലിവിംഗ് ടുഗേതെര്‍ ചെയ്യുന്നവരെ ശല്യപെടുത്താന്‍ ഒട്ടു പോകുകയും ഇല്ല. അവര്‍ക്ക് അവരുടെതായ സ്വാതന്ത്ര്യം ഉണ്ട്. സ്വന്തം കുടുംബ ജീവിതത്തിലെ തടി എടുത്തിട്ടു മറ്റുള്ളവരുടെ ലിവിംഗ് ടുഗേതെരില്‍ കരട് എടുത്താല്‍ പോരെ. അത്രെ ഉള്ളൂ.. വിവാഹം എന്റ്റെ സ്വപ്നം ആണ്. പഴഞ്ചന്‍ മലയാളി ആയ കൊണ്ടാവാം.

unnimaya said...

ഈ വാൽക്കഷ്ണമായി ഞാനൊരു ഫെമിനിസ്റ്റല്ല എന്നു പറഞ്ഞതിലൂടെ മഞ്ഞ എന്താ ഉദ്ദേശിച്ചത്?

Anagha said...

ചെച്യേയ്‌ ..ബ്ലോഗ്‌ കലക്കീട്ടാ ..

Harinath said...

ഏതൊരു നിയമപരമായ ഉടമ്പടിയും അവിശ്വാസത്തിന്റെ ഫലമായി ജനിക്കുന്നതാണ്‌. പൂർണ്ണമായ പരസ്പരവിശ്വാസമുണ്ടെങ്കിൽ ഉടമ്പടി എന്തിന്‌.

praveen mash (abiprayam.com) said...

first believe in yourself .....
'' viswaasam Athalle ellam ...''
Kashtam ... Shame .....!!

ഒരു വെഷകോടന്‍ said...

എന്‍റെ സ്വന്തം എന്ന് ഒരു പുരുഷന്‍ അവന്റെ ഭാര്യയെ കുറുച്ചു ചിന്തിച്ചാല്‍ റിലെഷന്റെ സ്വാന്തന്ത്ര്യം നഷ്ടപ്പെടുന്നതെങ്ങനെയാണെന്നു മനസ്സിലാവുന്നില്ല. തീപ്പൊരി ചിന്തിച്ചത് പോലെ തീപ്പൊരിയുടെ ഭാര്യയും ചിന്തിച്ചാല്‍ അവ പരസ്പര പൂരകങ്ങള്‍ ആവില്ലേ? അവിടെ ആരുടെ സ്വാന്ത്ര്യം ആണ് നഷ്ടപ്പെടുന്നത്?? താലി കെട്ടി എന്നുവച്ച് ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം ആത്മാര്‍തമായി സ്നേഹിച്ചു കൂടെ?? ഇതൊക്കെ ലിവിംഗ് ടുഗതെരില്‍ മാത്രമേ നടക്കു എന്ന് പറയുന്നതെങ്ങനെയാ??

തീപ്പൊരി said...

കൊച്ചി: കൊച്ചി നഗരത്തെ നടുക്കിയ കൊലപാതകത്തിലേയ്ക്ക് നയിച്ചത് ലിവിങ് ടുഗെതറിലെ പൊരുത്തക്കേടാണെന്ന് സൂചന. വ്യാഴാഴ്ച വൈകിട്ടാണ് സ്‌കൂട്ടറിന് പിന്നിലിരുന്ന റെനീഷ് എന്ന യുവാവ് വാഹനമോടിച്ചിരുന്ന ശ്രീലതയെ നഗരമധ്യത്തില്‍ വച്ച് കഴുത്തറുത്ത് കൊന്നത്.

യുവതിയെ കൊന്നത് ഭര്‍ത്താവാണെന്ന് പറയുന്നുണ്ടെങ്കിലും നിയമപരമായി ഇവര്‍ വിവാഹിതരായിട്ടില്ലെന്നാണ് സൂചന. ഒന്‍പത് വര്‍ഷമായി ഇവര്‍ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.

കഴിഞ്ഞ നാലുമാസമായി ഇവര്‍ തമ്മില്‍ പിണക്കത്തിലായിരുന്നു. യുവതിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമായിരുന്നു ഇതിന് കാരണം. പിണക്കം തീര്‍ത്ത് ഇവര്‍ ബുധനാഴ്ച മുതല്‍ വീണ്ടും ഒന്നിച്ചു താമസിച്ചു വരികയായിരുന്നു.

എന്നാല്‍ റെനീഷ് വീണ്ടുമൊരു വിവാഹത്തിനൊരുങ്ങുകയും യുവതി ഇതിനെ എതിര്‍ക്കുകയും ചെയ്തു. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന.

മഞ്ഞക്കിളി said...

അല്ല , തീപ്പൊരി ഇപ്പോള്‍ ഇതിവിടെ പറയേണ്ട കാര്യം? നിയമപരമായി കല്യാണം കഴിച്ച ഒരു ഭാര്യയെയും ഒരു ഭര്‍ത്താവും ഇത് വരെ കൊന്നിട്ടില്ല എന്നാണോ?

**നിശാസുരഭി said...

:))
നല്ല പോസ്റ്റ് ട്ടാ!

thraya said...

ചില ആളുകള്‍ സാഹിത്യ വാസന കൊണ്ട് എഴുതും, ചിലര്‍ മറ്റുള്ളവരുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ , ചിലര്‍ അടിച്ചമര്‍ത്തി വചെക്കുന്ന എന്തെങ്കിലും പുരതുകാനിക്കാന്‍ , അല്ലെങ്കില്‍ സമൂഹത്തിന്റെ മുന്നില്‍ പ്രതികരിക്കാന്‍ പേടിച്ചിട്ടു മഞ്ഞ നീല പച്ച എന്നൊക്കെ പറഞ്ഞു എഴുതും ഇതൊക്കെ നല്ല അടി കിട്ടാഞ്ഞിട്ടാ ....പ്രായം ഒരു ഇരുഅതി രണ്ടു അതില്‍ കൂടില്ലാ ഈ മഞ്ഞക്ക് ...അതിന്റെ കുഴപ്പമാ ഇതൊക്കെ

Basheer Vellarakad said...

വെറുതെ തമാശക്ക്... പക്ഷെ തമാശയല്ല ജീവിതം

Post a Comment

 

Blog Template by BloggerCandy.com