Tuesday, April 24, 2012

ഒരു ഫീമൈല്‍ ഷോവനിസ്റ്റിന്റെ ആത്മരോദനംകേരളത്തിലെ സ്ത്രീകള്‍ ഇത്രയധികം വേദനയും യാദനയും അനുഭവിക്കുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്‌. ഈ അടുത്ത കാലത്ത് മാത്രം. അതിനു സഹായിച്ച ശ്രുതി , കുഞ്ഞില (അഖില ഹെന്റി) അവര്‍കള്‍ക്ക് എന്റെ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.


ഇതിപ്പോ ഇത്രേം മോശമായത് ടൈറ്റ് ചുരിതാര്‍ ബോട്ടം ഭയങ്കര ബോര്‍ ആണെന്ന് ആരോ ഓണ്‍ലൈനില്‍ വിളിച്ചു പറഞ്ഞതാ. അല്ലെ? അതിപ്പോ ഇത്തിരി കൊള്ളാവുന്ന പിള്ളേര് പോയപ്പോള്‍ നാല്‍ക്കവലെലെ പിള്ളേര്‍ ഒന്ന് കമന്റ്‌ അടിച്ചു എന്ന് കരുതിയാല്‍ പോരെ? അത് കേട്ട് ആരെങ്കിലും കവല വഴി പോകേണ്ട എന്ന് തീരുമാനിക്കരുണ്ടോ? അതുപോലെ ആരോ ബ്ലോഗില്‍ എന്തോ പറഞ്ഞെന്നു പറഞ്ഞു നാളെ പോയി ചുരിതാര്‍ ഒക്കെ മാറ്റി തൈപ്പിക്കണം എന്ന് ആരെങ്കിലും പറഞ്ഞോ?

അത് പോട്ടെ, ഇതാണോ ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം?ഇഷ്ട വസ്ത്രം ഇടാന്‍ സ്ത്രീകള്‍ക്ക് പറ്റുന്നില്ല? അതുകൊണ്ട് സ്ത്രീകള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ ഫെമിനിസ്റ്റ്‌ ചേച്ചിമാര്‍ യുദ്ധം ചയ്യുന്നു. ചേച്ചിമാരെ ഇത് ഇത്ര വല്യ പ്രശ്നമാണോ?

പുരുഷന്മാര്‍ തുറിച്ചു നോക്കുന്നതാണോ പ്രശ്നം? അതുകൊണ്ട്? കണ്ണ് ക്യാമറ അല്ലല്ലോ. അതുകൊണ്ട് കേസ് കൊടുക്കാന്‍ പറ്റില്ല. പിന്നെ എന്തെങ്കിലും പറഞ്ഞെങ്കില്‍ അതെ നാണയത്തില്‍ തിരിച്ചു പറയാന്‍ ഉള്ള തന്റേടം ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് ഉണ്ട്.

പിന്നെ പാശ്ചാത്യ രാജ്യങ്ങളില്‍ എന്തും ധരിക്കാം ആരും ശ്രദ്ധിക്കില്ല , സ്ത്രീ കള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം എന്നൊക്കെയുള്ള ഒരു വിശ്വാസം കേരളത്തില്‍ ഉണ്ട്. ഒരു പരിധി വരെ ശരിയാണ്. ജോലിസ്ഥലത്ത് വിവേചനമില്ല. പക്ഷെ എന്ത് ധരിച്ചാലും പുരുഷന്മാര്‍ നോക്കില്ല എന്ന് കരുതരുത്. അവര് ശ്രദ്ധിക്കും. പറ്റുമെങ്കില്‍ രണ്ടു വാക്ക് പറയുകയും ചെയ്യും. അങ്ങനെ ഉള്ളവര്‍ എല്ലാ സമൂഹത്തിലും ഉണ്ട്.
  
പിന്നെ പാശ്ചാത്യ സമൂഹത്തിലെ സ്ത്രീ സ്വാതന്ത്ര്യം. അതിനു പ്രത്യേകിച്ച് പരിധി ഒന്നും ഇല്ല. രാത്രി മുഴുവന്‍ ഇതുവരെ മുഖപരിചയം പോലും ഇല്ലാത്ത ആണ്‍കുട്ടികളുടെ ഒപ്പം “പാര്‍ട്ടിയിംഗ്” നടത്തുന്ന ടീന്‍ എജ് കുട്ടികള്‍. പതിനാറു വയസ്സ് കഴിഞ്ഞാല്‍ അവര്‍ക്ക് ആരുടെ കൂടെ വേണമെങ്കിലും താമസിക്കാം. എന്തൊരു സ്വാതന്ത്ര്യം അല്ലെ?

ഇത് കൂടെ നോക്കാം
·         സ്കൂളില്‍ പഠിക്കുന്ന മകള്‍ എപ്പോഴാണ് “മോമ്മി ഐ ആം പ്രേഗ്നന്റ്റ്‌” എന്ന് പറഞ്ഞു വരുക എന്നറിയാത്ത അമ്മമാര്‍.    

·         മൂന്നു കുട്ടികള്‍ ആയെങ്കിലും കുട്ടികളുടെ അച്ഛന്‍ എന്ന് വിട്ടിട്ട് പോകും എന്നറിയാത്ത അമ്മമാര്‍. ആ ഭയം കാരണം എത്ര കഷ്ടപ്പെട്ടാണെങ്കിലും ഉള്ള ജോലി വിടാന്‍ കഴിയാത്തവര്‍

·           ആകാര വടിവ് നഷ്ടപ്പെട്ടാല്‍ ഭര്‍ത്താവ് നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ എന്നും വര്‍ക്ക്‌ ഔട്ട്‌നും , എന്തിനു കോസ്മെടിക് സര്‍ജറിക്കും വരെ സമയവും പണവും കണ്ടെത്തുന്ന വിവാഹിതര്‍.

ചുരുക്കിപ്പറഞ്ഞാല്‍, ഭര്‍ത്താവിന്റെ ശമ്പളത്തില്‍ സുഖമായോ അല്ലാതെയോ കഴിഞ്ഞു കൂടുക എന്ന ആര്‍ഭാടം പാശ്ചാത്യ പെണ്ണുങ്ങള്‍ക്ക്‌ പറഞ്ഞിട്ടില്ല.

അങ്ങനെ ഉള്ളപ്പോള്‍, കേരളത്തിലെ പുരുഷന്മാരെ (അവരുടെ ഒരു ഗുണവും കാണാതെ) വികലമായ ന്യൂനപക്ഷത്തിന്റെ തെറ്റുകള്‍ കൊണ്ട്  മുഴുവന്‍ പേരെയും അടച്ചാക്ഷേപികേണ്ട കാര്യം ഉണ്ടോ?

ബസ്സില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. അവള്‍ എന്തിനു അത് നിശബ്ദമായി സഹിക്കുന്നു! ഉവ്വ! പണ്ട് മുതലേ പെണ്‍കുട്ടികള്‍ കൂട്ടമായി ഞെരമ്പ്രോഗികളെ കൈകാര്യം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പങ്കെടുതിട്ടുമുണ്ട്. ഇപ്പോള്‍ കുട്ടികളൊക്കെ തോട്ടാവാടികളായോ?

ഇന്നത്തെ കാലത്ത് പുരുഷന്മാര്‍ മാത്രം കയ്യടക്കി വെച്ചിരിക്കുന്ന ഒരു തൊഴില്‍ മേഘല ഇല്ല. അവിടെ വരെ എത്താന്‍ കഴിയുന്ന പെണ്ണിനെ ആണോ അവിടെ ഉള്ള ആണുങ്ങള്‍ മാനസിക പീഡനം വഴി തളര്‍ത്തി പൂട്ടികെട്ടുന്നത്? അവിശ്വസനീയം.

വീട്ടിലെ ഭാരിച്ച ജോലികള്‍! ഇന്നത്തെ കാപ്സ്യൂള്‍ കുടുംബത്തില്‍ (ഒരു കുട്ടി, അപൂര്‍വം രണ്ടു) ഇത്രയധികം ജോലികളോ? (അതും ശമ്പളമില്ലാതെ) ഈ ചേച്ചിമാരെ സമ്മതിക്കണം ഇങ്ങനെ മക്കള്‍ക്കും ഭര്‍ത്താവിനും വേണ്ടി ഫ്രീ ആയി ജോലി ഒക്കെ ചെയ്തു കൊടുക്കാന്‍ എന്തൊരു മഹാമനസ്കത. അല്ലെ? ഒരു സംശയം ഇവരൊക്കെ ഉണ്ടാകുന്ന ഓരോ മക്കളുടെ കയ്യില്‍ നിന്നും പത്തുമാസം ചുമന്നതിനു വാടക ചോദിക്കരുണ്ടോ ആവോ?

തീരെ സഹിക്കാന്‍ പറ്റാത്തത് കിടപ്പറയിലെ ഭര്‍തൃപീഡനം ആണ്. എനിക്ക് ഈ വക വികാരങ്ങളൊന്നും ഇല്ല, ഞാന്‍ അവിടെ ചെയ്യുന്നതൊക്കെ “പുരുഷന്” വേണ്ടി മാത്രം. ഈശ്വരാ ഇങ്ങനേം “ഫീലിങ്ങ്സ്‌” ഇല്ലാതെ നീ എന്തിനാ ഈ ഫെമിനിസ്റ്റ്‌ ചേച്ചിമാരെ ഉണ്ടാക്കുന്നേ. അതോ ഇനി പുരുഷന്റെ വികാരപ്രകടനം ആസ്വദിച്ചു എന്നത് ഒരു കുറച്ചിലാണോ?

ആണിനില്ലാത്ത ചാരിത്ര്യം പെണ്ണിനെന്തിനു എന്നൊക്കെ ആലങ്കാരികമായി പറയാം. വേണ്ടാത്തവര്‍ അത് കൊണ്ട് പോയി കളയട്ടെ, പക്ഷെ അതെന്തൊക്കെയോ ആണ് എന്ന് വിശ്വസിക്കുന്ന കുറച്ചധികം പെണ്‍കുട്ടികള്‍ ഇന്നും നാട്ടിലുണ്ട്. അവരങ്ങനെ വിശ്വസിച്ചു കൊള്ളട്ടെ. അതിന്റെ പേരില്‍ ഫേസ്ബുക്കില്‍ അശ്ലീലം പോസ്റ്റ്‌ ചെയ്യുന്നതാണോ ഫെമിനിസം?

ഞാന്‍ ഈ മുകളില്‍ പറഞ്ഞതില്‍ ഒന്നും ഏതെങ്കിലും ഒരു ശരാശരി  സ്ത്രീയുടെ പ്രശ്നം ഉണ്ടെന്നു എനിക്ക് തോനുന്നില്ല.

ഉടുക്കാന്‍ തുണി ഇല്ലാത്ത പെണ്ണിന് എന്ത് വസ്ത്രം കിട്ടിയാല്‍ എന്ത്? അതിന്ടെ കീറലുകളിലേക്ക് ആണുങ്ങളും പെണ്ണുങ്ങളും ഒരേപോലെ നോക്കുന്നതല്ലേ അവളുടെ വിഷമം.

നാല്‍പ്പതു പേര്‍ പീഡിപ്പിച്ച പെങ്കുട്ടിയോടാണോ ചാരിത്ര്യം എന്തെന്നും അതിന്ടെ ആവശ്യമില്ലയ്മയും പറഞ്ഞു കൊടുക്കാന്‍ നോക്കുന്നത്? ആ കുട്ടിയുടെ പ്രശ്നം അതിലും വളരെ വലുതല്ലേ?

ഫെമിനിസം എന്ന് വച്ചാല്‍ സെക്ഷ്വല്‍ ഫ്രീഡമാന് എന്നാണു അഭിനവ ഫെമിനിസ്റ്റുകളുടെ ചിന്ത, അഥവാ അതാണ്‌ അവര്‍ സമൂഹത്തിനെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്, കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ലൈംഗിക സ്വാതന്ത്ര്യമാണോ? അല്ലെങ്കില്‍ വായില്‍ തോന്നിയ പുളിച്ച തെറികള്‍ പബ്ലിക് ആയി വിളിച്ചു പറയുക എന്നതാണോ സ്വാതന്ത്ര്യം കൊണ്ട് അര്‍ത്ഥമാക്കുന്നത്?  മെട്രോ സംസക്കാരം മാത്രമാണോ ഇവിടെ ജീവിതം? പാവപ്പെട്ടെ പെണ്‍കുട്ടിയുടെ നീറുന്ന വിഹ്വലതകള്‍ കൊറിയിട്ടാല്‍ എങ്ങനെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പറ്റും, അല്ലെ? പ്രശസ്തിയിലെക്കുള്ള സന്തോഷ്‌ പണ്ഡിറ്റ്‌ കുറുക്കു വഴി” ഇതാണല്ലോ.

ചുരുക്കത്തില്‍ ഫെമിനിസം എന്ന വാക്ക് ഇതില്‍ കൂടുതല്‍ ചീഞ്ഞളിയാനില്ല. അതില്‍ കിടന്നു ആര്‍മാദിക്കാന്‍ ഈ ഓണ്‍ലൈന്‍ ഫെമിനിസ്റ്റ്‌ ചേച്ചിമാരും അവര്‍ക്ക് കുഴലൂത്ത് നടത്തുന്ന, കഥയറിയാതെ ആട്ടം കാണുന്ന കുറെ അണ്ണന്മാരും ! ദയനീയം , പരിതാപകരം !   


19 comments:

മഹാനായ മിതുന്‍ നമ്പ്യാര്.. said...

നാല്‍പ്പതു പേര്‍ പീഡിപ്പിച്ച പെങ്കുട്ടിയോടാണോ ചാരിത്ര്യം എന്തെന്നും അതിന്ടെ ആവശ്യമില്ലയ്മയും പറഞ്ഞു കൊടുക്കാന്‍ നോക്കുന്നത്? ആ കുട്ടിയുടെ പ്രശ്നം അതിലും വളരെ വലുതല്ലേ?

INTIMATE STRANGER said...

എടി മഞ്ഞേ കൊള്ളാടി കൊച്ചെ..

The Pony Boy said...

അടിസ്ഥാനപരമായി ഒരു ഫെമിനിസ്റ്റ് എപ്പോഴും പെണ്ണായിരിക്കും..മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു പെണ്ണിനേ ഫെമിനിസ്റ്റാകാനാകൂ‍.:))...

കേരളത്തിന്റെ സ്ഥിതിവച്ച് നോക്കിയാൽ സാമ്പത്തികഭദ്രതയില്ലാത്തവർ ഇത്തരം വിപ്ലവങ്ങൾക് ഇറങ്ങിപ്പുറപ്പെടുന്നത് ആത്മഹത്യാപരമാണ്.ഇതെന്നല്ല ഓൾമോസ്റ്റ് ഓൾ വിപ്ലവങ്ങളും..അരപ്പട്ടിണിക്കാരിയുടെ ചിന്താധാരകളിൽ ഫെമിനിസം വളരില്ല....

അകത്തളങ്ങളിലെ കൊച്ചമ്മമ്മാർക്ക് പ്രശസ്തിയുടെ ലൈം ലൈറ്റ് വേണം എന്ന് തോന്നുമ്പോൾ ഇത്തരം കുറുക്കുവഴികളിലൂടെ അത് നേടാനാകും..വ്യവസ്ഥിതികളുടെ അന്തരങ്ങളാണ് ഫെമിനിസ്റ്റും ക്ലീഷേ മോറൽ പെൺകുട്ടിയും തമ്മിലുള്ള വ്യത്യാസം....

മഞക്കിളി വളരെ നന്നാറ്യി എഴുതിയിരികുന്നു...സ്വന്തം ചിന്തകൾ ആത്മാർത്ഥതയോടെ വാക്കുകളിലേയ്ക്ക് ആവിഷ്കരിക്കുമ്പോഴാണ് കരുത്തുറ്റ ആത്മവിശ്വാസം തരുന്ന അർട്ടിക്കളുകൽ പിറവിയെടുക്കുന്നത്.....കീപ്പ്ഗോയിങ്ങ്..ആൾ ദ ബെസ്റ്റ്...

Suma Rajeev said...

പ്രശസ്തിയിലെക്കുള്ള “സന്തോഷ്‌ പണ്ഡിറ്റ്‌ കുറുക്കു വഴി..:))))))))

ഒരു വെഷകോടന്‍ said...

സമൂഹത്തിലെ വലിയൊരു പക്ഷം വരുന്ന ജനത്തിന്റെ ചിന്തകള്‍ തന്നെയാണ് മഞ്ഞ പറയുന്നത് എന്നെനിക്കു തോന്നുന്നു... കുഞ്ഞിലയും വല്യ ഇലയും ഒക്കെ കിടന്നു പരസ്യമായി തെറി അശ്ലീലം പറയുന്നതും മറ്റെന്തൊക്കെയോ ആണ് ഫമിനിസം എന്നും പറഞ്ഞു മുറവിളി കൂട്ടുന്നതും കാണുമ്പോ സഹതാപം മാത്രമേ തോന്നുന്നുള്ളൂ.. അവരുടെ വീട്ടിലുല്ലരെ ഓര്‍ത്തു..ഭര്‍ത്താവിനെയും കുട്ടികളെയും ഓര്‍ത്തു..അവരെന്തു പിഴച്ചു ഇവരിങ്ങനെ പിഴച്ചു പോയെന്??

എന്തായാലും ഈ എഴുത്ത് വളരെ നന്നായിട്ടുണ്ട് മഞ്ഞക്കിളി..

ഷിജിത്‌ അരവിന്ദ്.. said...

ആണായാലും പെണ്ണായാലും രചയിതാവിന് അഭിനന്ദനങ്ങള്‍ , നന്നായി എഴുതി ...

മഞ്ഞക്കിളി said...

എന്തായാലും ഒരു കിളി അല്ലെ? പെണ്ണ് തന്നെ. ഞാന്‍ സ്ത്രീകള്‍ക്ക് എതിരല്ല . പക്ഷെ ഇത് പറഞ്ഞു പറഞ്ഞു ഒരുപാട് കാട് കേരുന്നു കേരളത്തിലെ ഫെമിനിസ്റ്റ്കള്‍. സഹിക്കാവുന്നതിലും അപ്പുറം ആകുന്നു .. എഴുതിപ്പോകുന്നതാണ്

കിഷോര്‍ കുമാര്‍ said...

മഞ്ഞക്കിളി പറഞ്ഞ പല പോയിന്റുകളും കറക്റ്റ്‌ ആണ് എന്നെനിക്ക് തോന്നുന്നു ..

"ചുരുക്കത്തില്‍ ഫെമിനിസം എന്ന വാക്ക് ഇതില്‍ കൂടുതല്‍ ചീഞ്ഞളിയാനില്ല. അതില്‍ കിടന്നു ആര്‍മാദിക്കാന്‍ ഈ ഓണ്‍ലൈന്‍ ഫെമിനിസ്റ്റ്‌ ചേച്ചിമാരും അവര്‍ക്ക് കുഴലൂത്ത് നടത്തുന്ന, കഥയറിയാതെ ആട്ടം കാണുന്ന കുറെ അണ്ണന്മാരും ! ദയനീയം , പരിതാപകരം ! "

മഞ്ഞക്കിളി റോക്സ്

ajith said...

:) നോ കമന്റ്സ്

Abhilash said...

Manjakkili super...

nalan::നളന്‍ said...

മഞ്ഞക്കിളിയുടെ പ്രശ്നം എന്താ ? ഫെമിനിസം എന്താണെന്ന് മനസ്സിലായില്ല, അതാരെങ്കിലും പറഞ്ഞുതരണം അത്രേ അല്ലേ ഉള്ളൂ, അതിനിങ്ങനെ കിടന്നു സ്ത്രീവിരുദ്ധത എഴുതിക്കൂട്ടെണ്ട കാര്യമുണ്ടോ

വിശാഖ് ശങ്കര്‍ said...

പേട്രിയാര്‍ക്കിക്കലായ ഒരു സമൂഹത്തില്‍ സ്ത്രീയുടെയും പുരുഷന്റെയും പൊതുബോധം ഒരുപോലെ പേട്രിയാര്‍കിക്കലായിരിക്കും.അതുകൊണ്ട് ഈ പൊസ്റ്റ് കണ്ടിട്ട് ഇത് ആണെഴുതിയതാണോ പെണ്ണെഴുതിയതാണോ എന്ന സംശയത്തിന് വലിയ പ്രസക്തിയൊന്നുമുണ്ടെന്ന് തോന്നുന്നില്ല.ആണുങ്ങളായാല്‍ ചെളി കാണുന്നിടത്ത് ചവിട്ടും, വെള്ളം കാണുന്നിടത്ത് കഴുകും എന്ന് തുടങ്ങി ഇല ചെന്ന് മുള്ളില്‍ വീണാലും, മുള്ള് ചെന്ന് ഇലയില്‍ വീണാലും കേട് ഇലയ്ക്കായിരിക്കും എന്നുവരെ നീളുന്ന കേവല ന്യായങ്ങളില്‍നിന്നാണ് ലിംഗഭേദമെന്യേ നമ്മുടെ പൊതുബോധം ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. അവിടെ ചെളിയെയും, വെള്ളത്തെയും, ഇലയെയും, മുള്‍ലിനെയുമൊക്കെ ആര് നിര്‍വചിച്ചു എന്നത് പ്രശ്നമാകാനേ വഴിയില്ല.ഇവിടെ ഉന്നയിക്കപ്പെട്ട പല ചോദ്യങ്ങളിലൊന്ന് സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലേ എന്നതാണ്.പുരുഷന്‍ കല്പിക്കുന്ന വസ്ത്രം ധരിച്ച് സ്ത്രീ നടന്നുകൊള്ളണം, ഇല്ലെങ്കില്‍ അയാള്‍ എന്തെങ്കിലും പറയുകയൊ ചെയ്യുകയോ ഒക്കെ ചെയ്തെന്നിരിക്കും. അത് സ്വാഭാവികമാണെന്ന മട്ടില്‍ പിതൃദായക ക്രമങ്ങളോട് സമരസപ്പെട്ടുകഴിഞ്ഞ ഒരു പെണ്ണിനോടോ, ആണിനോടോ ഇവിടെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.പ്രകടമായ ‘ശ്രുതി, കുഞ്ഞില ( അഖിലാ ഹെന്രി)‘ വിരോധം കണ്ടിട്ട് പോസ്റ്റിന്റെ ഉടമയെക്കുറിച്ച് ലിംഗപരമായ് അങ്ങനെ ഒരു സംശയം ഉണ്ടായിട്ടും കാര്യമില്ലെന്ന് മനസിലായി.

abu thahir said...

ദിവിസ്‌ കലക്കി നീ ആണ് ഞമ്മടെ മുത്ത്‌

Absar Mohamed said...

ഇവ രണ്ടും കൂടി വായിക്കാം...:)

ഫെമിനിസ്റ്റ്‌ കൊച്ചമ്മമാരെ ഇതിലേ ഇതിലേ....


സ്ത്രീയും വില്‍പ്പന ചരക്കും.

sumesh vasu said...

കൊള്ളാമല്ലോ... അപ്രീഷ്യേറ്റിംങ്ങ് യു....

josukuty said...

ആ കുഞ്ഞിലയും ശ്രുതിയും ഒക്കെ ഇത് വായിച്ചാല്‍ കുലംകുത്തി എന്ന് വിളിച്ചു വാളോങ്ങാന്‍ സാധ്യത കാണുന്നുണ്ട്.

soosii said...

good one go head.

കണ്ണന്‍ | Kannan said...

gud post..

Basheer Vellarakad said...

നന്നായി മഞ്ഞക്കിളി.. കൊച്ചമ്മമാരൊന്നും ഇത് കണ്ടില്ലേ ? അതോ കണ്ടില്ലെന്ന് നടിച്ചതാണോ ?

Post a Comment

 

Blog Template by BloggerCandy.com