ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത റേപ്, ഭര്‍ത്താവിനാല്‍
പീഡിപ്പിക്കപ്പെടുന്നതാണ്.
പക്ഷെ അത് റിപ്പോര്‍ട്ട് ചെയ്താലും കാര്യമില്ല. വെറും ഡോമെസ്റിക് വയലന്‍സിലാണ് ഇന്ത്യയില്‍ Marital rapeനു സ്ഥാനം. പക്ഷെ സാധാരണ റേപ് ക്രിമിനല്‍ കുറ്റമല്ലെ? കേസ് ആക്കിയാല്‍ പ്രശ്നം എവിടെ വേണേലും എത്തും എത്തിക്കാം.
പക്ഷെ അത് റിപ്പോര്‍ട്ട് ചെയ്താലും കാര്യമില്ല. വെറും ഡോമെസ്റിക് വയലന്‍സിലാണ് ഇന്ത്യയില്‍ Marital rapeനു സ്ഥാനം. പക്ഷെ സാധാരണ റേപ് ക്രിമിനല്‍ കുറ്റമല്ലെ? കേസ് ആക്കിയാല്‍ പ്രശ്നം എവിടെ വേണേലും എത്തും എത്തിക്കാം.
അതെന്താ അങ്ങനെ?
എങ്ങനെ ആണേലും റേപ് റേപ് തന്നെ അല്ലെ? പീടിപ്പിക്കപ്പെടുന്നത് പെണ്ണും ചെയ്യുന്നത് ആണും ആണെങ്കില്‍ പിന്നെ അത് ഭര്‍ത്താവായാലും അച്ഛനായാലും, അമ്മാവന്റെ മകനായാലും എന്താ വത്യാസം?
ഒരു താലിയുടെ ബലത്തില്‍ അല്ലെങ്കില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതത്തോടെ അവളെ എന്ത് ചെയ്താലും
അതില്‍ കുഴപ്പമില്ല എന്നാണോ
അതോ അവളെന്റെ ഭാര്യയാണ് എനിക്കവളെ എന്തും ചെയ്യാം, ഓവരാകരുത് എന്നാണോ നിയമം അനുവദിക്കുന്നത്?
അതോ അവള്‍ക്കു ഭക്ഷണവും സംരക്ഷണം കൊടുക്കുനത് ഞാനാ അപ്പൊ എനിക്കതൊക്കെ ആവാം, എന്നോ?
അങ്ങനെ ആണെങ്കില്‍ ഈയിടെ പൊങ്ങിവന്ന അച്ഛനും അമ്മയും മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നു എന്ന പറുവൂര് പീഡനകേസ് എങ്ങനേം വ്യഖ്യനിക്കാലോ. അച്ഛനല്ലേ ഭാര്താവിലും കൂടുതല്‍ സംരക്ഷണവും ഭക്ഷണവും കൊടുക്കുന്ന വ്യക്തി?
വേറെ വഴിയില്ലാതെ മദ്യപിച്ചു വരുന്ന ഭര്‍ത്താവിനു വഴങ്ങിക്കൊടുക്കുന്ന സ്ത്രീകള്‍ കേരളത്തില്‍ തന്നെ അപൂര്‍വ്വമൊന്നും അല്ല.
നാളേം ഇങ്ങേരുടെ കൂടെ തന്നെ ജീവിക്കണമല്ലോ, വേറെ വഴിയില്ല എന്നാ കാരണം
കൊണ്ട് മാത്രം ഇതൊക്കെ സഹിക്കുന്നവരും ഉണ്ട്.
മിണ്ടാതെ, ഒന്നും ആരോടും പറയാതെ, എല്ലാം ഉള്ളിലൊതുക്കി പിറ്റേ ദിവസം രാവിലെ ഭര്‍ത്താവിനു ചായ ഇടുന്ന പെണ്ണുങ്ങള് എല്ലാ തട്ടിലും ഉണ്ട്. അതിനു സ്വന്തം ജോലി ഉണ്ടെന്നോ, ഫെമിനിസ്റ്റ് ആണെന്നോ പൈസ കൂടുതല്‍ ഉണ്ടെന്നോ, ഇല്ലെന്നോ ഉള്ള വത്യാസമില്ല.
അങ്ങനെ ഉള്ളവരെ ആരും തിരിച്ചറിയുന്നില്ലല്ലോ. അവരൊന്നും ഒരിക്കലും പരാതിയായി മുന്നോട്ടു വരികയുമില്ല. സ്വന്തം അച്ഛനും അമ്മയും വരെ അവളെ പിന്തുണച്ചു എന്ന് വരില്ല. കേസ് ആക്കിയാലും ശൂ......
പക്ഷെ ഇന്ത്യ എന്താണിങ്ങനെ?33.333% സ്ത്രീ സംവരണം പ്രസംഗിച്ചു നടക്കുമ്പോള്‍ ഇതുപോലുള്ള പ്രാകൃത നിയമങ്ങള്‍ എന്ത് കൊണ്ട് മാറുന്നില്ല?
വികസനം ചുമ്മാ അങ്ങ് ഒരു ദിവസം വന്നു വാതിലില്‍ മുട്ടില്ല. അധികം പഴക്കമില്ലാത്ത വാര്‍ത്തയാണ്.
ഇതൊരു റഫറന്സ്നു വേണ്ടി മാത്രം.
Marital rape is criminalized
Marital rape
is criminalized only if the couple is legally separated
Marital rape
is a form of non-criminal domestic violence
Marital rape
is known not to be criminalized
അമേരിക്ക പോലെ ആകരുത്, അറബ് രാജ്യം പോലെ ആയാല്‍ മതി എന്ന് വാദിക്കുന്നവര്‍ക്ക് ഒന്ന് കൂടെ പറയാം. Marital rape നമുക്ക് non-criminal domestic violence അല്ലാതാക്കാമോ എന്ന് നോക്കാം.
എന്തെ?
3 comments:
pinnenthinaanavo kalyanam kazhikkunnath.sadchara meetingno.ororo mantha bhudhikal
ധാര്‍മിക വിദ്യാഭ്യാസതിന്ടെ അഭാവം ആണ് ഇത്തരം പീടനങ്ങള്‍ക്ക് നിദാനം ....
മദ്യപാനികളുടെ പണംകൊണ്ട് ഭരിയ്ക്കുന്ന സര്കാരുകള് ഉള്ള ഇക്കാലത് ഇതിനേക്കാള്‍ കൂടുതല്‍ പ്രതീക്ഷിയ്ക്കരുത് ....പെണ്ണിന്ടെ
വിവാഹ പ്രായം ... 16 ആക്കുവാനുള്ള കൊലവിളി നമ്മള് മറന്നിട്ടില്ല .... അതും ഭരിയ്ക്കുന്ന പാര്‍ടിയില്‍ നിന്നും ...
മകന് സ്ത്രീധനം വേണ്ട എന്ന് ആദ്യം വീട്ടില്‍ അമ്മ പറയട്ടെ .....
പെണ്ണിനെ ബഹുമാനിയ്ക്കണം എന്ന് മകനോട് അമ്മ പറയട്ടെ ........!!!!
എങ്കിലും വലിയ മാറ്റം സമൂഹത്തില്‍ പ്രതീക്ഷിയ്ക്കാം ....
നിയമം!
Post a Comment