Wednesday, March 7, 2012

പ്രേതജല്പനങ്ങള്‍!!




ഹോ! കുറച്ചു കൂടുതല്‍ ഉറങ്ങിപ്പോയെന്നു തോനുന്നു.

ഏട്ടന്‍ എവിടെ? ഓഫീസില്‍ പോയോ? എന്നെ എന്താ ഉണര്‍ത്താതിരുന്നത്?

ഭയങ്കര ഇരുട്ടണല്ലോ, എന്തൊരു തണുപ്പ്.  ഞാന്‍ കട്ടിലില്‍ നിന്ന് ഊര്‍ന്നിറങ്ങി.

ഈ കട്ടിലിനു ഇത്രേം പൊക്കം ഉണ്ടായിരുന്നോ? ഓ ശരീരത്തിന് ഭയങ്കര ഭാരകുരവ്. കൂടുതല്‍ ഉറങ്ങിട്ടയിരിക്കും. ഒന്നും കാണുന്നില്ലല്ലോ. സൈഡ്ല്‍ ഉണ്ടായിരുന്ന ടേബിള്‍ ലാംപ് എവിടെ?

കാഴ്ച കുറേശ്ശെ തെളിഞ്ഞു തുടങ്ങുന്നു.. അത്രയ്ക്ക് ഇരുട്ടില്ല മുറിയില്‍. അല്ലെ?  അല്ല ഞാന്‍ ഇതെവിടെയ? ഈശ്വരാ.. ഇതാരോക്കെയ ഈ കിടന്നുറങ്ങുന്നത്. വാതിലെവിടെ?

ആരോ വരുന്നുണ്ടല്ലോ? ഓ ഏട്ടനാ! എന്നെ വിളിക്കാന്‍ വന്നതാകും.

“ഏട്ടാ”

കേക്കുന്നില്ലേ? എവ്ടെക്ക ഈ പോകുന്നെ?  

“ഏട്ടാ ഒന്നവിടെ നിക്കൂന്നെ”

അയ്യോ ഏട്ടന്റെ കൂടെ ഉള്ളവര്‍ ഉറങ്ങിക്കിടക്കുന്ന ആരെയോ തള്ളിക്കൊണ്ട് പോകുന്നു. എന്തായാലും അങ്ങോട്ട്‌ ചെല്ലാം.

അത് ഞാന്‍ അല്ലെ? ഞാന്‍ ഇവിടെ അല്ലെ? പിന്നെ അവരെങ്ങനെയാ  എന്നെ കൊണ്ട് പോകുന്നെ?
ഒന്നും മനസ്സിലാകുന്നില്ലല്ലോ. ഏട്ടനോട് ചോദിക്കാം. പക്ഷെ ഏട്ടനെന്താ മിണ്ടാത്തെ?
ദേ അവരൊക്കെ കൂടെ അമ്ബുലെന്സില്‍ കേറുന്നു.

“ഏട്ടാ, ഞാനും വരുന്നു.”

ഏട്ടനെന്തിനാ കരയുന്നേ? എന്താ പിറുപിറുക്കുന്നെ?

എന്ത് എന്നെ കൊന്നെന്നോ? വിഷം തന്നെന്നോ? എന്തിനു? ഞാന്‍ അല്ലെ ഇവിടെ ഇരിക്കുന്നെ?

“ഏട്ടാ ഞാന്‍ മരിച്ചിട്ടില്ല.”

വീട്ടിലെക്കാണല്ലോ പോകുന്നത്. അച്ഛന്‍ പുറത്തു നിക്കുനുണ്ടല്ലോ.

ദാ ഏട്ടന്‍ പോകുന്നു .

“ഏട്ടാ എന്തിനാണെനിക്ക് വിഷം തന്നെന്ന് പറഞ്ഞിട്ട് പോ.”

“ഏട്ടാ......”

എന്താ ആരും കേക്കാത്തത്?

3 comments:

കുമാരേട്ടന്‍ പൂഞ്ഞാര്‍ said...

വളരെ വ്യത്യസ്തവും ജുഗുല്‍പ്സാവഹവും ആയ അവതരണം ..മഞ്ഞക്കിളി എഗൈന്‍ റോക്സ്

ഗിന്നസ് പാണ്ടി said...

മഞ്ഞക്കിളി ഈ പോക്ക് പോയാല്‍ ഒരു പത്തമ്പതു പോസ്റ്റ്‌ ഒക്കെ ആകുമ്പോഴേക്കും പിടിച്ചാല്‍ കിട്ടില്ലല്ലോ........

പടാര്‍ബ്ലോഗ്‌, റിജോ said...

മഞ്ഞക്കിളീ നീ എന്നേപ്പോലുള്ള വിഖ്യാത ബ്ലോഗർമ്മാരുടെ കഞ്ഞീൽ പാറ്റാ, പല്ലി തുടങ്ങിയവ ഇടരുത്.

ഇനി പോസ്റ്റ് ഇടാതിരിക്കാൻ നിനക്ക് എത്ര സിംഗപ്പൂർ ഡോളർ തരണം?
[ഞങ്ങൾ ഇതെഴുതിയാ ജീവിച്ചു പോകുന്നത്. ഞങ്ങൾ മീൻസ് ഞാനും ബെർളിച്ചായനും...]

Post a Comment

 

Blog Template by BloggerCandy.com