(അഭിനയിക്കുന്നവര്‍ : പെണ്പിള്ളേര് തന്നെ .... പ്രായം കുറവ പതിനാറു/ പതിനേഴു വയസ്സ്. അത്രേ ഉള്ളു.)
വൈകീട്ട് മൂന്നു മണിക്ക് ഇന്ത്യ-സൗത്ത് ആഫ്രിക്ക ഡേ നൈറ്റ് മാച്ച് തുടങ്ങും. ഈവനിംഗ് ട്യുഷനും എന്ട്രെന്സ് കോച്ചിങ്ങ് ഒക്കെ കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ പിന്നെ ക്രിക്കറ്റില്‍ ബാക്കി എന്തോ കാണാന്‍ ഉണ്ടാകുമെന്നാ പറയുന്നേ?
ട്യൂഷനൊക്കെ നാളേം പോകാം. മാച്ച് അങ്ങനെ അല്ലല്ലോ.
ഗേള്‍സ് ഒണ്‍ലി കോളേജ് ആണ്. ലാസ്റ്റ് ഹൗര്‍ കട്ട് അടിക്കലൊന്നും നടക്കുന്ന കാര്യമല്ല. (ഇവിടെ ഇരുന്നിട്ട് കൂടുതല്‍ വഷളാകും എന്നല്ലാതെ വിവരം കൂടൊന്നുമില്ല. അത് പറഞ്ഞാല്‍ ഈ മദാമ്സ്നു മനസ്സിലാകണ്ടേ?) ചാടുന്നെങ്കില്‍ മാഡം ക്ലാസ്സില്‍ എത്തുന്നതിനു മുന്‍പ് ചാടണം.
“കിര്ര്ര് കിര്ര്ര് കിര്ര്ര്”
അടുത്ത പീരീഡ്നുള്ള ബെല്ലടിച്ചു. ഒരു പത്തു പെണ്പിള്ളേര് എങ്കിലും ഉണ്ടാകും ക്രിക്കറ്റ്നു വേണ്ടി ജീവന് വരെ കളയാന്‍ റെഡി ആയി നിക്കുന്നവര്. ഒരു ഗാപ് തരാതെ മിസ് ലില്ലി ക്ലാസ്സില്‍ കേറി വന്നു. ഇനി എങ്ങനെ ചാടും? ഭാഗ്യത്തിന് ക്ലാസ്സ്നു രണ്ടു ഡോര്‍ ഉണ്ട്, മിസ്സ് ഒന്ന് ബോര്‍ഡ്ലേക്ക് തിരിയുമ്പോള്‍ ഒരാള്‍ പുറത്തിറങ്ങും. അങ്ങനെ ഒരു സഹകരണ അടിസ്ഥാനത്തില്‍ എല്ലാവരും ഇറങ്ങി.
“അന്നക്കുട്ടി, നാളെ ഫിസിക്സ് ടെസ്റ്റ് പേപ്പര്‍ ഇല്ല്യൊടി, എടി എനിക്കാ ടെക്സ്റ്റ് വാങ്ങണം” അഞ്ജു ഓര്‍മ്മിച്ചു
“ശരി എന്നാ നീ ബുക്ക് വാങ്ങിട്ടു ബസ് സ്റ്റോപ്പ്ലേക്ക് വന്ന മതി ഞങ്ങള്‍ അവിടെ കാണും. രണ്ടരെടെ ലിമിറ്റഡ് സ്റ്റോപ്പ് കളീശ്വരി കിട്ടില്ലേല്‍ മാച്ച് മുഴേന് കാണാന്‍ പറ്റില്ല, ഓര്‍മ്മവേണം ”
“ഉവ്വെടി. ഷെറിനെ നീ വാഡി എന്റെ കൂടെ” അഞ്ജു അവളേം കൂട്ടി.
അങ്ങനെ ബുക്ക് സ്റ്റാളില്‍ എത്തി. അവിടെ ട്യുഷന് ക്ലാസ്സ്മേറ്റ് അനൂപ് വേറൊരു ചെറുക്കന്റെ കൂടെ നിക്കുന്നു.
“അല്ല, ചേച്ചിമാരിന്നു നേരത്തെ ആന്നോ?” അനൂപിന്റെ കുശലാന്വേഷണം.
മറുപടി പറയുന്നെനു മുന്‍പേ കൂടെ ഉള്ള ചെറുക്കന് അനൂപിനെ പിടിച്ചു പുറത്തോട്ടു പോയി കുശു കുശു എന്ന് പറയുന്ന കേട്ടു.
“ഇവളാണോ കക്ഷി, ഇപ്പൊ ശരിയാക്കിത്തരാം” എന്ന് അനൂപ് പറയുന്ന കേട്ടു.
ഇത് പോരെ തലേല് ആള് താമസമുള്ള പെണ് പിള്ളേര്‍ക്ക് കാര്യം ഊഹിക്കാന്‍.
ഷെറിന് അഞ്ജുനെ നോക്കി കണ്ണിറുക്കി
“അതെ അഞ്ജു തിരക്കില്ലേല്‍ ഒരു പത്തു മിനിറ്റ് ഉണ്ടോ ഒന്ന് സംസാരിക്കാന്‍ ?” ബില്‍ കൊടുക്കാന്‍ നേരത്തു അനൂപ് പിന്നേം വന്നു.
“മാച്ച് കാണാന്‍ പോവാ അനൂപേ, കളീശ്വരി കിട്ടില്ലേല്‍ വൈകും” അഞ്ജു ഉള്ള സത്യം പറഞ്ഞു.
“ഇരുന്നൂറ്റി മുപ്പതു രൂപയോ? നൂറ്റി നാപ്പതല്ലേ ഉണ്ടായിരുന്നുള്ളൂ?” ഷെറിന് ബുക്കിന്റെ വിലകെട്ട് ഞെട്ടി.
“അത് പഴേ എഡിഷന്നു, ഇത് പുതിയത.” കടക്കാരന് കൈ മലര്‍ത്തി.
“അനൂപേ നിന്റെലുണ്ടോ? നാളെ മത്സ് ട്യുഷന് വരുമ്പോള്‍ തരാമെന്നെ.
കൂടെ ഉള്ള ചെറുക്കന് നൂറിന്റെ നോട്ടെടുത്ത് കടക്കാരന് നീട്ടി.
“നാളെ ഞാന്‍ അനൂപിന് കൊടുത്തെക്കാം” അഞ്ജു നന്ദിയോടെ പറഞ്ഞു.
“ഓ അത് സാരമില്ല.” ആ പയ്യന് ഒടുക്കത്ത ജാഡ. (അന്ന് നൂറു രൂപയ്ക്കു കുറച്ചു വിലയുള്ള കാലമ.)
“അഞ്ജു , ഇവന്ടെ അച്ഛനെ നോട്ടടിക്കുന്ന കമ്പനിയ. നീ പൈസ കൊടുക്കണ്ട.” അനൂപിന്റെ എക്ക്സ്പ്ലനെഷന്
“ശരി വേണ്ടെങ്കില്‍ വേണ്ട! ഞങ്ങള്‍ നടക്കുന്നു അനൂപെ” ഷെറില്‍ നടന്നു.
അനൂപും ആ പയ്യനും ഞങ്ങളുടെ പുറകെ തന്നെ.
അവരും അതെ ബസ്സില്‍ തന്നെ കേറി. ബസ്സില്‍ തിരക്കില്ല. പെണ് പട്ടാളം നിരന്നിരുന്നു. കണ്ടക്ടര്നു അത് തീരെ പിടിച്ചില്ല.
“കണ്സെഷകാരോക്കെ നിന്ന മതി”
“കണ്‍സെഷനോ?, ഞങ്ങള്‍ എല്ലാരും ഫുള്‍ ടിക്കറ്റാ. പൈസ ആ ചേട്ടനോട് ചോദിച്ചാല്‍ മതി.” അഞ്ജു അനൂപിനേം ആ പയ്യനേം ചൂണ്ടി
വിളറിയ ആ മുഖത്തേക്ക് ബസ്സിലെ എല്ലാരും ഒന്നേ നോക്കിയുള്ളൂ.
പിറ്റേന്ന് മത്സ് ട്യുഷന് ക്ലാസ്സില്‍.
“എന്താ അനൂപേ സംസാരിക്കണം എന്ന് പറഞ്ഞത്?”
“ഇനി എന്ത് പറയാനാ അഞ്ജു, അവനിനി നിന്റെ നിഴലില്‍ പോലും വരില്ല! ഞാനിനി എങ്ങനെ അവന്റെ മുഖത്തിനി നോക്കും?”
വാല്‍ക്കഷണം : അന്നത്തെ കളിയില്‍ ഇന്ത്യ തോറ്റു, എന്താല്ലേ?
3 comments:
ഇതൊരുമാതിരി നാട്ടിന്‍പുറത്തെ പെണ്ണുങ്ങള് ഗോസ്സിപ്പ് അടിക്കുന്ന മാതിരി ഒരു പോസ്റ്റ് ആയല്ലോ മഞ്ഞേ .. താങ്കളില്‍ നിന്നും മുന്തിയ നിലവാരമുള്ള ഇനങ്ങള്‍ ഒരു ആരാധകന് എന്നാ നിലയില്‍ പ്രതീക്ഷിക്കുന്നു ..
എന്താല്ലേ .?
ഹോ.. എനിക്ക് മേല..
Post a Comment