ലോലന് ലോട്ടറി അടിച്ചു!
ലോലന് എന്നത് അവന്റെ വിളിപ്പേര. ശരിക്കും പേര് സൂരജ് സ്വാമിനാഥന് എന്നാണെ. അവന് പഞ്ചാരകുട്ടന്‍ അയതോണ്ടല്ല ലോലാന്‍ എന്ന് വിളിക്കുന്നെ. ലോലഹൃദയന്‍ ആയതോണ്ട. അത് പോട്ടെ സാരില്ല. നമുക്കും ലോലന് എന്ന് വിളിക്കമെന്നെ.
എം എ ക്ക് പഠിക്കുന്ന അവനെന്ന ലോട്ടറി എടുക്കാന്‍ തുടങ്ങിയെ? കേട്ടവരൊക്കെ അന്തംവിട്ടു. എത്രയ അടിച്ചതെന്ന് അറിയണ്ടേ? ഒരു കോടി. ! നിങ്ങളെക്കു എങ്ങനെ ആണെന്നറിയില്ല എനിക്കതൊരു വല്യ 'തൊക'യാണ്. അതുപോലെ നമ്മുടെ ലോലനും ഹാപ്പി.
അവനെന്ത ഇത്ര ഹാപ്പി എന്നറിയണ്ടേ? ലോട്ടറി അടിച്ചോണ്ട് പഠിപ്പു നിറുത്തി പൈസ ബാങ്കിലിട്ടു സുഖമായി ജീവിക്കനോന്നും അല്ല ലോലന്റെ ആഗ്രഹം. അവനൊരു വേറൊരു ആഗ്രഹമുണ്ട്, ഒരു കൊല്ലമായി കൊണ്ട് നടക്കുന്ന ഒരു ആഗ്രഹം.
അവനൊരു പെണ്‍കുട്ടിയെ പ്രേമിക്കുന്നു. ഇത് വരെ കണ്ടിട്ടില്ല. കേട്ടിട്ടില്ല. പക്ഷെ പ്രേമത്തിന് കണ്ണും മൂക്കും ഒന്നും ഇല്ലല്ലോ. അത് കൊണ്ട് അഗാഥ പ്രേമമാണ്. കല്യാണം കഴിച്ചു പൊന്നുപോലെ നോക്കാമെന്ന് ഉറപ്പു കൊടുത്താല്‍ കാണാന്‍ വരാമെന്ന അവള് പറഞ്ഞത്.
അവനൊരു പാവം ലോലന് ആയതുകൊണ്ട് അതിനുള്ള എളുപ്പ വഴിക്കാണ് ഈ ലോട്ടറി എടുക്കാന്‍ തുടങ്ങിയത്. ഉച്ചഭക്ഷണം വേണ്ടെന്നു വെച്ചാണ് നമ്മുടെ ലോലന് ഈ ലോട്ടറിക്കുള്ള പൈസ കണ്ടെത്തിയത് കേട്ടോ. അവനു ഭീകര ആത്മാര്‍ഥത ആയിരുന്നു. അതൊരു തെറ്റാണോ?
അവന്റെ പ്രേമഭാജനത്തിന്റെ പേര് അറിയണ്ടേ? അവളാണ് “പാര്‍വതി”.
പേരുകേട്ടാല്‍ തന്നെ ആര്‍ക്കും ഒരു ഇത് തോന്നില്ലേ? ഒരു ഗ്രാമീണ ശാലീനത ഇല്ലേ ആ പേരിനു? അവനു എന്തെങ്കിലും ആ പേരിനോടും ആളിനോടും തോന്നിയെങ്കില്‍ അതിനു ഞാന്‍ ലോലനെ കുറ്റം പറയില്ല. നിങ്ങള്‍ പറയോ?
അങ്ങനെ നമ്മുടെ ഇന്നലെ ലോലന് അവളോട് കാര്യങ്ങള്‍ അവതരിപ്പിച്ചു. ആദ്യം അവള് അന്തം വിട്ടു. പിന്നെ അവള്‍ക്കും സന്തോഷമായി, അടുത്ത ദിവസം കാണാം എന്ന് അവള് സമ്മതിക്കേം ചെയ്തു. ലോലന് പിന്നേം ഹാപ്പി. “സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ” എന്നായി.
ഇന്നണാ സുദിനം. അങ്ങനെ അവര്‍ തമ്മില്‍ കാണാന്‍ പോകുന്നു.
വേദി : തൃശൂര്‍ റൗണ്ടില്‍ എലൈറ്റ് ഐസ്ക്രീം പാര്‍ലര്‍.
സമയം : ഇവെനിംഗ് മൂന്നര.
വാ നമുക്കും പോയി നോക്കാം.
ലോലന് അവിടെ രണ്ടരക്ക് തന്നെ എത്തിയിട്ടുണ്ട്. (ഇവന്റെ ഒരു കാര്യം!)
സമയം മൂന്നായി മൂന്നര ആയി മൂന്നെമുക്കാലായി. ആരും അവനെ അന്വേഷിച്ചു വന്നില്ല. ആളെ അറിയാതെ തിരിച്ചു പോകേണ്ട കാര്യം ഒന്നും ഇല്ല. ലോലന് പാര്‍വതിയെ കണ്ടിട്ടില്ലെങ്കിലും അവന് അവന്റെ ഇഷ്ടം പോലെ ഫോട്ടോസ് ആ കൊച്ചിന് അയച്ചു കൊടുത്തിട്ടുണ്ട്. അവളതൊക്കെ ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞിട്ടും ഉണ്ട്. ആവളെ അവനു ഇഷ്ടപ്പെടാന്‍ ഫോട്ടോ ഒന്നും വേണ്ട. അവളുടെ ആ കുലീനത്വം നിറഞ്ഞ ചാറ്റ് തന്നെ പോരെ?
ഒരു കൂട്ടം പെണ്‍കുട്ടികള്‍ വരുന്നുണ്ട്. പാറുക്കുട്ടി, അവളിനി കൂട്ടുകാരികളും ഒന്നിച്ചാണോ വരിക? അവരെ എല്ലാം അഭിമുഖീകരിക്കാനുള്ള ധൈര്യം നമ്മുടെ ലോലനില്ല.
അവരല്ല. അവരാരും ലോലനെ തിരിഞ്ഞു പോലും നോക്കീല.
സമയം നാലര. ഒരു പയ്യന് വന്നു ലോലന് എതിരെ ഇരുന്നു. കണ്ടാല്‍ ഒരു ഇരുപതു വയസ്സ് തോന്നും.
“സൂരജണ്ണ , ഞാനാ പാര്‍വതി ” പയ്യന് തിരോന്തോരത്തുന്ന.
“ങേ”
“ഞാന്‍, പേരുകളും വീടുകളും ഒന്നും പറയണില്ലണ്ണാ . എന്തിരിനെന്നല്ലേ? .... ഞാനും എന്റെ കൂട്ടുകാര്‍ പയലുകളും കൂടി ചുമ്മാ തമാശകള്‍ക്ക് തുടങ്ങിയ ചാറ്റുകളാണ്. വോ... ...അത് ഇവിടേം വരെ പൊളന്ന് തള്ളുമെന്ന് അറിഞ്ഞില്ല ”
“ങേ”
വേറെ പ്രതികരണമൊന്നും ഇല്ല. ലോലന് ഷോക്ക് അടിച്ച പോലെ ഇരിക്ക്യ.
വേറെ പ്രതികരണമൊന്നും ഇല്ല. ലോലന് ഷോക്ക് അടിച്ച പോലെ ഇരിക്ക്യ.
“അണ്ണാ ..” ആ പയ്യന് വീണ്ടും വിളിച്ചു.
“നീ പാറുന്റെ അനിയനാ?” പാവം ലോലന്. അവനിനീം കാര്യം പിടികിട്ടീട്ടില്ല.
“അണ്ണാ, ഞാന്‍ തന്നെ അണ്ണാ പാര്‍വതി.”
“പക്ഷെ നീ ആണല്ലേ? നിന്നെ ഞാന്‍ എങ്ങനെ കെട്ട്വോഡാ?”
കാര്യം പന്തി അല്ല എന്ന് തോന്നിയതോടെ ആ പയ്യന് മുങ്ങി.
കുറച്ചു കഴിഞ്ഞു ലോലനും പോയി. കാര്യങ്ങലോകെ അവനു ഒരു വിധം മനസ്സിലായി.
പക്ഷെ.. ലോലന് അപ്പോഴും ആലോചനയില്‍ തന്നെ.
ഇനി ആ ലോട്ടറി അടിച്ച പൈസ എന്ത് ചെയ്യും?
ചുമ്മാ ബാങ്കില്‍ ഇട്ടേക്കാം അല്ലെ? അല്ലാതെ ലോലനെന്തിനാ ഇത്രേം പൈസ?
6 comments:
ഹ്ഹ്ഹ്ഹ്ഹ്!
അവതരണം ഇത്തിരി വ്യത്യസ്തത ഉണ്ടല്ലോ, വായനക്കാര്‍ക്ക് ഇട്ട് കൊട്ക്കാണ് ചോദ്യങ്ങള്‍ അല്ലെ?
ആ ചോദ്യങ്ങളാണ് ചിരിപ്പിച്ചത്, എന്തൊരു നിഷ്കളങ്കത!!!
ങാ.. ഇമ്പിടി അക്ഷരപ്പെശകുണ്ട് ട്ടാ..
വളരെ നിരാശപ്പെടുത്തി.
ശരിക്കും ലോട്ടറി അടിച്ചോ...ആ ലോലന്റെ നമ്പറൊന്ന് തരുവോ ?
ഹ ഹ ഹ ഹ
ലോലന്റെ ആ ങേ പറച്ചിലിൽ, ഞാൻ ആ സീൻ വിഷുവലൈസ് ചെയ്ത് നോക്കി.. കിടു ഹ ഹ ഹ ഹ
പാവം ലോലന് .... എതാണ് ലോലാ .. പുത്തന്‍ ലോകം
Post a Comment