അകലെ എവിടെയോ കോഴി കൂകുന്നു. കാലിയാകാരായ ജാക്ക് ഡാനിയേല്‍ കുപ്പിയിലേക്ക് എരിയുന്ന മനസ്സോടെ സൈമണ്‍ ഒന്ന് കൂടെ നോക്കി. ചുറ്റിലും ഗിന്നെസ്സ് കാനുകള്‍ ചിതറി കിടക്കുന്നു. ഇന്നിനി ഉറങ്ങാന്‍ കഴിയില്ല. ഇനിയും കരയുവാന്‍ വയ്യ. വൈകീട്ട് വന്നപ്പോള്‍ തുടങ്ങിയ കരച്ചിലായിരുന്നു. പില്ലോ മുഴുവന്‍ നനഞ്ഞു കുതിര്‍ന്നു.
എത്ര ശ്രമിച്ചിട്ടും അവളോടുള്ള ഇപ്പോഴത്തെ വികാരം എന്തെന്ന് മനസിലാക്കാന്‍ പറ്റുന്നില്ലല്ലോ. അവളോടിപ്പോഴും ഇഷ്ടമാണോ? അതോ ദേഷ്യമോ? ഇനിയും അവളോട് ഇഷ്ടമോ? ഒരിക്കലുമില്ല!
ബാക്കി ഉണ്ടായിരുന്ന വിസ്കി ഒറ്റവലിക്ക് തീര്‍ത്തിട്ട് സൈമണ്‍ കട്ടിലിലേക്ക് ചാഞ്ഞു.
മൂന്നു മാസത്തെ പരിചയമേ ഉള്ളുവെങ്കിലും മൂന്നു ജന്മം ഒന്നിച്ചുണ്ടായിരുന്ന അടുപ്പമാണ് അവള്‍ കാണിച്ചിട്ടുള്ളത്. തന്‍റെ ഇതുവരെ ഉള്ള ജീവിതം മുഴുവന്‍ അവളോട് പറഞ്ഞതല്ലേ? മൂന്നു തവണ ഹൃദയം തകര്‍ന്നതും അവള്‍ക്കറിയാം. എന്നിട്ടും അവള്‍........
നല്ല സുഹൃത്തായി ഇരിക്കാമെന്ന് ! ഛെ !
പുലര്‍ച്ച വരെ നീളുന്ന ഫോണ്‍ കോള്ള്‍കള്‍. അവള്‍ എപ്പോള്‍ വിളിച്ചാലും അവളെ ഓഫീസില്‍ നിന്ന് പിക്ക് ചെയ്യുന്നതു, മിക്ക രാത്രിയിലും ഒന്നിച്ചുള്ള ഭക്ഷണം, ബൈക്കിലും കാറിലും ഉള്ള കറക്കം, മാളില്‍ ഒന്നിച്ചുള്ള ഷോപ്പിംഗ്, അവള്‍ പ്രതിക്ഷേധം പ്രകടിപ്പിക്കാത്ത സ്പര്‍ശനങ്ങള്‍ (ആസ്വദിച്ചിട്ടുണ്ട് എന്നു ഉറപ്പാണ്). അവസാനം ഇതുവരെ പറഞ്ഞ ഇഷ്ടമോന്നും ആ ഇഷ്ടം അല്ലായിരുന്നെന്നു. ത്ഫൂ .... ഇവളെ ഒക്കെ.....
പന്ത്രണ്ടു മണി വരെ എന്റെ കൂടെ റൂമില്‍ ഇരുന്നതും എന്റെ ബെഡില്‍ കിടന്നുറങ്ങിയതും സുഹൃത്തിനോടുള്ള ആ ഇഷ്ടം മാത്രമായിരുന്നോ?
അപ്പോള്‍ കേട്ടതൊക്കെ നേരായിരുന്നു? അല്ലെങ്കിലും തോമാച്ചനും കൂട്ടുകാര്‍ക്കും എന്നെ പറ്റിക്കേണ്ട കാര്യമൊന്നും ഇല്ലല്ലോ. വഞ്ചന മുഴുവന്‍ സ്ത്രീകള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ലേ?
എന്തൊക്കെ ആണ് അവര് പറഞ്ഞത്. ഇവള്‍ ഉടുപ്പ് മാറുന്ന പോലെ ബോയ് ഫ്രണ്ട്‌സ്നെ മാറുന്നവളാനെന്ന്! സാരമില്ല എന്ന് അന്ന് കരുതി. ഇപ്പോള്‍ അവള്‍ക്കെന്നോട് സ്നേഹമാണല്ലോ. അവളുടെ ഭാവി വരന്‍ അമേരിക്കയില്‍ ഉണ്ടെന്നു പോലും. ചുമ്മാ.. അവള്‍ അങ്ങനെ ഒരുത്തനെ കുറിച്ച് പറഞ്ഞിട്ട് പോലും ഇല്ല ഇത് വരെ.
ഇതിനു മുന്‍പ് ജോലിചെയ്തിരുന്ന കമ്പനിയില്‍ ഒരുത്തനുമായി അവള്‍... ഛെ ഇവര്‍ക്കെങ്ങനെ ഒരു പെണ്‍കുട്ടിയെ കുറിച്ച് ഇങ്ങനെ പറയാന്‍ കഴിയുന്നു?
പക്ഷെ കഴിഞ്ഞ ദിവസം അവള്‍ താജില്‍ നിന്ന് ആരുടെയോ കൂടെ കാറില്‍ പോകുന്നത് കണ്ടത് ചോദിച്ചപ്പോള്‍ അവളെന്തിനാ പരുങ്ങിയത്? ആ പയ്യന്‍ അവളുടെ തോളില്‍ കയ്യിട്ടു ഇരിക്കുന്നുണ്ടായിരുന്നു.
ബീച്ചില്‍ കണ്ട ഷാള്‍ ഇട്ടു മുഖം മറച്ച ഇവളോട് സാദ്രിശ്യം ഉള്ള പെണ്‍കുട്ടി, ഏതോ ഒരുത്തന്‍ അവളെ ഉമ്മ വെക്കുന്നത് താന്‍ കണ്ടതോ?
അവളെക്കുറിച്ച് കേട്ടതൊന്നും കണ്ടതും മുഴുവനായി അവിശ്വസിച്ചിട്ടല്ല അവളോട് ഇന്ന് ഇഷ്ടമാണെന്നും, വിവാഹം കഴിക്കാന്‍ താല്പര്യമാണെന്നും പറഞ്ഞത്. അവളില്ലാതെ ഇനി മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന് ഉറപ്പായത് കൊണ്ട് തന്നെ ആണ്. പക്ഷെ അവളിന്ന് സമര്‍ത്ഥമായി ഒഴിഞ്ഞു മാറിയപ്പോള്‍ തകര്‍ന്നു പോയി.
എന്‍റെ കഴിഞ്ഞ കഥകള്‍ മുഴുവന്‍ അറിയാമായിരുന്നിട്ടും അവസാനം അവള്‍ ഇങ്ങനെ പറയും എന്ന് തീരെ പ്രതീക്ഷിച്ചില്ല.
ഇനിയും കരഞ്ഞു താടി നീട്ടിവളര്‍ത്തി ഒരു ദേവദാസാകാന്‍ എനിക്ക് വയ്യ.
കഥ കഴിക്കണം! ഇനി ഒരുത്തനെ കൂടെ ഇങ്ങനെ കുരങ്ങു കളിപ്പിക്കാന്‍ അവളുണ്ടാകുത് .
രാവിലെ കാണാം എന്നാ അവള് പറഞ്ഞത് നാളെ ആകട്ടെ.
പിറ്റേന്ന് പത്തു മണിക്ക് തന്നെ അവളെയും കൊണ്ട് ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ ഇരുന്നു.
“സൈമണ്‍, ഞാന്‍ പറഞ്ഞതൊക്കെ ...............”
“വേണ്ട അതു നമുക്ക് വിടാം മോളെ, എന്റെ ഓരോ മണ്ടത്തരങ്ങള്‍, കാര്യമാക്കണ്ട”
ഭക്ഷണം കഴിഞ്ഞു ബൈക്കില്‍ കേറിയപ്പോള്‍ അവള്‍ തന്നെ പിടിക്കതിരുന്നത് എന്തിനു?
ലോറിക്കു മുന്നില്‍ വെച്ച് ബൈക്ക് റൈസ് ചെയ്തപ്പോള്‍ അവള്‍ പുറകിലേക്ക് വീണത്, ലോറിക്ക് അടിയില്‍ പെട്ടെത് ഞാന്‍
അറിഞ്ഞില്ലേ? അറിഞ്ഞെങ്കില്‍ തന്നെ എന്ത്?
8 comments:
അവളൊന്നു ഉറക്കെ കരഞ്ഞിരുന്നു എങ്കില്‍ അവനൊന്നു തിരിഞ്ഞു നോക്കിയേനെ
കവിയത്രി എന്താ ഉദ്യെശിച്ചേ ???????
ശേരിയും സീത രാമന്റെ ആരാ????
അനിയത്തിയോ???
സൈമണ്‍ന്റെ സ്നേഹം ഒരു അനുപാതത്തില്‍ കൂടുതല്‍ പൊസെസ്സീവ് ആയി..... ഈ സ്നേഹം ആത്മഹത്യാപരമായിപ്പോയില്ലേ ?..... കഥാതന്തു പ്രയോഗയോഗ്യമായ ഒരവസ്ഥയില്‍ വീണു പോയി...... ഈ ബ്ലോഗിന്റെ അല്ലെങ്കില്‍ കഥയുടെ തുടക്കം എഴുതുമ്പോള്‍ തന്നെ കുറച്ചു നാടകീയത വരുത്തിയിരുന്നെങ്കില്‍ ഒന്ന് കൂടെ ഫലം കിട്ടുമായിരുന്നു......
-Advt.
ഇതെന്തുവാടെ ഈ സൈമണ്‍ അവളെ സ്നേഹിച്ചു എന്ന് എവിടെയും പറയുന്നില്ലല്ലോ.. ഇല്ലെങ്കിലും ഇപ്പോഴുള്ള പെണ്ണുങ്ങള്‍ ഒക്കെ കുറച്ചൊക്കെ ഇങ്ങനെതന്നെയാ നൂറ്റില്‍ ഒന്നിനെ കിട്ടാന്‍ തന്നെ പാടാ പിന്നെ ആഫ്ടര്‍ ഓള്‍ ദിസ് ഈസ് മൈ ലൈഫ് എന്ന് പറഞ്ഞു പോകുന്ന രണ്ടു കൂട്ടരും ഉള്ളപ്പോള്‍ കണക്കായിപ്പോയി എന്നേ പറയാന്‍ ഒക്കൂ
അവള്‍ സ്റ്റിക്കറായി....
അത് വിട്ടുകളഞ്ഞെക്കാം.
പേരിലെ മഞ്ഞ കഥയില്‍ വരാതിരുന്നത് മോശമായിപോയി.അല്പം മഞ്ഞയോ നീലയോ ഉണ്ടായിരുന്നെങ്കില്‍ വായനക്കാര്‍ക്ക് ഒരു ഗുമ്മുണ്ടായേനെ!ബെര്‍ളിയുടെ ബ്ലോഗില്‍ താങ്കളുടെ പേര് കണ്ടു അത് ഒന്ന് ഞെക്കി നോക്കിയപ്പോള്‍ എത്തിപെട്ടത് ഒരു സിംഹത്തിന്റെ മടയാണെന്നു കരുതിയെങ്കിലും വാതില്‍ തുറന്നു പുറത്തിറങ്ങിയത് ഒരു മഞ്ഞ നിറമുള്ള പൂച്ച!ഒരു മാതിരി കൊണോത്തിലെ കഥ ആയിപോയി,ഒന്നും മനസിലായില്ല.അല്ല മാഷെ / ടീച്ചറെ ഈ സൈമണ്‍ ആ പെണ്ണിന്റെ ആരായിട്ടു വരും?
:)
Post a Comment