Wednesday, August 13, 2014

ജീവിതം മനോഹരമാണ് , അല്ലെ? ഓരോ നിമിഷവും!

രാവിലെ ട്രാക്ക് സ്യുട്ടിൽ കണ്ണാടിയിൽ നോക്കീപ്പോ, ഇത്തിരി അഹങ്കാരം തോന്നിയോ എന്നറിയില്ല,
(ചുമ്മതാ നല്ല അഹങ്കാരം തോന്നി, കൊള്ളാലോ എന്ന് മനസ്സിൽ പറയേം ചെയ്തു.)



പുറത്തെ വെയിലിൽ, തണുത്ത കാറ്റ് മുഖത്തടിച്ചപ്പോൾ എന്തു രസമാണീ കാറ്റ് എന്നും ഓർത്തു.

അടുത്ത വീട്ടിലെ സായിപ്പിനോടും മദാമ്മയോടും ചിരിച്ചു കാണിച്ചു ഓടാൻ തുടങ്ങിയപ്പോൾ ഞാൻ ഇന്നലെ വേദനിപ്പിച്ചവരൊക്കെ ഇന്നെന്നോടു ക്ഷമിക്കേണമേ എന്നെ പ്രാർത്ഥിച്ചുള്ളൂ.

നിരാശകളില്ലാതെ , പശ്ചാതാപങ്ങളില്ലാതെ, കുറ്റബോധമില്ലാതെ ഓരോ നിമിഷവും ജീവിക്കാൻ കഴിഞ്ഞാൽ അതല്ലേ ഏറ്റവും വലിയ അനുഗ്രഹം?

"നിനക്ക് റോട്ടിൽ തന്നെ ഓടണോ എന്റെ......... പോട്ടെ, ഈ ഷൊർറ്റ്സ് തന്നെ ഇടണോ ?" എന്ന് മൗനമായി ചോദിക്കുന്ന അവനെ ഇടയ്ക്കു തമാശക്ക് ഓർക്കാൻ എനിക്കിഷ്ടമാണ്. കാരണം....... ഈ നിമിഷം എന്നെ ആരോ ഓർക്കുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

വഴിയിൽ എന്നെ നോക്കി ചിരിക്കുന്ന ഗൊൽട്ടിയെയും , അസൂയയോടെ എന്നെ നോക്കുന്ന അവന്റെ ഭാര്യയേയും എനിക്കിഷ്ടമാണ്.. കാരണം ഞാൻ അത്ര പുണ്യലത്തി ഒന്നും അല്ല.

കുടിക്കുന്ന പെണ്ണുങ്ങളോട് ആക്രാന്തമാണ് എന്ന് പറഞ്ഞ എന്റെ സുഹൃത്തിനെ എനിക്ക് ഇഷ്ടമാണ്. പറഞ്ഞതിനെ പോസ്റ്റ്‌മാർട്ടം ചെയ്യാതെ , എന്നെ ഉദ്യെഷിച്ചു അവനതു സ്റ്റാറ്റസ് ആക്കിയപ്പോൾ, എന്നെ ടാഗ് ചെയ്യാതിരുന്നതിനു

എതിരെ വന്ന നടക്കാൻ പ്രയാസപ്പെടുന്ന അമ്മൂമ്മയെയും പട്ടിയെയും എനിക്കിഷ്ടമാണ്, " Slow down Girl " എന്നവര് പറഞ്ഞതിൽ "Miles to Go Before I Sleep " എന്ന് ഞാൻ വായിച്ചു.

പോർക്ക്‌ കഴിക്കെരുതെന്നു എന്നെ നിർബന്ധിക്കുന്ന എന്റെ മുസ്ല്ലീം സുഹൃത്തിനെ എനിക്കിഷ്ടമാണ്. അത് കൊണ്ട് ഞാൻ സുഹൃത്തിന്റെ മുന്നില് വെച്ച് കഴിക്കാറില്ല ( കാണാതെ കഴിക്കെം ചെയ്യും)

കരഞ്ഞു പറഞ്ഞിട്ടും കേൾക്കാതെ എന്നെ ഒറ്റക്കാക്കി പോയവരോടും എനിക്കിഷ്ടമാണ് - അതാണല്ലോ ഞാൻ ഇന്നത്തെ ദിവസം ഇങ്ങനെ ആസ്വദിക്കുവാൻ കാരണം.

കാര്യമായിട്ടും, തമാശക്കും എന്നെ അറിഞ്ഞിട്ടും അറിയാതെയും എന്നെ സ്വന്തം ജീവിതത്തിലോട്ട്‌ ക്ഷണിച്ച എല്ലാവരെയും എനിക്കിഷ്ടമാണ്, പക്ഷെ ആകെ ഒരു ഞാനല്ലേ ഉള്ളു എന്നതാണ് എന്റെ ദുഃഖം.

എന്റെ പൊട്ടത്തരങ്ങൾ ലൈക്‌ ചെയ്യുന്ന / വായിക്കുന്ന എല്ലാവരെയും



എനിക്കിഷ്ടമാണ്. സ്പെഷ്യൽ എന്നാ തോന്നല് എല്ലാവര്ക്കും ഇഷ്ടമല്ലേ.

അവസാനം ഓടി എത്തിയത് ഒരു സെമിത്തേരിയിൽ

"ഡീ, അവിടെ പോകണ്ട! ഞാൻ വരുന്നില്ല, ഈ താക്കോല് എങ്കിലും നീ കയ്യില് പിടിക്കൂ" , എന്ന് പറയുന്ന എന്റെ കൂട്ടുകാരിയെ എനിക്ക് വളരെ ഇഷ്ടമാണ്

നാളെ എവിടെ എത്തും എന്നറിയാത്ത നമ്മൾ ഇന്ന് വിഷമിക്കുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ ?

1 comments:

ajith said...

എന്നാല്‍ മഞ്ഞക്കിളിയേ നിന്നെ എനിക്കും ഇഷ്ടമായി.
നല്ല എഴുത്ത്, ഇങ്ങനെ ഒക്കെ എഴുതുക എന്നതും ചിന്തിക്കുക എന്നതും അത്ര നിസ്സാരമൊന്നുമല്ല!

Post a Comment

 

Blog Template by BloggerCandy.com