അവൾക്കു എന്നും വിട്ടു കൊടുത്തെ പരിചയം ഉണ്ടായിരുന്നുള്ളൂ.
വീട്ടിലെ ആദ്യത്തെ കുട്ടി - അനിയനു വേണ്ടി അവൾ അവളെ ത്യജിച്ചു
ഇഷ്ടപ്പെട്ട ഒരു ഉടുപ്പ് പോലും അവൾ സ്വന്തമായി തിരഞ്ഞെടുത്തില്ല
ആശങ്ക കലർന്ന ഭയമായിരുന്നു അവൾക്കെല്ലത്തിനോടും, എല്ലാവരോടും
കർക്കശക്കാരിയായ അമ്മയെ ആയിരുന്നു അവൾക്കേറ്റവും പേടി
അച്ഛനിൽ നിന്നും കുഞ്ഞനുജനിൽ നിന്നും അവൾ ഒഴിഞ്ഞു മാറി.
എല്ലാവർക്കും അവൾ എല്ലാം തികഞ്ഞവൾ ആയിരുന്നു, പക്ഷെ
ബന്ധനങ്ങൾ പറിച്ചെറിഞ്ഞു പറക്കുവാൻ വെമ്പുന്ന അവളെ ആരും അറിഞ്ഞില്ല
അവളെ ഇഷ്ടമാണെന്ന് പറഞ്ഞവന് അവൾ മറുപടി കൊടുത്തില്ല
പക്ഷെ അവനെ അവൾക്കു പറയാവുന്നതിലേറെ ഇഷ്ടമായിരുന്നു
ഒന്നും സ്വന്തമാക്കാത്ത അവൾക്കു അറിയില്ലായിരുന്നു എന്ത് പറയണമെന്നു
അവളുടെ മൗനത്തിനു മുന്നിൽ അവനകലുന്നത് അവൾ നോക്കി നിന്നു
പുറത്തു പെയ്യുന്ന മഴയിൽ സ്വയം അലിഞ്ഞിരുന്നെങ്കിൽ എന്നവൾ ആശിച്ചു
ആ മഴ അവളുടെ മനസ്സിലെ തീ കെടുത്താൻ പര്യപ്തമായിരുന്നെങ്കിലെന്നും
എന്നെങ്കിലും ഈ ഭയത്തിൽ നിന്ന് മോചനമുണ്ടാവും എന്നവൾ മോഹിച്ചു
ബാല്യം തളച്ച ചങ്ങലയിൽ കുടുങ്ങിയ സ്വന്തം പാഴ് ജന്മം അവൾ തിരിച്ചറിഞ്ഞില്ല.
4 comments:
bloginte design superb............
മോചനം ഉണ്ടായോ?
പെങ്കുട്ട്യോള്‍ടെ അവസ്ഥ... സ്വന്തം ഇഷ്ടങ്ങള്‍ക്കു വേണ്ടി ഫൈറ്റ് ചെയ്യുന്നവരും ഉണ്ട്... കേട്ടോ...
എന്നെങ്കിലും ഈ ഭയത്തിൽ നിന്ന് മോചനമുണ്ടാവും....നിശ്ചയം ..!
Post a Comment