കാലത്തിനൊത്ത് ഓണവും
മാറിട്ടുണ്ട്. അതിനു കുഴപ്പമില്ല.
പക്ഷെ ടി വി ഓണ്‍
ചെയ്യാന്‍ ടൈം കിട്ടാത്ത, രാവിലെ തന്നെ തലേന്ന് അരിഞ്ഞു വെച്ച പൂക്കള്‍ കൊണ്ട് പൂക്കളം
ഇട്ടു,
വീട്ടില്‍ വെക്കേഷന് അമ്മാത്ത്
വന്ന കസിന്‍സിന്റെ കൂടെ കളിക്കാന്‍ ഓടുന്ന, ക്രിക്കറ്റും അക്കാശവും ഭൂമിയും, സെവന്
സ്റൊന്ന്സും, ഒളിച്ചു കളിച്ചും ക്ഷീണിക്കുമ്പോള്‍
മാത്രം അടുക്കളയില്‍ കയറുന്ന ഓണക്കാലം!
അത് ഞാന്‍ മിസ്സ് ചെയ്യുന്നു.
അമ്മയും അമ്മായിമാരും
അടുക്കളയില്‍ കഷ്ടപ്പെടുനുണ്ടായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല. അവര്‍
വിശേഷവും നാട്ടുവര്‍ത്തമാനങ്ങളും പറഞ്ഞു ഈസി ആയാണ് അവിടെ എല്ലാം ഒരുക്കി ഇരുന്നത്.
പായസം പുറത്തു വിറകുഅടുപ്പില്
വെക്കാന്‍ അമ്മാവന്മാരും മൂത്ത ഏട്ടന്മാരും റെഡി.
ഊണ് കഴിഞ്ഞു കാര്‍ന്നോമ്മാരുടെ
കൂടെ 56 കളിക്കാന്‍ കൂടാന്‍ എത്രപേര്‍ക്ക് ഭാഗ്യം കിട്ടും.
ട്രംപ് ഏതാണെന്ന്
പിള്ളേരു ആക്ഷന്‍ വഴി തമ്മില്‍ പറയാതിരിക്കാന്‍ അവരെ ഒരു ഗ്രൂപ്പില്‍ ആക്കില്ല.
എത്ര ജാക്കി കയ്യില്‍ വന്നാലും അവസാനം മച്ചിങ്ങയും ജോക്കറും ഒക്കെ ചെവിയില്‍ തൂക്കി
ഇറങ്ങിപ്പോരേണ്ടി വരും.
(ജയിക്കുന്നോരുടെം തോല്ക്കുനോരുടെം
ഇടെലുള്ള ഈ പെട്ടിക്കണക്ക് എനിക്കിന്ന് വരെ മനസ്സിലായിട്ടില്ല)
ഓണക്കാലത്തെ കാറ്റിലും മഴെത്തും
രാത്രി കറന്റ് പോകും എന്നത് മൂന്നുതരം. എപ്പോ ഇടിവെട്ടുന്നുന്നു നോക്കി
കത്തിപ്പോവാന്‍ ഒരു ട്രന്സ്ഫോര്മെറും ആ നാട്ടില്‍ ഉണ്ടാരുന്നു. പിന്നെ മൂന്നാം
ഓണം കഴിഞ്ഞാലെ എലെട്രിസിറ്റി ആപ്പീസില് ആള് വരൂ. കറനറും.
ജെനെരെട്ടര് ഒന്നും
ആയിട്ടില്ല. ഇവെര്റെര്ന്റെ ചാര്‍ജ് ആദ്യത്തെ ദിവസം തന്നെ തീരും. ടി വി ഇല്ലാത്ത
രാത്രികളില്‍ ഓരോരുത്തരുടെ മോണോആക്ടും, പാട്ടും. അന്തക്ഷരിയും ഒക്കെ ഓണത്തിന്റെ
ഭാഗമാണ്. പാട്ടിലും അന്തക്ഷരിയിലും സിനിമപ്പെരു കളിയിലുമൊക്കെ എല്ലാരും ഉണ്ടാവും.
പിന്നെ കുട്ടികള്‍ കിടക്കുന്ന
നേരത്ത് ഇത്തിരി പ്രേതകഥകളും അനുഭവങ്ങളും ഒക്കെ പറഞ്ഞു പേടിപ്പിചില്ലെങ്കില്
ഏട്ടന്മാര്ക്കു സമാധാനമുണ്ടാകില്ല.
അവസാനം
മയങ്ങിതുടങ്ങുമ്പോള് ഒച്ചയെടുത്തു പേടിപ്പിക്കാനും അവര്‍ തന്നെ വരും.
ഒരാഴ്ച എങ്കിലും ഇത്
പോലെ ഇല്ലെങ്കില്‍ ഓണമാകുമോ?
ആര്‍ക്കെങ്കിലും ഇത്
പോലെ ഓണം ഇന്ന് സ്വപ്നം കാണാനെങ്കിലും പറ്റുമോന്നു സംശയമാണ്.
4 comments:
ഇന്നത്തെ കുട്ട്യോള് പത്തിരുപത് വര്‍ഷം കഴീമ്പോ ഇതുപോലെ നൊസ്റ്റാല്ജിച്ച് ബ്ലോഗെഴുതും!!
"ഓണം ഫ്രം 90s " ആസ്വദിച്ചു.....
ഓർമ്മകൾ അയവിറക്കുന്നതാണ് ആഘോഷം
kollaam
Post a Comment