Saturday, February 18, 2012

മഞ്ഞക്കഥ – ഒന്ന്



രംഗം എ :
(ഗേള്‍സ് ഹോസ്റ്റല്‍: നാടകം ഡിസ്കഷന്‍, ഒരു കൂട്ടം പെണ്‍ കുട്ടികള്‍
വയസ്സ് 17-20 )


“ഒന്ന് നിക്കു, ഒരു കാര്യം പറയാനുണ്ട്‌.”


“ഉം എന്താ കാര്യം”


“ഇത് വാങ്ങണം , ഒന്ന് വായിച്ചു നോക്കു”


“എന്താ ഇത്  ? ""


" ഒരു കവിത. എന്റെ ഹൃദയമാണ്.”



“ഹൃദയമെന്കില്‍ എനിക്ക് തരുന്നതെന്തിനു?”


“സൂക്ഷിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.”


“ഇല്ലെങ്കില്‍?”


“ഇല്ലെങ്കില്‍  ,എന്റെ ഹൃദയം ഞാന്‍ ഉപേക്ഷിക്കുന്നു.”



അവള്‍ അത് വാങ്ങി,ചുരിട്ടി അവന്ടെ മുഖത്തേക്ക് എറിഞ്ഞു.


*******
“ഛെ കളഞ്ഞു ! ഇതെങ്ങനെ ഓടുമെടി? നിങ്ങളൊക്കെ കൂടെ ഈ നാടകം നശിപ്പിക്കും.”


“അതെ അതെ ഇങ്ങനെ ആണോ ideal ലവ്?”


“പണ്ടൊക്കെ ഇങ്ങനെ ആണെന്ന ഞാന്‍ കേട്ടെ”


“എവിടുന്ന് കേട്ടു? , ചുമ്മാ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് മൂവി കണ്ടോട് വന്നോളും.”


“ഛെ കവിത? ലെറ്റര്‍ എങ്കിലും ആയിരുന്നേല്‍ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു.”


“അത് നീ സെക്സ് ആന്‍ഡ്‌ സിറ്റി കണ്ടോട് പറയുന്നതല്ലേ?, അങ്ങേരു മെയില്‍ അയചോടോന്നുമല്ല ജെസ്സിക പോയത്. അങ്ങേരുടെല് ഡോളര്‍ ഉള്ലോണ്ട”


“എടി അമേരിക്കെടെ കൊച്ചു മോളെ, നിന്നെക്കാള്‍ ഭേദമായി അവിടുത്തെ മദാമ്മക്കറിയാം ലവ് എന്താണെന്നു”


“എന്നാ പിന്നെ നീ പറ എന്താ ലവ് എന്ന്”


“ഡീ നമ്മുടെ ഫൈനല്‍ ഇയര്‍ലെ ആശ മുരിക്കത് ടോപ്‌ ഫ്ലോര്‍ന്നു ചാടിതെന്തിനാ?”


“എന്തിനാ?”


“അവള് സന്ദേശ്‌ മേനോന്‍ ആയി..”


“ആയി?”


“എന്തൊക്കെയോ നടന്നെന്ന കേട്ടെ. അതാ അവള് മരിക്കാന്‍ നോക്കിത് എന്നും”


“ഒന്ന് പോടീ. ഇതിനൊക്കെ ആരേലും ചാകൊ ? എന്നാ നമ്മുടെ അന്മേരി ഈപ്പന്‍, അവള് എന്നെ ചത്തേനെ?"


“അതൊന്നും അല്ല. ആശേ ടോണി തോമസ്‌ തള്ളിയിട്ടത.”


“അത് വിട് അതല്ല പ്രോബ്ലം, കൊള്ളാവുന്ന ലവ് കിട്ടില്ലേല്‍ നാടകം ചീറ്റും”


“നമുക്കെന്ന കവിതയ്ക്ക് പകരം ലെറ്റര്‍ ആക്കിയാലോ?”


“നീയിനീം ലവ് ലെറ്റര്‍ വിട്ടില്ലേ?”


“എന്ടെലൊരു സാധനമുണ്ട് സെക്രെട , ഇതിനായോണ്ട് കാണിക്കാം.”


“എന്തുവാടി?”


“ലെട്ടെരാ”


“ഇതെവിടെന്നു കിട്ടി?”


“നമ്മുടെ പ്രീതി. സി. എസ് ണ്ടെ ബുക്കില്‍ നിന്ന്, പ്രകാശ്‌ നമ്പ്യാര്‍ കൊടുത്ത”


“കൊള്ളാലോ വായിച്ചേ”


“കാര്യങ്ങള്‍ ഇത്രത്തോളം ആയി. നീയില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന് ഞാന്‍ വീട്ടില്‍ പറഞ്ഞു. അവര് അടുപ്പിക്കുന്നില്ല. ഒരു ക്രിസ്ത്യാനിയെ വീട്ടില്‍ കേട്ടില്ലെന്നു ഉറപ്പിച്ചു പറഞ്ഞു. നീയില്ലാതെ എനിക്കും പറ്റില്ലെങ്കിലും, നിനക്ക് ഞാനില്ലാതെ മുന്നോട്ടു പോകാന്‍ പറ്റും ,പറ്റണം. നമുക്ക് നല്ല സുഹൃതുക്കലായിരിക്കാം.”


“ഇത്രേ ഉള്ളു?”


“ഇതിനൊരു എസ്.എം.എസ്. പോരാരുന്നോ?”


“ലെറ്റര്‍ ആണെടി സ്ട്രോങ്ങ്‌ അതാ.”


“അപക്ഷേ പ്രകാശ്‌ ഇപ്പോള്‍ നിന്ടെ പുറകെ അല്ലെടി അനിത ജോണെ , നീ ക്രിസ്ത്യാനി അല്ലെ?”


“അയ്യേ അവനെ ആര് കെട്ടാന്‍? അവനു കാര്‍ ഇല്ലേ , അത്രേ ഞാന്‍ നോക്കിയുള്ളൂ.”


“പ്രീതിക്കിത് അറിയോ ആവോ?”


“പ്രീതിയ കിരണ്‍ കാര്‍ത്തിക്‌ നെ കിട്ടിയപ്പോ പ്രകാശ്‌നെ വളയ്ക്കാന്‍ എന്നോട് പറഞ്ഞത്.”


“വെട്ടിയെ സ്ക്രിപ്റ്റ്‌ വെട്ടിയെ , ഇതാണ് ലവ്. ഇത് മതി.”


“കവിത , മണ്ണംകട്ട, ബുല്‍ ഷിറ്റ്‌, ഹൈപോതെടികാല്‍ ലവ് ഒന്നും വേണ്ട. വെട്ടി എഴുതെടി.”

5 comments:

കുമാരേട്ടന്‍ പൂഞ്ഞാര്‍ said...

കൊള്ളാം ..മഞ്ഞക്കിളിക്കും ബ്ലോഗിനും കുമാരേട്ടന്റെ ആശംസകള്‍ ..മഞ്ഞണി മാമലയില്‍ നിന്ന് അങ്ങനെ ഒരു മഞ്ഞബ്ലോഗും കൂടി ബൂലോകത്തിനു ലഭിച്ചിരിക്കുകയാണ്

Anoop Pattat said...

അങ്ങിനെ അവസാനം തുടങ്ങി അല്ലെ .ആശംസകള്‍

Anonymous said...

ഹാ, ആൾ ദ ബെസ്റ്റ്,...
(വേഡ് വെരിഫിക്കേഷൻ എടുത്ത് മാറ്റണേ )

Jikkumon - Thattukadablog.com said...

അധികം ഇഴച്ചു നീട്ടാതെ കുറച്ചൂടി ചുരുക്കി എഴുതാന്‍ നോക്കൂ... നാടക സ്ക്രിപ്റ്റ്‌ രീതി ഒഴിവാക്കിയാല്‍ കൊള്ളാം.. ആശംസകള്‍ !!!

Unknown said...

എന്നിട്ട് നാടകം വല്ലോം നടന്നോ മഞ്ഞക്കിളീ !

Post a Comment

 

Blog Template by BloggerCandy.com