Saturday, February 18, 2012

മഞ്ഞക്കഥ – രണ്ടു



സ്ഥലം : എന്ജിനീരിംഗ് കോളേജ്  : ഫ്രെഷെഴ്സ് വീക്ക്‌
സീനിയര്‍ ചേച്ചിമാര്‍
“ഡീ ഒരു പുതിയ കൊച്ചു. കണ്ടാരുന്നോ?”


“ഏത് ബാച്ചില്‍?”


“സി”


“എന്നാ അങ്ങോട്ട്‌ വിട് ഒന്ന് കണ്ടെച്ചും പോകാം.”


“ആ തേര്‍ഡ് ബെഞ്ചില്‍ ഇരിക്കുന്ന..പച്ച ടോപ്‌”


“ചെല്ലക്കിളി കൊള്ളാല്ലോ, ത്രട്ട് ആകോടി? ഏത് ബ്രാഞ്ച്?”


“അറിയില, രാത്രി നോക്കാം ഇന്ന് വാര്ടെന്‍ മീറ്റിംഗ് അല്ലെ? മെസ്സ് ഹാളില്‍ പിടിക്കാം.”


“ഇവളെ മാത്രമല്ല, വേറെ മൂന്നാലെണ്ണം കൂടെ ഉണ്ട് , ടൈറ്റ് ടോപ്‌ ഇടെരുതെന്നു ആദ്യമേ പറഞ്ഞേക്കണം.”


“വേണ്ടെണ്ടി, ചെയര്‍മാന്‍ അറിഞ്ഞാല്‍ പണിയാകും. ലാസ്റ്റ്‌ ഇയര്‍ ഓര്‍മയില്ലേ. സീമ കൊഷിടെ ഒരു കൊല്ലം പോയി.”


“അവള്‍ക്കു പണി കൊടുത്തത് നമ്മളല്ലേ. ഇവളുമാരോന്നും അത്രക്കില്ലെടി. പിന്നെ ചുമ്മാ ഒന്ന് നിലത്ത് നിറുത്തിയാല്‍ മതി.”




സ്ഥലം മെസ്സ് ഹാള്‍ ( സെയിം ഗ്രൂപ്പ്‌ ചേച്ചിമാര്‍ ജൂനിയര്‍ കുട്ടികളുടെ അടുത്ത്. + കൊള്ളാവുന്ന കിളിയും)
“മക്കള് ഡിന്നര്‍ കഴിക്കുവന്നോ ?”


ഉത്തരമില്ല.


“എന്താടി ചോദിച്ചാല്‍ ഉത്തരം പറഞ്ഞാല്‍”


“അതെ”


“ഒരാള് പറഞ്ഞ മതി.”


“നിനക്കെത്രായ എന്ട്രന്‍സ് റാങ്ക്? ചെല്ല്ലക്കിളി നിന്നോട”


“വന്‍ ഫോര്ടി”


“നീയെന്തടി മെഡിസിന്‍നു പോകഞ്ഞേ?”


“അച്ഛന്‍ പറഞ്ഞു ഇത് മതിന്നു.”


“ഹ ഹ ഹ ഹ ഹാ”


“ചെല്ലക്കിളി ഏതാ ബ്രാഞ്ച്?”


“മെക്കാനിക്കല്‍”


“അതെന്താടി വേറെ ഒന്നും കിട്ടില്ലേ?”


“അച്ഛന്‍ പറഞ്ഞു അത് മതിന്നു”


“അച്ഛനേന്ത, മെക്കാനിക്കല്‍ മിനിസ്റെര്‍ ആനോടി?”


മിണ്ടുന്നില്ല.


“അച്ചനെന്താ പണി?”


“ഒരു കമ്പനി ഉണ്ട്.”


“റോസമ്മോ ,ചെട്ടതിമാരെ അവളെ വിടെടി, കൂടിയ പുള്ളിയ. പണിയാകുവേ” : അകലെന്നു ഒരു അഭ്യുദയകാംക്ഷി.


“നീ പോടീ പിത്തക്കാടി., ഇതൊക്കെ അല്ലെടി ഒരു രസം”


“ചെല്ലക്കിലിടെ പേരെന്ന?”


“ഇന്ദുന്നു”


“അത് മാറ്റണം. ഇനി കുന്തു മതി. ഞങ്ങള് വിളിച്ചാല്‍ വിളികെട്ടോണം.”


മിണ്ടുന്നില്ല.


“ഉത്തരം പറയെടി”


“കേക്കാം”


(സ്ഥലം സി ബാച്ച് അതെ ചേച്ചിമാര്‍)


“കുന്തു .. കുന്തു......”


വിളറിയ ചെല്ലക്കിളി . ക്ലാസ്സില്‍ കൂട്ടചിരി. ചെല്ലക്കിളിയുടെ പൊട്ടിക്കരച്ചില്‍.  ബെല്‍ മുഴങ്ങി. ചേച്ചിമാര്‍ പോയി.


(ഉച്ച ബ്രേക്ക്‌ ,സ്ഥലം തേര്‍ഡ് ഇയര്‍ ക്ലാസ്സ്‌ റൂം)


മെക്കാനിക്കല്‍ ഫൈനല്‍ ഇയര്‍ ചേട്ടന്മാര്‍ പ്രവേശിക്കുന്നു.


“ആരാടി റോസമ്മ?”


“എന്താണാവോ കാര്യം?”


“നീ മെക്കാനിക്കല്‍ കൊച്ചിനെ കരയിക്കരായോ?”


“അത് രാകെഷെട്ട, അവള് ജൂനിയര്‍ .. വെറുതെ... അങ്ങെനെ ഒന്നുമില്ല.”


“നീയെന്ത അവള്‍ക്കു പേരിടാന്‍ അവടെ തലതോട്ടഅമ്മെ?”


“ഇല്ല ചേട്ടാ അത് പിന്നെ തമാശക്ക്........”


“മര്യാദക്ക് അവളുടെ ക്ലാസ്സില്‍ വന്നു അവളോട്‌ മാപ്പ് പറയണം”


“ഇനി ഉണ്ടാകില്ല,..മാപ്പോക്കെ.... വേണോ ചേട്ടാ”


“രകേഷേ അത് മതിയെട... ഇവളും ജീവിച്ചോട്ടെ”


“നീ പോടാ അവള്‍ടെ അപ്പന്ടെ കമ്പനിയില്‍ ജോലി വേണേല്‍ ഒന്ന് സോപ്പ് ഇടാന്‍ ഇതേ വഴിയുള്ളൂ. അതിനു റോസമ്മ മാപ്പ് പറയണം.”


“രോസമ്മേ , എല്ലാരുടേം മുന്നില്‍ വെച്ച് വേണ്ട. ക്ലാസ്സ്‌ കഴിഞു അവളെ ഒറ്റയ്ക്ക് ഞങ്ങള്‍ കൊണ്ട് വരാം. ഇവിടെ കാണണം നീയും നിന്ടെ പരിവാരങ്ങളും.”


“ഉവ്വ്.”


(ചേട്ടന്‍മാര്‍ പോയി. ബാക്കി പിള്ളേര്‍ കൂകി)


ശുഭം!
(ജീവിചിരിക്കുന്നവരായി ഒരു വിധ സാദ്രിശ്യവും ഇല്ല

1 comments:

Anonymous said...

140 റാങ്കുള്ള കുട്ടിയെങ്ങിനെ തമിഴ്നാട്ടില്‍ പഠിക്കും?

Post a Comment

 

Blog Template by BloggerCandy.com