Saturday, February 18, 2012

മഞ്ഞ പോക്കിരി കഥ – ഭാഗം ഒന്ന്

വീണ്ടും എഞ്ചിനീയറിംഗ്  കോളേജ് : സ്ഥലം തമിഴ്‌ നാട്
തമിഴ് തീരെ അറിയാത്ത മലയാളി കുട്ടി.(സത്യം ഞാന്‍ അല്ല )  മലയാളി ആയ  ഒരു സീനിയര്‍നോടു (ആ കട്ടി മീശ കണ്ടു അങ്ങനെ തീരുമാനിച്ചു)
“ചേട്ടാ ചേട്ടാ.”

നോ രക്ഷ. ഒന്ന് കൂടെ ഉറക്കെ.

“ചേട്ടാ , ലാബ്‌ ഇന്ന് ക്ലോസ്‌ഡ്‌ ആണോ?”

“എന്നോടാണോ?”

“അല്ലാതെ ഇവിടെ വേറെ ആരാ ഉള്ളെ? ഹ്” എന്ന് ചോദിയ്ക്കാന്‍ വന്നതാ വേണ്ടെന്നു വെച്ചു. കൊള്ളാവുന്ന ചേട്ടന്‍ ;-)

“അറിയില്ല നോട്ടീസ് ഒന്നും ഇല്ലല്ലോ മുന്നില്‍?”

ഇല്ല.”

“എന്നാ പിന്നെ വെയിറ്റ് ചെയ്യ് , ബിജുനെ കണ്ടാല്‍ പറഞ്ഞു വിടാം. മുകളില്‍ നോക്കട്ടെ.”

“താങ്ക്യൂ ചേട്ടാ”

ചേട്ടനെ മുന്‍പ് കണ്ടിട്ടില്ലലോ? സെം ട്രാന്‍സ്ഫര്‍ ആയിരിക്കും. പൊക്കം ഇച്ചിരി കുറവ് ആണെങ്കിലും ചേട്ടന്‍ കാണാന്‍ കൊള്ളാം. വല്ലാതെ ഒരു ഗൌരവം. ഓ എന്നതിന വന്നല്ലേ ഉള്ളു. ഇനി എത്ര കാണാനിരിക്കുന്നു. ഇപ്പോളെ ആരേം അങ്ങനെ ലിസ്റ്റില്‍ ഇടണ്ട. ഓപ്പണ്‍ ആയി വെക്കാം.

പിറ്റേ ദിവസം. സമയം മൂന്നു മണി. കുട്ടി ഇന്‍ കാന്റീന്‍ വിത്ത്‌ കൂട്ടുകാര്‍.

സെല്‍വണ്ണ  നാല് ബ്രൂ കോഫി, നാല് വെജ് പഫ്ഫ്സ്”

“കൊഞ്ചം വെയിറ്റ് പന്നുന്ഗെ, കലെലെ അക്കൗണ്ട്‌ ക്ലോസ് പന്നട്ടും”

ആ വൈടിംഗ് ടിമിംഗ് ഒന്ന് ചുറ്റും കണ്ണോടിച്ചു. നമ്മുടെ മലയാളി ചേട്ടന്‍ അവിടെ ഇരിക്കുന്നു. ഒറ്റയ്ക്ക് !
കോഫി കിട്ടി.

“രോഹിണി ഞാന്‍ അവിടെ ഇരിക്കട്ടെ. ഇപ്പൊ വരം.”

“ആക്രാന്തം കാണിച്ചു കുളമാക്കല്ലേ മോളെ ഫസ്റ്റ് ഇയര്‍ ഒന്ന് കഴിഞ്ഞോട്ടെ.”

“താന്‍ ചെല്ലടോ , ചേട്ടന്‍ കൊള്ളാം കേട്ട. പോയിട്ട് വാടെ., എവിടെന്നന്നു എന്താന്നും ഒക്കെ ചോദിച്ചിട്ട് വാടോ.” ലക്ഷ്മി ധൈര്യം പകര്‍ന്നു. കൂടെ ആന്‍സിയും

മലയാളി കുട്ടി പോയി.

ഹായ് ചേട്ടാ, ഒറ്റയ്ക്കന്നോ?”

“ഉം .”

കക്ഷിക്കൊരു അസ്വസ്ഥത. പുതിയ ആളു ആയോണ്ടായിരിക്കും.

“ട്രാന്‍സ്ഫര്‍ ആണല്ലേ, ചേട്ടന്‍ എവിടാരുന്നു മുന്നേ?”

“കാസര്‍ഗോഡ്‌”

“നാടെവിടാ?”

“തിരോന്തോരം, ശരി എന്നാല്‍ പിന്നെ കാണാം.”

ഛെ...പോയി.

“എന്തയ്ടോ?” രോഹിണി, ലക്ഷ്മി പിന്നെ ആന്‍സിയും

“ഹോ ഒരുമാതിരി തണുപ്പന്‍ മട്ട് . ശരിയാവില്ല. ഞാന്‍ വിട്ടു. താല്പര്യമില്ല.”

“അല്ലേലും മീശയില്‍ എന്താ ഇത്ര വല്യ കാര്യം. പോക്കമില്ലലോ.”

“അതെ അതെ, പോരതെനു തെക്കനും. തിരോന്തോരത വീട്.”

“കാസര്ഗോട്ടുനിനു എന്തിനാണാവോ പറഞ്ഞു വിട്ടേ., എന്തേലും പ്രശ്നം ഉണ്ടാക്കി കാണും.”

“എന്തായാലും പൊട്ടെന്ന്, വിട്ടു കള”

(കൂട്ടുകാരികളുടെ സംഭാഷണം ചേട്ടന്‍ കേള്‍ക്കാനും കേക്കതിരിക്കാനും സാധ്യത ഉണ്ട്. കക്ഷി പുറത്തു ജനലിന്നടുത്തു നിക്കുന്നത് പിന്നെയാണ് അവര്‍ കണ്ടത് )
അടുത്ത ആഴ്ച. ബേസിക് എഞ്ചിനീയറിംഗ് പാര്‍ട്ട്‌ 1. പുതിയ ടീച്ചര്‍നെ ആദ്യ ക്ലാസ്സ്‌.

മീശ വെച്ച ചേട്ടന്‍ കേറി വരുന്നു. അങ്ങേരെന്തിനാ ഇവിടെ? കര്‍ത്താവെ... ഇങ്ങേരാണോ ഇനി ടീച്ചര്‍? തോലഞ്ഞു.

തിരിഞ്ഞു നോക്കി രോഹിയും ലക്ഷ്മിയും ചോര വര്ന്നു പോയി ഇരിപ്പുണ്ട്. അവര് നിരപരാധികള്‍.
ആന്‍സി ! അവള് മുഖം പൊത്തി ചിരിക്കുന്നു. കരിങ്കാലി!
ചേട്ടന്‍ പേര് പറഞ്ഞു ശരത്. ഇന്റ്രോ അത്രേ ഉള്ളു. ഞങ്ങളെ ആരെയും പരിചയപ്പെടണ്ട!

ഇനിയെന്ത്?
“Where did Geetha mam stop?”
“ഈശ്വര നേരെ ക്ലാസ്സ്‌.., പണിയായി”
“what is savart’s law”  കക്ഷി ക്ലാസ്സ്‌ മൊത്തം ഒന്ന് പരതി . ഭാഗ്യം മലയാളി കുട്ടിയെ കണ്ടില്ല.

“യു ദേര്‍” ലക്ഷ്മി പെട്ടു. 
“നോ ആന്‍സര്‍?”
“യു നെക്സ്റ്റ്” രോഹിയും ഗോവിന്ദ .
“യു”  ആന്‍സി .. അങ്ങനെ തന്നെ വെനോടി. കരിങ്കാലി.
“യു” അങ്ങനെ അവസാനം മലയാളി കുട്ടിം പെട്ടു.
ഗോ ടു ലൈബ്രറി ആന്‍ഡ്‌ ഗെറ്റ് മി ദി ആന്‍സര്‍ ബിഫോര്‍ ദി ഏന്‍ഡ് ഓഫ് പീരീഡ്‌”
മിണ്ടാതെ ഇറങ്ങി.
“എടൊ...” രോഹി ആണ്
“കൊല്ലവളെ , ആന്‍സി നിക്കെടി. കൊരങ്ങെ. നിന്നെ കിട്ടോടി കയ്യില്‍. നിനക്കൊരു വാക് പരയാരുന്നില്ലേ?, ദ്രോഹി. ”

ലൈബ്രറി കഴിഞ്ഞു ആന്‍സര്‍ ആയി. പീരീഡ്‌ കഴിയാന്‍ പുറത്തു കാത്തു നിന്നു പാവം പിള്ളേര്‍.

ചേട്ടന്‍ ഛെ സോറി.. സര്‍ പുറത്തു വന്നു.

“കിട്ടിയോ ആന്‍സര്‍.”

“കിട്ടി സര്‍”

“മലയാളികള്‍ ആണെന്ന വിളച്ചില്‍ എന്റെ അടുത്ത് എടുത്താല്‍ ഒരു ക്ലാസ്സിലും നിങ്ങള്ക്ക് ഇരിക്കേണ്ടി വരില്ല”

(“സാരില്ല നിന്നോളം” ,) ഒച്ച പുറത്തു വന്നില്ലെന്ന് മാത്രം .

“ചേട്ടന്‍മാരെ വളക്കുന്നതിനു പകരം വല്ലതും പഠിച്ചൂടെ”
ചോദ്യം മലയാളി കുട്ടിയോടാണ് .

സര്‍ നടന്നു പോയി... ( ആവൂ പോയിക്കിട്ടി  )

ഈ ജന്മത്തില്‍ ആ നാല് പേരും ഏറ്റവും നന്നായി പഠിച്ച പേപ്പര്‍ ഏതാണെന്ന് പറയണ്ടല്ലോ.
ശരത് സര്‍നു പണി  വേറെ കൊടുത്തു അത് പിന്നെ പറയാം.

(ജീവിച്ചിരിക്കുന്ന ആരുമായി ഇതിലെ ആര്‍ക്കും...........പറയേണ്ടല്ലോ. അല്ലെ? അങ്ങേരു ഇന്നും എവിടെയോ ഉണ്ട്...സൊ.. ഇങ്ങനെ പറയണമല്ലോ. )

2 comments:

Anonymous said...

I like this one most - kidu

Vishy said...

woow!.. good read.. ingineyum oru sambhavam undaayirunno?.. baaki sathyangal okke onnunnaayi puratthu varatte!

Post a Comment

 

Blog Template by BloggerCandy.com