Monday, February 20, 2012

മഞ്ഞ പോക്കിരി കഥ തീര്‍ന്നു. ഭാഗം മൂന്നു.

അതെ എഞ്ചിനീയറിംഗ് കോളേജ്. അതെ കൂട്ടുകാര്‍ -
(അവരിനിയും പഠിച്ചു വളരുന്നെ ഉള്ളു.)

“ഇനി എന്തു ചെയ്യോടെ?”
മല്ലു കൊച്ചിന് പ്രാണവേദന ബാക്കി എല്ലാവര്ക്കും വീണ വായന എന്ന് പറഞ്ഞ പോലെ ആയി കാര്യങ്ങള്‍.
“തന്നെ വരുത്തി വെച്ചതല്ലേ, അനുഭവിക്കേണ്ടി വരും മോളു.അത്ര മോശമോന്നും ഇല്ലടെ . നമുക്ക് ആലോചിക്കമെന്നെ ഹി ഹി..” ആന്‍സി ഇവള് എന്ടെന്നു വാങ്ങും.

“കുറച്ചു ക്ഷമിക്കെടെ. സര്‍ ഇതൊക്കെ മറക്കുമെന്നെ.” രോഹിനിക്ക് ആശ്വസിപ്പികാനെന്കിലും അറിയാം.

“കട്ടിമീശ നിനക്കിപ്പോ പൂച്ചപ്പൂട ആയോടെ?” ലക്ഷ്മിക്കും തമാശ

ആഹാ , ഇപ്പൊ ഞാന്‍ ഒറ്റയ്ക്ക് അല്ലെ? അതെ ഞാന്‍ പോയി പറഞ്ഞു കൊടുക്കാന്‍ പോക, ഇതില്‍ എന്റെ തല മാത്രമല്ല എന്ന്” മല്ലു കൊച്ചിനും വാശി ആയി.
“എച്ചോടിടെ അടുത്ത് പോകാതെ രക്ഷപ്പെട്ടത് കക്ഷിക്ക് ഈ ഒരു സംശയം ഉള്ളത് കൊണ്ട , അതാരും മറക്കണ്ട. ഇതെല്ലം തമാശ ആയിരുന്നെന്നു പറഞ്ഞാല്‍ അനുഭവിക്കാന്‍ എല്ലാരും കാണും എന്റെ കൂടെ.”

“ചൂടാവല്ലെടോ. വഴി ഉണ്ടാക്കമെന്നെ.” 

“പെരുവഴി അല്ലെ? ഒരുമിച്ചു തെണ്ടാം” മല്ലു കൊച്ചു ഡേസ്പായി!

അങ്ങനെ സെമെസ്റെര്‍ ഹോളിഡയസ്‌ കഴിഞ്ഞു. തിരിച്ചെത്തിയപ്പോള്‍………..

ആരുമില്ലതവര്‍ക്ക് കടുവുള്‍ തന്നെ തുണ !

“ദൈവ സ്നേഹം വര്‍ണ്ണിച്ചിടാന്‍ വാക്കുകള്‍ പോരാ.....”
നമ്മുടെ കഥ നായകന്‍ ക്യാമ്പസ്‌ വിട്ടു. കക്ഷി എം ടെക് നു പോയി. ബാംഗ്ലൂര്‍ ഐ ഐ എം ല്‍ , വല്യ പുള്ളിയ!

ഏതൊരു പകലിനും രാത്രി ഉണ്ടല്ലോ, കക്ഷി ഇടക്കൊക്കെ വരും, പഴയതൊക്കെ ഓര്‍മിപ്പിക്കും. കൊണ്ടേ പോകു , എന്നാ തോന്നുന്നെ.!

അങ്ങേരു വിടില്ല! ഊരി ഇറങ്ങി പോന്നില്ലെങ്കില്‍ പണി ആകും. ആവശ്യമുള്ളതിനും ഇല്ലതതിനും തലയില്‍ കുരുത്തക്കേട് കൊണ്ട് നടക്കുന്ന ആന്‍സിടെ തല വരെ ഇപ്പോള്‍ ബ്ലാങ്ക്.

അങ്ങനെ അവസാന വര്ഷം. ഒരു ഇന്ടുസ്ട്രിയല്‍ ടൂര്‍ ബാംഗ്ലൂര്‍ലേക്ക്.
(ചുമ്മാ ഇന്ടുസ്ട്രി എന്നൊക്കെ പേരെ ഉള്ളു.) .  കൂടെ ഉള്ള ഫകല്ടി നമ്മുടെ കിഷോര്‍ കുമാര്‍ സര്‍. കൊള്ളാം
ദൈവമേ നിന്ടെ ലീല വിലാസങ്ങള്‍.

“എടൊ ഒരു ഐഡിയ!
ഇത്തവണ ആന്‍സിടെ തലയില്‍ ഗുണമുള്ളത് വന്നു. ഐഡിയ കുഴപ്പമില്ല കിട്ടിയാല്‍ ഊട്ടി ഇല്ലേല്‍ ചട്ടി ആകില്ല. ഇത് പോലെ ഒക്കെ അങ്ങ്.പോകും. അത്രേ ഉള്ളു.
അങ്ങനെ ബാംഗ്ലൂര്‍ !!!
സെക്കന്റ്‌ ഡേ ആണ് ഹാഫ് ഡേ ഷോപ്പിംഗ്‌നു കിട്ടിയത്.
അത് ഉപയോഗിക്കുക തെന്ന.

“എടൊ എവിടേക്ക ചേച്ചിമാര്‍ ഇറങ്ങുന്നെ? കമേര്‍ഷ്യല്‍ സ്ട്രീട്ലെക്കണോ? അവിടെ അല്ലെ ഷോപ്പിംഗ്‌.” കിഷോര്‍കുമാര്‍ സര്‍നു ഇതരിയേണ്ട കാര്യം?

“അല്ല സര്‍ ബന്നാര്‍ഘട്ട വരെ”

രോഹിണി മന്ദബുദ്ധി. മിണ്ടാതിരിന്നൂടെ ?

“ആഹാ.. തനിക്കയിരിക്കും ആഗ്രഹം അല്ലെ.? പുറപ്പാട് കണ്ടപ്പോള്‍ എനിക്ക് തോന്നി. വാ ഞാനും അങ്ങോട്ട നമുക്ക് പോയി അവനെ കാണാം. നിങ്ങള്ക്ക് സ്ഥലം കാണിച്ചു തരാം ”

കഷ്ടം ഇങ്ങേരെ കുറിച്ച് കുറച്ചു ബഹുമാനം ഉണ്ടായിരുന്നു. ഉവ്വ! സുഹൃത്തിനോടുള്ള ഈ ആത്മാര്‍ഥത കണ്ടപ്പോള്‍ ..... ഓ ഉള്ള ബഹുമാനം പോയി കിട്ടി.

അങ്ങനെ ആട്ടിടയണ്ടേ പുറകെ കൂട്ടം തെറ്റാത കുഞ്ഞടുകലെന്നപോലെ, ഐ ഐ എമ്മില്‍ എത്തി.

ഒരു കാര്യം അപ്പോള്‍ മനസ്സിലായി. മഴ പെയ്താല്‍ അവിടെ കേറിയിട്ട് കാര്യമില്ല. ഒരു ബില്‍ഡിംഗ്‌ഇല് എത്തണമെങ്കില്‍ ബസ്സു വേറെ പിടിക്കണം.

അങ്ങനെ ആ സമാഗമം ! കിഷോര്‍ കുമാര്‍ സര്‍ കട്ടുറുംബായ  പിള്ളേരേം വിളിച്ചു ക്യാമ്പസ്‌ കാണാന്‍ പോയി.

ഒരു അരമണിക്കൂര്‍ അത് മതി ആന്‍സിടെ പ്ലാന്‍ നടത്താന്‍.
നായകനും നായികയും ഒറ്റയ്ക്ക്...........
മലയാളി കൊച്ചു ഒറ്റ കരച്ചില്‍. ഭയങ്കര കരച്ചില്‍. ( കൊച്ചു കൊള്ളാം ,പച്ചക്ക് ഇങ്ങനെ ഉള്ളി പോലും ഇല്ലാതെ.കിടിലം തന്നെ!)

കാര്യം നിസ്സാരം. കൊച്ചിണ്ടേ കല്യാണം ഏതാണ്ട് ഉറപ്പിച്ചു. പയ്യന്‍ അങ്ങ് സൌതഫ്രിക്കേല്. പപ്പെടെ ഫ്രണ്ട്ണ്ടെ മോന്‍. അവര്‍ക്ക് പണ്ടേ താല്പര്യം. കൊച്ചിണ്ടേ വീട്ടില്‍ ഡബിള്‍ താല്പര്യം. കൊച്ചു വീട്ടില്‍ സര്‍ടെ കാര്യം പറഞ്ഞു. നടക്കില്ല. നടക്കനമെകില്‍ നായകന്‍ മാമോദീസ മുങ്ങണം.

സര്‍ മുങ്ങില്ലേ , ഞാന്‍ പപ്പയോടു പറഞ്ഞോട്ടെ സൗത്ത്‌ ആഫ്രിക്കയോട്  പറ്റില്ലെന്ന് പറയാന്‍?”  എന്തൊരു ദയനീയത!

“ഏഹ്? എന്താ പറഞ്ഞെ?”  

മങ്ങതോലി, ഇനി വീണ്ടും അഭിനയിച്ചു കാണിക്കണോ? എനിക്ക് വയ്യ.
“എടൊ തന്‍ ഇപ്പൊ പെട്ടെന്ന് ഇങ്ങനെ ചോദിച്ചാല്‍...”

“എനിക്ക് നാളെ ആ ചേട്ടന്‍ സൗത്ത്‌ അഫ്രികാന്നു വിളിക്കുമ്പോ പറയണം എനിക്ക് സര്‍നെ അല്ലാതെ ...”

“എടൊ അങ്ങനെ ഇപ്പൊ പെട്ടെന്ന് പറഞ്ഞാല്‍....”

“വേണ്ട സര്‍ സഭേല്‍ ചേരണ്ട, ഞാന്‍ മതം മാറിക്കൊള്ളാം, എന്നെ ഹിന്ദു ആക്കില്ലേ? അല്ലാതെ ഞാന്‍ എന്ത് ചെയ്യും സര്‍? പപ്പാ എന്നെ കൊല്ലും”

അതൊക്കെ വെറുതെ ആനെടോ, താന്‍ പേടിക്കല്ലേ”

“സര്‍നു അറിയില്ല. എന്റെ പപ്പാ.. എന്തും ചെയ്യും. സര്‍ ആരാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പറഞ്ഞാല്‍, എന്ത് നടക്കും എന്ന് എനിക്കറിയില്ല. ഞാന്‍ പോകില്ല , ഇവിടെ നിന്നോളാം ”

“ഹെന്ത് !!!!!” സര്‍ ഞെട്ടി.
“ഇത്രയൊക്കെ പറയാന്‍ നമ്മള്‍ തമ്മില്‍............”

“ഒന്നും ഇല്ലേ?...സര്‍ വിഷമിക്കില്ലേ. ഞാന്‍ പോകില്ല സര്‍. ഞാന്‍ ഇവിടെ നിന്നോളാം ”

“അതിപ്പോ എങ്ങനെ , ഇവിടെ എവിടെ? അത് .... കുട്ടി ചുമ്മാ ..”

“അതൊന്നും പറഞ്ഞാല്‍ പറ്റില്ല. ഞാന്‍ എന്തും സഹിക്കും പക്ഷെ സര്‍ വിഷമിക്കണ കാണാന്‍ പറ്റില്ല. ” മല്ലു കൊച്ചു ആരാ മോള്.

“ഛെ ഛെ.. അങ്ങനെ ഒന്നും പറയല്ലേ., താന്‍ വിഷമിക്കല്ലേ. വീട്ടുകാരെ വെറുതെ വിഷമിപ്പിക്കല്ലേ. നമ്മള് വെറും ഫ്രണ്ട്സ അല്ലെ. അത്രേ ഉള്ളു.”

“അങ്ങനെ ആണോ സര്‍? സര്‍നു വിഷമില്ലേ?”

“ഇല്ലെന്നല്ല. ഇങ്ങനെ ഒരു സിറ്റുവേഷന്‍ല്......   താന്‍ ഒരു നല്ല ലൈഫ് അല്ലെ തുടങ്ങുന്നേ, പിന്നെ എന്താ ? അതല്ലേ ടീചെര്സ്‌നു സന്തോഷം? കണ്ണ് തുടക്കു.”

ഹാവൂ... കുറെ ഒക്കെ എറ്റു.

അവന്ടെ പേരെന്താ?” ഓ ഇനി അതാണോ അന്വേഷണം?

“എനിക്കറിയില്ല. ഞാന്‍ ചോദിച്ചില്ല”

“പോട്ടെന്നെ... നിങ്ങള് സന്തോഷം ആയി ജീവിക്കണം. പപ്പയെ വിഷമിപ്പിക്കരുത്..”

എന്റെഅമ്മച്ചി ഉപദേശം.!! ഇനി ഇത് എന്തോരം സഹിക്കണം?
ഭാഗ്യം പരിവാരങ്ങള്‍ എത്തി.

“കഴിഞ്ഞില്ലേ നമുക്കിനി ഇറങ്ങാം? അവിടെ ബസ്‌ വെയിറ്റ് ചെയ്യിച്ചാല്‍ മേഡാംസ് അന്വേഷിക്കും.” കിഷോര്‍കുമാര്‍ സര്‍നെക്കൊണ്ട്  ഇടക്കിങ്ങനെയൊക്കെ ഗുണമുണ്ട്.  

അതിനിടെ ആന്‍സി ഒരു കണ്ണ് കൊണ്ട് സ്റ്റാറ്റസ് അന്വേഷിച്ചു. എല്ലാം ഓക്കേ എന്റെ കുരുട്ടു ബുദ്ധി ആന്‍സി.
മുഖത്തെ വിഷമം അങ്ങ് പെട്ടെന്ന് മാറ്റാന്‍ പാടില്ലല്ലോ.

അഫ്ടെര്‍  എ വീക്ക്‌ : തിരിച്ചു കോളേജില്‍.
“എടൊ കാന്താരി തന്ടെ മാര്യേജ് ഫിക്സ് ചെയ്തല്ലേ” കിഷോര്‍ കുമാര്‍ സര്‍ ആണ്.

“ഉവ്വോ എപ്പോ?”

“എടി പോത്തെ നിന്ടെ മാര്യേജ്. സൗത്ത്‌ ആഫ്രിക്ക” ആന്‍സി ഹെല്‍പ്‌ ചെയ്തു. ഭാഗ്യം.

“എല്ലാം നല്ലതിനാണ് എന്ന് കരുതിയാല്‍ മതി. എന്നാ കല്യാണം?”

“അത്.. ഇപ്പൊ ചുമ്മാ ഒറപ്പിക്കല്‍ മാത്രേ ഉള്ളു.... ഫങ്ഷന്‍ പിന്നെയാ”

“അത് ശരി. എന്നാലും തന്ടെ ഫാദര്‍നെ കണ്ടാല്‍ പറയില്ലല്ലോ ഇത്ര ഓര്‍ത്ത്ഡോക്ക്സ് ആണെന്ന്. കഷ്ടം. കക്ഷി കുറച്ചു വിഷമത്തില. സാരില്ല. ശരിയാകും.”

ആ എഞ്ചിനീയറിംഗ് അത് അങ്ങനെ കഴിഞ്ഞു. എല്ലാം മംഗളം

മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം.
നമ്മുടെ നായകന് ഒരു ഇന്‍വിടെഷന്‍ ബൈ പോസ്റ്റ്‌. ( ഇമെയില്‍ അല്ല)
കയ്യ് തീരെ വിറക്കാതെ കക്ഷി അത് തുറന്നു.
മല്ലു കൊച്ചു വെട്സ് പ്രതീപ് മേനോന്‍
എന്താരാണല്ലേ !!!!

ശുഭം !

(ഇതിനു ജീവിച്ചിരിക്കുന്നവരായി  ബന്ധം ഉണ്ടെന്നു പറഞ്ഞാലും നോ പ്രോബ്ലം. ആര്‍ക്കേലും അങ്ങനെ സാമ്യം തോനുന്നുന്ടെല്‍ അത് വെറും കുറ്റബോധം)

7 comments:

കുമാരേട്ടന്‍ പൂഞ്ഞാര്‍ said...

മഞ്ഞക്കിളി കലക്കികേട്ടോ ..

ജോമോന്‍ said...

ഈ മല്ലുകൊച്ചിനെ ഇപ്പൊ കിട്ടുമോ?

എനിക്കൊന്നു കെട്ടാന്‍.........

Jikkumon - Thattukadablog.com said...

Testing testing mike testing

മേരി പെണ്ണ് said...

മഞ്ഞ ചരിതം കസറുന്നുണ്ട്. എടീ ആ പാവം ബെര്‍ളിയുടെ കഞ്ഞി കുടി നീ മുട്ടിക്കുവോ

ഗിന്നസ് പാണ്ടി said...

ഗൊള്ളാം... മഞ്ഞക്കിളി തെളിയുന്നുണ്ട്...

Raak said...

Ayoo enalum teachre vittu kalajooooo :)
Rasamudu vayikkaaan ...

ഞാന്‍ പുണ്യവാളന്‍ said...

ഹ ഹ ഹ കൊള്ളാം കൊള്ളാം

Post a Comment

 

Blog Template by BloggerCandy.com