Sunday, February 19, 2012

മഞ്ഞ പോക്കിരി കഥ തീര്‍ന്നില്ല – ഭാഗം രണ്ടു

സ്ഥലം, അതെ തമിഴ്നാട് എഞ്ചിനീയറിംഗ് കോളേജ്  (ഇല്ലെന്നെ അവിടെന്ന് ഇനിയും ഇറങ്ങിയില്ല. അങ്ങനെ പെട്ടന്ന് ഇറങ്ങാന്‍ പറ്റോ ? എന്തൊക്കെ പറയാനിരിക്കുന്നു!)

കഥാപാത്രങ്ങള്‍: അതെ കൂട്ടുകാരികള്‍ (രോഹിണി, ലക്ഷ്മി, ആന്‍സി പിന്നെ നമ്മുടെ  മലയാളി കുട്ടി)
അജണ്ട :  ശരത്  സര്‍നു പണി കൊടുക്കണം. (അത് പിന്നെ വേണ്ടേ? ക്ലാസ്സിലെ എല്ലാവരുടെയും മുന്നില നാണംകെട്ടെ)

ഈ ഫ്രണ്ട്സ് നെ കൂട്ട് പിടിച്ചാല്‍ ശരിയാവില്ല ആദ്യം മലയാളി കുട്ടി തന്നെ ഒന്ന് ട്രൈ ചെയ്യാന്‍ തീരുമാനിച്ചു.
ആന്‍സി ഇടയ്ക്കു ഓര്‍മിപ്പിക്കുന്നുണ്ട് “പണി വല്ലതും കൊടുക്കന്ടെടെ?”
പെരുംകള്ളി , അവളെ ഇനി വിശ്വസിക്കുന്ന പ്രശ്നമേയില്ല!

അവസരം വരട്ടെ. അങ്ങനെ ഫോര്‍ത്ത്‌ സെം ആയി. ഒരു ചന്സ്‌ും കിട്ടില്ല. ഒറ്റയ്ക്ക് കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ എന്ത് പാടനെന്നോ.
ഇത് വരെ ഒന്നും നടന്നില്ല. മൈക്രോപ്രോസിസ്സോര്‍ ക്ലാസ്സില്‍ വിടര്‍ന്ന കണ്ണുരുട്ടി കാണിക്കല്‍ അല്ലാതെ. മല്ലു കൊച്ച് മിടുക്കി ആയത്കൊണ്ട് പിന്നെ ക്ലാസ്സില്‍ നിന്ന് പുറത്താക്കാന്‍ സര്‍നും പറ്റിയിട്ടില്ല.

വാലന്‍ന്റൈന്‍’സ് ഡേ! ഇത്തവണയെങ്കിലും. പണി ഒപ്പിക്കണം. ഫെബ്രുവരി പതിനിന്നിനു തന്നെ ഒരു കാര്‍ഡ്‌ ഒപ്പിച്ചു.
അങ്ങേര്‍ക്കു കൊടുക്കണം. മീശക്ക് എത്ര കട്ടിയുന്ടെലും. ഒരു “സുന്ദരി”  (മലയാളി കുട്ടി കാണാം കൊള്ളം. മുന്‍പേ പറഞ്ഞതല്ലേ?) കൊച്ചു ഒരു ഐ ലവ് യു കാര്‍ഡ്‌ കൊടുത്താല്‍ പതറാതെ ഇരിക്കോ?

അങ്ങനെ പതിമൂന്നാം തിയതി ആയി. പത്തുമണി.
കൂടെ പഠിക്കുന്ന ആണ്‍ പിള്ളേര്‍ നാറ്റിക്കോ എന്നാ പേടി ഉള്ളത് കൊണ്ട് ‘യുനിവേര്‍സിടല്ലി അക്സേപ്ടെഡ്’ ലൈന്‍ ഇല്ലാത്ത (അതായതു രഹസ്യ ലൈന്‍/ വണ്‍ വേ ലൈന്‍ ഉള്ളവരോ) ആരും ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങാത്ത സമയം.

ലാബില്‍ ലാസ്റ്റ്‌ റോവില്‍ നമ്മുടെ കട്ടിമീശ ഇരിക്കുന്നു. ഒരെല്ല് കൂടുതലനെലും മലയാളി കൊച്ചിന് ഒരു പേടി. നേരിട്ട് പോയാല്‍. പിടിച്ചു വീട്ടില്‍ അറിയിച്ചലോ.
നാനക്കെടയാല്‍ എങ്ങാനും വീട്ടുകാര് പിടിച്ചു കെട്ടിച്ചാലോ ?
ഭീകര റിസ്ക്‌. നേരിട്ട് വേണ്ട.

പയ്യന്മാരോട് പറഞ്ഞാലോ? കാര്‍ഡ്‌ കൊടുക്കാന്‍.
ഛെ.. നാണക്കേട് ആണ്. ഇമേജ് കളയാന്‍ പറ്റില്ലല്ലോ.
സംശയിച്ചു തിരിഞ്ഞു നോക്കി. സര്‍ സീറ്റില്‍ ഇല്ല. ഫയല്‍ അവിടെ ഉണ്ട്. കൂടുതല്‍ ആലോചിച്ചില്ല. കൊച്ച് ഫ്രം എഴുത്ത കാര്‍ഡ്‌ എടുത്തു ഫയല്‍ഇല വെച്ചു.
പിന്നെ തിരിഞ്ഞു നോക്കില്ല. ഹോസ്റെലിലേക്ക് വിട്ടു.

“എന്താടെ ഒരു കള്ള ലക്ഷണം?”  ആന്‍സി. അവളോട്‌ പറഞ്ഞാല്‍ തീര്‍ന്നു.

വാലന്‍ന്റൈന്‍’സ് ഡേ! എന്തെങ്കിലും ഒക്കെ നടക്കും എന്ന് പ്രതീക്ഷിച്ചാണ് കോളേജില്‍ ചെന്നത്.
നെഞ്ചിടിപ്പോടെ സര്‍നെ വെയിറ്റ് ചെയ്തു , എവിടുന്ന്? ഒന്നും ഇല്ല. എല്ലാം പതിവിലും ശാന്തം.

ഇരുപത്തി നാല് രൂപ അമ്പതു പൈസ. കാര്‍ഡ്‌ണ്ടെ കാശു പോയി!

അതോടെ മലയാളി കൊച്ചിന് വാശിയായി. എന്തേലും ചെയ്യണം. ചെയ്തെ പറ്റു.
ആന്‍സിയോട്‌ പറയാന്‍ പറ്റില്ല. ലക്ഷ്മി സഹായിക്കാമെന്ന് ഏറ്റു.
ലബിന്ടെ മുന്നില്‍ നിന്ന് സര്‍ടെ  ഷൂ , അടിച്ചു മാറ്റുക!
സംഗതി എളുപ്പമാണ്. സാധനം എടുത്തു പുറത്തെ ട്രഷില്‍ ഇടണം. ആരും കാനുനില്ലെന്നു ഉറപ്പു വരുത്താന്‍ ലക്ഷ്മി.
ഒരു വീക്ക്ഇല്  കക്ഷിടെ രണ്ടു ലെതര്‍ ഷൂ ഞങ്ങള്‍ കളഞ്ഞു. ഡണ്‍!!!
അങ്ങേരു വെറും ചെരുപ്പിട്ട് ക്ലാസ്സില്‍ വന്നു എന്നിട്ടും ഒരു കുലുക്കൊമില്ല.
ഛെ...  !
ഇനി എന്ത് ചെയ്യും?

സര്‍ടെ പേര് മാറ്റാന്‍ തീരുമാനിച്ചു.

കള്ളി ആണെങ്കിലും ആന്‍സിയും കൂടി. ഡിപാര്റ്റ്മെന്റിലെ നെയിം പ്ലേറ്റ് സരിത കുമാരി എന്നാക്കി.  

രണ്ടു ദിവസത്തില്‍ അതും എല്ലാം കറക്റ്റ് ആയി വീണ്ടും  ശരത് ആയി.

ഇനി അടുത്തത് സര്‍ടെ ബൈക്ക്ണ്ടെ കാറ്റ്അഴിച്ചു വിടുക എന്നതാണ്. അല്ലെങ്കില്‍ പെട്രോള്‍ ടാങ്കില്‍ മണ്ണ് ഇടുക.അത് ലാസ്റ്റ്‌ ചോയ്സ്.
അതിനു മുന്‍പ് ഒരു ദിവസം വൈകീട്ട് സെമിനാര്‍ ഹാള്‍ഇല്‍ സര്‍ ഒറ്റയ്ക്ക് നിക്കുന്നു. പുറത്തെ പൂട്ടില്‍ താക്കോലും.
കിടിലം ചാന്‍സ്. പുറത്തു നിന്ന് പൂട്ടി. എക്സ്റ്റന്‍ഷന്‍ ഇല്ലാത്ത റൂം ആണ്. കുറച്ചു നേരം അവിടെ കിടക്കട്ടെ.

ആറുമണിക്ക് പരിവാരങ്ങളുമായി വന്നു നോക്കി. ആരും തുറന്നിട്ടില്ല.

“എടൊ അങ്ങേരിപ്പോഴും അതിനകതുണ്ടോ?”

“ഉണ്ടാകണം. താക്കോല്‍ അതില്‍ ഇരിക്കുന്നത് കണ്ടില്ലേ? തുറന്നിട്ടില്ല.”

“ഭക്ഷണം വല്ലതും കഴിക്കന്ടെടോ അങ്ങേര്‍ക്കു?”

“പിന്നെ ഒരു നേരം കഴിചില്ലേല്‍ അങ്ങേരു തട്ടിപ്പോകൊന്നില്ലെന്നെ.”

“അതെ അതെ അവിടെ കിടക്കട്ടെ.” രോഹിണി പിന്താങ്ങി.

സമയം പത്തു മണി.
പരിവാരങ്ങള്‍ വീണ്ടും രംഗ നിരീക്ഷണത്തിന് വന്നു. എല്ലാം പഴയ പോലെ തന്നെ.

“എടൊ തുറന്നു നോക്കിയാലോ.”   രോഹിനിക്ക് ഇത്തവണ സഹതാപം.

“അയ്യോ അത് വേണ്ട എന്നിട്ട് വേണം നമ്മളെ പൊക്കാന്‍” കുരുട്ടുബുദ്ധി ആണേലും ആന്‍സിക്ക് വിവരമുണ്ട്.

“എന്തേലും പ്രശ്നമാകൊടെ” ലക്ഷ്മി വിയര്‍ത്തു തുടങ്ങി.

ഹോസ്റ്റലില്‍ കേറാന്‍ ടൈം ആയത് കൊണ്ട് എല്ലാരും അന്നത്തെ സാമൂഹ്യ സേവനം മതിയാക്കി തിരിച്ചു പോയി.

പിറ്റേന്ന് രാവിലെ എട്ടുമണി. സെമിനാര്‍ റൂം തുറന്നു കിടപ്പുണ്ട്. അകത്തോട്ടു എത്തിച്ചു നോക്കി. ആരുമില്ല.

“എന്താടോ ഇവിടെ ഒരു ചുറ്റിക്കളി?” കിഷോര്‍ കുമാര്‍ സര്‍.

“ഗുഡ് മോര്‍ണിംഗ് സര്‍. ഇല്ല സര്‍ ഒന്നുമില്ല”

“എന്നാ ചുറ്റിക്കരന്ഗതെ ക്ലാസ്സില്‍ പോ.”

“ശരി സര്‍.”

കിഷോര്‍കുമാര്‍ സര്‍  ശരത് സര്‍ടെ സെയിം ഡിപാര്‍ട്ട്‌മെന്റ് ആണ്.
എയ്, സംശയം ഒന്നും കാണാന്‍ വഴിയില്ല.

ഫോര്‍ത്ത്‌ പീരീഡ്‌ ,  ശരത് സര്‍ വന്നില്ല. പകരം ഗ്രാഫിക്സ് ക്ലാസ്സ്‌.

എടൊ എന്തേലും കുഴപ്പം?” ലക്ഷ്മി.

“എനിക്കറിയില്ല , ഞാന്‍ നോക്കിപ്പോ അത് തുറന്നു കിടന്നിരുന്നു.”

ലഞ്ച് ബ്രേക്ക്‌നു ഇറങ്ങി. കാന്റീനില്‍ക്ക്.

“ചേച്ചിമാര്‍ അവിടെ നിന്നെ, ഒന്ന് ചോദിക്കട്ടെ.”  ശരത് സര്‍ ആന്‍ഡ്‌ കിഷോര്‍കുമാര്‍ സര്‍....

ബ്രേക്ക്‌ ഇട്ടപോലെ എല്ലാരും നിന്നു.

“എടൊ ഓടിയാലോ?”

“എങ്ങോട്ട്? ഇപ്പൊ അല്ലേല്‍ നാളെ പോക്കും.”

“ചുമ്മാതിരി. പൊക്കാന്‍ നമ്മളെന്തു ചെയ്തു? നമുക്കൊന്നും അറിയില്ല. ചള് ആക്കല്ലേ. ”

“അപ്പൊ ഇനി ഒരു വിചാരനെടെ ആവശ്യമില്ല. എന്ത് ശിക്ഷയ വേണ്ടേ?” കിഷോര്‍കുമാര്‍ സര്‍.

“എന്താ സര്‍?” ഇതില്‍ കൂടുതല്‍ നിഷ്കളങ്കത ആ മല്ലു കൊച്ചിണ്ടെ മുഖത്ത് വരില്ല. എന്തരനല്ലേ!

“ഇനി ആദ്യം മുതല്‍ പറയണോ? അതോ ഇന്നലത്തെ മാത്രം മതിയോ?”
ശരത് സര്‍ടെ ശബ്ദത്തില്‍ ഉറക്ക ക്ഷീണം ഉണ്ട്. നന്നായി അങ്ങനെ വേണം.

“എന്താ സര്‍ കാര്യം” ആന്‍സി അഭിനയിക്കാന്‍ മോശമില്ല.

“ശരത്തെ ഇവളുമാര് പഠിച്ച വിത്ത് കള , എചോടി ടെ അടുത്തേക്ക് കൊണ്ട് പോകാം.” കിഷോര്‍ കുമാര്‍ സര്‍.

“പ്രശ്നമാക്കണ്ട സര്‍. പിള്ളേര് പൊക്കോട്ടെ. പൈസ മുടക്കി ഒരു കാര്‍ഡ്‌ ഒക്കെ തന്നതല്ലേ, ക്ഷമിചെക്കം.”  
ശരത് സര്‍ നശിപ്പിച്ചു. മല്ലു കൊച്ചിന്റെ പരിവരങ്ങള്‍ക്ക് അറിയില്ലല്ലോ കാര്‍ഡ്‌ വിശേഷം.
മൂന്നു പേരും സംശയത്തോടെ മല്ലു കൊച്ചിനെ നോക്കി.

ആ ഷൂവിന്ടെ പൈസ എങ്കിലും തരാന്‍ പറ ശരത്തെ പിള്ളേരോട്.”

“ഇതവനെ പോട്ടെന്നെ ഇനി ഇങ്ങനെ ഒന്നും ഉണ്ടാകില്ലല്ലോ? അല്ലെ?”

സമ്മതിക്കാനോ? , സമ്മതിച്ചാല്‍ എല്ലാം ഞങ്ങളുടെ തലയില്‍. വേണോ?

“എന്താണ് സര്‍”  ആന്‍സി, ഡീ ഓവര്‍ സ്മാര്‍ട്ട്‌ ആകല്ലേ. ഊരി പോരാന്‍ നോക്കുന്നെനു പകരം അവള് കൊളമാക്കും.

“ശരത്തെ ഇവളുമാരെ വെറുതെ വിടാന്‍ പറ്റില്ല.” കിഷോര്‍ സര്‍ പിന്നേം ചൂടില. അങ്ങേര്ക്കെന്തിണ്ടേ കേട. അങ്ങേരെ അല്ലല്ലോ പൂട്ടി ഇട്ടേ.

“പൊട്ടെ സര്‍. ഇവര് നന്നായിക്കോളും. അല്ലേല്‍ ഞാന്‍ നന്നാക്കി കൊള്ളാം. അല്ലെടോ?”

ശരത് സര്‍ മല്ലു കൊച്ചിനെ നോക്കി കണ്ണിറുക്കി.
പണ്ടാരം പണിയായ! അങ്ങേരെന്തു ഭവിച്ച?

“എന്നാ ഇനി നിങ്ങള്‍ ആയിക്കോ.” ഭാഗ്യം കിഷോര്‍കുമാര്‍ സര്‍ കയ്യൊഴിഞ്ഞു. തിരിഞ്ഞു നടന്നു. കൂടെ ഹാവൂ എന്ന് പറഞ്ഞു ഞങ്ങളും.

“എടൊ നിന്നെ” പിന്നില്‍ നിന്ന് അജിത്‌ സര്‍ടെ അപശകുന വിളി.
എല്ലാരും വീണ്ടും ബ്രേക്ക്‌ ഇട്ടു.

“നിങ്ങള് പോക്കോ. ഇയാളിങ്ങു വാ” 
ആന്‍സിയെ ഒന്ന് തോണ്ടി . അവള്‍ക്കു പിന്നെ പെട്ടെന്ന് കാര്യം പിടികിട്ടി.

എന്നെയല്ലേ? എന്നാ മട്ടില്‍ അവള്‍ മുന്നോട്ടു നടന്നു.

“താനല്ല , കുട്ടി വന്നെ.”

ഇത്തവണ പെട്ടു! മെല്ലെ നടന്നു.

“ഇങ്ങു വാടോ”

“എന്താ സര്‍”

“താന്‍ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നെ, തന്ടെ സ്മര്‍ത്നെസ്സ് ഞാന്‍ വന്നപ്പോഴേ നോട്ട് ചെയ്തത. എനിക്കിഷ്ടാടോ. സമയമാവട്ടെ എല്ലാം നമക്ക് ശരിയാക്കാം. ഇപ്പൊ ഉഴാപ്പത്തെ പഠിക്കാന്‍ നോക്ക്.”

എന്റെ ദൈവങ്ങളെ!

പിന്നെ കാര്‍ഡ്‌ കൊള്ളാം കേട്ടോ. എന്ടെലുണ്ട്.”

ഇത്രേം ആ കൊച്ചു പ്രതീക്ഷിച്ചില്ല. വല്ലാത്ത ഒരു അടിയായിപ്പോയി. ചിരിക്കണോ കരയണോ?
സര്‍ പോയി. പരിവാരങ്ങള്‍ വന്നു.
എന്താടോ സര്‍ പറഞ്ഞെ? “

“അതോ .. സര്‍ നു എന്നോട് ഐ ലവ് യു”

“അയ്യേ...”
“അയ്യയ്യേ..”
ഹാ ഹാ ഹാ ഹാ “
“കൂയി...കൂയി...”

“എന്താടോ ഒരു കാര്‍ഡ്‌ണ്ടെ കാര്യം പറഞ്ഞെ?

“ആ ആര്‍ക്കറിയാം?”

പിന്നെ ഇനി അത് ഇവളുമാരോട് പറഞ്ഞിട്ട് വേണം ബാക്കി പണി ആ നിഷ്കളങ്ക ആയ മല്ലു കൊച്ചിന് കിട്ടാന്‍.

( എപ്പോ പറഞ്ഞപോലെ.. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി നോ സാമ്യം എല്ലാം യാദ്രിശ്ചികം.. )


2 comments:

Raak said...

:) really enjoyed reading this .. waiting for more to come ..

ജോമോന്‍ said...

മേലില്‍ ഈ പരിസരത്തു വന്നാല്‍.......... ...ചുട്ട പെട വച്ച് തരും ഞാന്‍.

അവള്‍ടെ ഒരു കോപ്പിലെ മമ്മൂട്ടി, ആനി പ്രണയം.

Post a Comment

 

Blog Template by BloggerCandy.com