Wednesday, February 22, 2012

മഞ്ഞ പ്രേതാനുഭവങ്ങള്‍ (വെറും രണ്ടെണ്ണം മാത്രം)

പ്രേതങ്ങള്‍ ഉണ്ടോ ? എനിക്കീ അടുത്ത കാലം വരെ വിശ്വാസം ഇല്ലായിരുന്നു. പ്രേതങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും തോന്നിട്ടുണ്ട്. ( ട്വിലൈറ്റ് മൂവി കണ്ടപ്പോ ഒരു വാമ്പയര്‍നെ കണ്ടു കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നിട്ടുണ്ട്, അതല്ല ഞാന്‍ ഇപ്പോള്‍ പറയുന്നേ.....)

സംഭവം ഒന്ന്                                                        
കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍ 28 ഒരു വ്യഴാഴ്ച 2011 ആണ് ഞാന്‍ ആദ്യമായി ഒരു പ്രേതത്തെ കണ്ടത്.
അങ്ങനെ വിശദമായി പരിചയപ്പെട്ടോന്നുമില്ല,. പെട്ടെന്ന് ഒന്നു കണ്ടേ ഉള്ളു. നല്ല പൊക്കത്തില്‍, നമ്മുടെ ഷേര്‍ലോക്ക് ഹോംസ് സ്റ്റൈലില്‍ അങ്ങന നിക്കുന്നു. കോട്ടും തൊപ്പിയും ഒക്കെ വെച്ച്. മുഖത്ത് ആഴക്കടലിന്‍ടേ ശാന്തത! 
 

ഇവിടെ വെച്ചാണ്‌ കണ്ടത്. (ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോ ആയോണ്ടേ എന്താ ലുക്ക്‌ അല്ലെ)

പക്ഷെ രാത്രിയില്‍ ആണെന്ന് മാത്രം. എന്നെ സൂക്ഷിച്ചു നോക്കുന്നത് ഞാന്‍ കണ്ടു. പക്ഷെ കാര്യമാക്കി എടുത്തില്ല. അല്ല ഈ അങ്കിള്‍നു ഭയങ്കര പോക്കമാണല്ലോ എന്ന് കരുതി ഒന്ന് കൂടെ തിരിഞ്ഞു നോക്കിപ്പോ അവിടെ ആളില്ല. ഡിം! ആ പേടി പോകാന്‍ ആഴ്ച മൂന്നെടുത്തു.
തമാശയല്ല. എനിക്ക ഗോസ്റ്റ്‌അങ്കിള്‍ടെ മുഖം നല്ല ഓര്‍മയുണ്ട് ഇപ്പോഴും.
പോട്ടെ അതു വിട്ടു. എനിക്ക് തോന്നിയതാനെന്നു കരുതിയാലും കുഴപ്പമില്ല.


ഇന്നത്തെ സംഭവം.
അറിയാതെ ബാഗ് തട്ടി 'എശുകുശുമി' പറഞ്ഞു നോക്കിയത് അങ്കിള്‍ടെ മുഖത്തെക്ക് ! എന്ടമ്മേ .....
അങ്ങേരെന്നെ പിന്തുടരുന്നുണ്ട് . എനിക്കന്നെ അറിയാം ആ ഗോസ്റ്റ്‌അങ്കിള്‍ എന്നെ നോട്ട് ചെയ്താരുന്നു ആന്നേ.
എന്നിട്ടോ! ആരും ശ്രധിക്കഞ്ഞ ടൈം നോക്കി ഈ ഗോസ്റ്റ്‌അങ്കിള്‍ ട്യൂബ് ട്രെയിന്‍ ടാണെലിലെക്കുല്‍ ഇറങ്ങി ഒറ്റ നടത്തം.
ഇവടെ...ഈ കാണുന്ന ടണെലില്‍
ഞാന്‍ മാത്രല്ലേ അങ്കിള്‍നെ ശ്രദ്ധിച്ചുള്ളു  , അത് കൊണ്ട് വേറെ ആരും അത് കണ്ടില്ല.

ഇപ്പൊ വേണേല്‍ നിങ്ങള്‍ക്കെന്നെ സംശയിക്കാം. ചുമ്മാ പുളു പറയണെന്നു പറയാം. ഈ രണ്ടു സംഭവങ്ങള്‍ക്കും സാക്ഷികളില്ല. എന്ന് കരുതി ഈ ഗോസ്റ്റ്‌അങ്കിള്‍ എന്നെ പിന്തുടരുന്നത് എനിക്ക് ആരോടെങ്കിലും പറയണ്ടേ?
എന്നെ നാളെ ഗോസ്റ്റ്‌ പിടിച്ചാല്‍, ഇതൊക്കെ ഞാന്‍ നിങ്ങളോട് പറഞ്ഞതാണല്ലോ എന്ന് എന്റെ അത്മാവിനു സമാധനിക്കാമല്ലോ.
വിശ്വസിക്കണം. ഇതൊക്കെ നടന്നതനെന്നെ. ചുമ്മാ തമാശ ആയിരുന്നെങ്കില്‍ എനിക്കെന്തോക്കെ കൂട്ടി ചെര്‍ക്കമായിര്‍ന്നു. ഇത് അതൊന്നുമല്ല.
എനിക്ക് തോനുന്നത് ഏതോ ഇന്ത്യക്കാരി പണികൊടുത്ത ഏതോ സായിപ്പിന്ടെ പ്രേതമാ‌‍ണെന്നാ എന്ന,  പണിയായി! എന്നേം കൊണ്ടെ പോകു.
ഇനി എങ്ങാനു എന്നെ പെട്ടെന്ന് കാണാതായാല്‍ നിങ്ങളീ വിവരം ലോകത്തെ അറിയിക്കില്ലേ?

5 comments:

വക്രിതകുഞ്ചലം said...

അങ്കിളിനെ പിടിച്ചു നിര്‍ത്തി പല്ല് മുളച്ചതാണോ എന്ന് നോക്കരുതോ ?

Anoop Pattat said...

ഹും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോ എടുത്തിട്ട് ആളെ പറ്റിക്കുന്നോ.. ജീവനില്‍ കൊതിയുള്ള ഏതേലും പ്രേതം ഒക്കെ നിന്നെ പിടിക്കാന്‍ വരുമോ ..?

shiam said...

പുല്ലു ഞാനും കണ്ടിട്ടുണ്ട്...ഒരു നാല് വര്ഷം മുമ്പ്...
തിരുവനന്തപുരത്ത് പടിഞ്ഞാറേകോട്ടയിലെ ഒരു ഫ്ലാറ്റിന്റെ റൂഫ് ആണ് സ്ഥലം...
കര്രന്റ്റ്‌ പോയ ഒരു രാത്രി ഒന്ന് തണുപ്പിക്കാന്‍ കേരിയതാ....രാത്രി രണ്ടു മണി...ഇത്തിരി കഴിഞ്ഞു നോക്കിയപ്പോ ഒരു തടിയന്‍ തൈക്കിളവന്‍ എന്നെ തന്നെ അങ്ങിനെ നോക്കി നിക്കുന്നു...കുടവയരിന്റെ മുകളില്‍ കേറ്റി ഉടുത്ത മുണ്ട്...പെണ്‍കുട്ടികള്‍ ഒരു തോളില്‍ ശ്വോള്‍ ഇടുന്ന പോലെ കസവ് കരയുള്ള മേല്‍മുണ്ട്...കാതില്‍ കടുക്കന്‍...നരച്ച കൊമ്പന്‍ മീശ...എന്നെ അങ്ങിനെ അങ്ങ് നോക്കി നിക്കുവാ...വാതിലിന്റെ അടുത്താണ് നിക്കുന്നത്...അത് വഴി ഓടാനും പറ്റില്ല...പിന്നെ നോക്കിയപ്പോ കണ്ടില്ല...ഞാന്‍ ഇറങ്ങി ഒറ്റ ഓട്ടം വെച്ച് കൊടുത്തു...പിന്നെ അല്ലാതെ...

വാല്‍മാക്രി: രായവരണ കാലത്ത് കഴുവേറ്റുന്നവരേം പടയില്‍ മരിക്കുന്നുവരേം മറവു ചെയ്യുന്ന ഭൂമിയായിരുന്നത്രേ അത്...
ഏകദേശം ഇതേ രൂപത്തെ മറ്റു പലരും കണ്ടിട്ടുത്രേ..ഒരു ശല്യോം ഇല്ല...ഇങ്ങിനെ വന്നു കണ്ടിട്ട് അങ്ങ് പോകും...

കുമാരേട്ടന്‍ പൂഞ്ഞാര്‍ said...

ഞാനിന്നെ വരെ പ്രേതത്തെ കണ്ടിട്ടില്ല ..കാണണം എന്ന് കടുത്ത മോഹം ഉണ്ട് ..അടുത്ത തവണ നാട്ടില്‍ വരുമ്പോ അങ്കിളിനെ കൂടെ കൊണ്ട് വന്നോളൂ ..ചുമ്മാ ഒന്ന് കാണാല്ലോ

Shyam Narayanan TK said...

@ Shiam

പുല്ലു ഞാനും കണ്ടിട്ടുണ്ട്... ഈ പാടത്തും പറമ്പിലും ഒക്കെ ഉള്ള സാധനം അല്ലെ?

Post a Comment

 

Blog Template by BloggerCandy.com