Sunday, February 26, 2012

ഒരു ക്ലാസ്സ്‌ ടെസ്റ്റ്‌ (വളരെ ദയനീയമായ ഒന്ന്)(അതെ കോളേജ് : മല്ലു കുട്ടി ഉണ്ട് ,ഒറ്റക്കല്ല കൂടെ വേറെ കുറെ പേരും ഉണ്ട്  )
നമ്മുടെ കിഷോര്‍ കുമാര്‍ സര്‍നെ കുറിച്ച് പറഞ്ഞില്ലല്ലോ. കക്ഷി ഇത്തിരി ചൂടന. പക്ഷെ ആ കിടിലം മലയാളി ലുക്ക്‌ (ചുമ്മാ അത്രക്കൊന്നും ഇല്ല) കാരണം തമിഴ് പെണ്‍ പിള്ളേര്‍ക്ക് ഭയങ്കര കാര്യമാ.
ഇത്തവണ ഞാന്‍ പൈങ്കിളി കഥ അല്ല പറയുന്നെ. വെറും കുറച്ചു മങ്ങിയ  സംഭവങ്ങള്‍ മാത്രം.

കക്ഷിക്ക് ഈ ക്ലാസ്സ്‌ എടുക്കല്‍ ഇഷ്ടമാണു. ഒരു ഫ്രീ ഹൗര്‍ പോലും തരാതെ ഇപ്പോഴും കേറി വരും.  അതല്ലാതെ, ക്ലാസ്സ്‌ ടെസ്റ്റ്‌ നടത്തുക, പേപ്പര്‍ നോക്കുക റെക്കോര്‍ഡ്‌ കറക്റ്റ് ചെയ്യുക എന്നതൊക്കെ പഠിപ്പിക്കുന്ന ടീച്ചര്‍സ് ചെയ്യേണ്ട കാര്യമല്ല, അതിനു വേറെ ആളെ വേണേല്‍ വെക്കണം എന്നാണ് കക്ഷിടെ നിലപാട്. (മിനിമം ജോലി മാക്സിമം വേദനം എന്നും വേണേല്‍ പറയാം )


അത്കൊണ്ട് ക്ലാസ്സില്‍ ടെസ്റ്റ്‌ ഇല്ല. മോസ്റ്റ്‌ ഓഫ് ദി പിള്ളേരും ഹാപ്പി. പിന്നെ കുറെ ഫ്രന്റ്‌ ബെഞ്ച്‌ കട്ടിക്കണ്ണട പിള്ളേരുണ്ട്, അവരെ കൂട്ടത്തില്‍ കൂട്ടണ്ട.

ഇങ്ങനെ ഉള്ള നമ്മുടെ കിഷോര്‍ കുമാര്‍ സര്‍ ടെസ്റ്റ്‌ നടത്താന്‍ തീരുമാനിച്ചു. പല വിധത്തിലും അത് എതിര്‍ക്കാന്‍ പല പിള്ളേരും (നോട് ഒണ്‍ലി മല്ലു കുട്ടി) പലവിധത്തിലും ട്രൈ ചെയ്തു. നടന്നില്ല.

കിഷോര്‍ സര്‍ ഈ ടെസ്റ്റ്‌ ഒരു സംഭവം ആയിരിക്കും ഇതു നന്നായി ചെയ്തില്ലേല്‍ പിള്ളേരുടെ ഭാവി തന്നെ അപകടത്തില്‍ ആക്കും എന്നൊക്കെ പറഞ്ഞെങ്കിലും ആര്‍ക്കും വല്യ ടെന്‍ഷന്‍ ഒന്നും ഇല്ല, അറുപത്തഞ്ചു പിള്ളേരുള്ള ക്ലാസ്സ. കോപ്പി അടിക്കാന്‍ നമ്മളെ ഇനി വേറെ ആരും പഠിപ്പിക്കണോ? നമ്മളോട കളി!

അങ്ങനെ ആ ദിവസം വന്നു! സര്‍ ക്വേസ്റ്റെന്‍ പേപ്പര്‍ ആയി വന്നു. (കക്ഷിക്ക് പനി പിടിക്കാന്‍ ഓഫര്‍ ചെയ്ത നേര്ച്ച കാശ് ലാഭം). ഞങ്ങള്‍ പഠിച്ചവരും പഠിക്കാത്തവരും നല്ല അറേഞ്ച്മെന്റില്‍ ഇരിക്കുന്നു. പോരത്തെനു ഇന്റെക്ക്സ് ഉള്ള ടെക്സ്റ്റ്‌ ബുക്ക്‌ , റഫറന്‍സ്‌ ബുക്ക്‌ ഒക്കെ അടുത്തുണ്ട്. പിന്നെ എന്താ പ്രോബ്ലം? നമ്മളോട കളി.

കീപ്‌ യൌര്‍ ബുക്സ്‌ നിയെര്‍ പ്ലട്ഫോം” കിഷോര്‍ സര്‍

ഇത് ഞങ്ങള് പ്രതീക്ഷിച്ചത സാറേ. ബുക്ക്‌ ഇല്ലേലും പഠിച്ച പിള്ളേരൊക്കെ ക്ലാസ്സില്‍ ഉണ്ട്.
ഞങ്ങള്‍ തലയില്‍ ഉള്ളത് ഷെയര്‍ ചെയ്തു എഴുതിക്കോളാം

പക്ഷെ എല്ലാ പ്രതീക്ഷേം തകര്‍ത്തുകൊണ്ട് കക്ഷി ക്ലാസ്സില്‍ രണ്ടു തരം ചോദ്യപെപ്പേര്‍ വിതരണം ചെയ്തു. എന്ന് വെച്ചാല്‍, അടുത്തിരിക്കുന്ന രണ്ടു പേര്‍ക്ക് സെയിം ക്വേസ്റെന്‍സ്‌ ഇല്ല. അപ്പൊ എങ്ങനെ കോപ്പി അടിക്കും?

ഡിം !
ഡിം ! ഡിം ! ഡിം ! ഡിം !

ഞങ്ങള്‍ കുറെ പേര്‍ ദയനീയമായി സര്‍നെ നോക്കി.
ഞാന്‍ ഈ കളി എത്ര കണ്ടതാണെന്ന മട്ടില്‍ സര്‍ തിരിച്ചും!
എന്തായാലും എഴുതിയല്ലേ പറ്റു, ഞങ്ങള്‍ ചോദ്യപേപ്പര്‍ മാറ്റാന്‍  തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ രണ്ടു പേര്‍ പേപ്പര്‍ മാറ്റി സെയിം പേപ്പര്‍ ഉള്ളവര്‍ അടുത്തിരുന്നു എക്സാം എഴുതി തീര്‍ത്തു.

എന്നിട്ടോ?
ആന്‍സര്‍ ഷീറ്റ് തിരിച്ചു കൊടുക്കേം ചെയ്തു. എല്ലാവരും ഹാപ്പി. സര്‍ഉം ഹാപ്പി.  എന്നാല്‍ സംഭവങ്ങള്‍ അവിടെ നിന്നില്ല.
കക്ഷിക്ക് ഞങ്ങള്‍ ഇരിക്കുന്ന ഓര്‍ഡര്‍ കൂടെ നോട്ട് ചെയ്യണം. പെട്ടില്ലേ. !!!!

ഞങ്ങളെ ഭയങ്കര വിശ്വാസം ഉള്ളത് കൊണ്ടായിരിക്കണം ആര്‍ക്കൊക്കെ ഏതു ചോദ്യപപേര്‍ ആണ് കൊടുത്തതെന്ന് സര്‍ തന്നെ നോട്ട് ചെയ്യാന്‍ തീരുമാനിച്ചു.
ഞങ്ങള് പെട്ടു !!!

അതോടെ കള്ളി വെളിച്ചതാകും എന്ന് ഉറപ്പായി.  
ഇനി എന്ത് ചെയ്യും?
സര്‍ന്റെ കാലു പിടിക്കുക. കരഞ്ഞാലും കുഴപ്പമൊന്നുമില്ല. (കാര്യം കാണാന്‍ ...... എന്നാണല്ലോ? )

അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞു മല്ലു കുട്ടിയും പരിവാരങ്ങളും സര്‍ടെ കാലില്‍ വീഴാന്‍ പോയി.

“സാ‌‍ര്‍”


“അല്ല , എന്താണാവോ എല്ലാരും കൂടെ? കേറി പോര്”


“സര്‍ ഞങ്ങള്‍ ടെസ്റ്റില്‍ ക്വേസ്റെന്‍ പേപ്പര്‍ എക്സ്ചേഞ്ച് ചെയ്തു.”


വളരെ അധികം കുറ്റബോധത്തോടെ മല്ലു കുട്ടിയും പരിവാരങ്ങളും നിന്നു. ഏതു ഹൃദയമില്ലാത്ത സര്‍ ആണെങ്കിലും കുട്ടികള്‍ ഇങ്ങനെ വന്നു പറയുമ്പോള്‍ “പോട്ടെ സാരില്ല” എന്നല്ലേ പറയണ്ടേ? അതല്ലേ അതിന്ടെ 
ശരി?


പക്ഷെ ഈ കക്ഷിക്ക് കാര്യം അങ്ങ് പിടികിട്ടിയില്ല.


“നിങ്ങള്‍ ആന്‍സര്‍ പേപ്പര്‍ മാറ്റി എന്നാണോ ഉദ്യെസിച്ചേ?”


“അല്ല സര്‍ ഞങ്ങള്‍ ക്വേസ്റെന്‍ പേപ്പര്‍ മാറ്റി. അടുത്തിരുന്ന 


എല്ലാരുടെലും സെയിം ക്വെസ്റെന്‍സ് ആയിരുന്നു.” ഞങ്ങള്‍ കാര്യം വിവരിച്ചു.


“ഓ അങ്ങനെ!” കക്ഷി സീരിയസ് ആയി.


“അല്ല നിങ്ങള്‍ ഇപ്പോള്‍ ഇങ്ങനെ ഏറ്റു പറയാന്‍ കാരണം?”


“അല്ല സര്‍ ഞങ്ങള്‍ ഇരിക്കുന്ന പൊസിഷന്‍ ഒക്കെ നോട്ട് ചെയ്തു.. അപ്പോള്‍ ഇനി പറഞ്ഞില്ലേല്‍....”


ഉള്ളത് ഉള്ളത് പോലെ ഞങ്ങള്‍ പറഞ്ഞു. ആ സത്യസന്ധതയില്‍ സര്‍ നു ഞങ്ങളെ വെറുതെ വിടാന്‍ തോന്നിയാലോ? ചാന്‍സ് കുറവാണ് , 
എന്നാലും......... ദയനീയമായി നോക്കി.

“അപ്പൊ അതാണ്‌ കാര്യം” സര്‍നു ഇപ്പോളാണ് കാര്യം പിടികിട്ടിയത്.”


ഹാവൂ....... അപ്പൊ അത്ര കുഴപ്പമില്ല. രക്ഷപെടാന്‍ വഴി തെളിയുന്നു.


മൂന്ന് മിനിറ്റ് മൗനം, ആരും ഒന്നും മിണ്ടുന്നില്ല.....


പിന്നെ.....


“അല്ല നിങ്ങള്‍ എന്താ സര്‍മാരെ കുറച്ചു കരുതിയത്‌? ഇങ്ങനെ ക്വേസ്റെന്‍ പേപ്പര്‍ ഇട്ടു എക്സാം നടത്തുന്നത് നിങ്ങള്ക്ക് തോന്ന്യവാസം കാണിക്കാനല്ല.............................. ...............”


പിന്നെ അങ്ങോട്ടോന്നും കുറച്ചു നേരത്തേക്ക് ആര്‍ക്കും ഒന്നും ഓര്‍മയില്ല.
ഇടയ്ക്കിടെ എചോടി പ്രിന്‍സിപ്പല്‍ ഓഫീസ്, പരെന്റ്സ്‌നെ വിളിപ്പിക്കും  എന്നൊക്കെ ഇടയ്ക്കിടെ കേട്ടപോലെ........തലയ്ക്കു അടി കിട്ടിയപോലെ.


“സര്‍ സോറി. ഇനി ഉണ്ടാകില്ല” എല്ലാം പറഞ്ഞു നോക്കി. ഒരു രക്ഷേമില്ല.


അവസം എല്ലാവരും കരഞ്ഞോണ്ട് ഇറങ്ങി പോന്നത് മാത്രം ഓര്‍മയുണ്ട്.
പണി ആയി. ഇനി എന്ത് ചെയ്യും?


ഈ സംഭവത്തിന്റെ ഭാവി അറിയാന്‍ ഞങ്ങള്‍ വെയിറ്റ് ചെയ്തു. ആന്‍സര്‍ പേപ്പര്‍ കിട്ടിയില്ല.


ഒരു മാസം പേടിച്ചു വിറച്ചു സര്‍ന്റെ മുന്നില്‍ പെടാതെ നടന്നു.
ലാബ്‌ എക്സാംനു മുന്‍പ് കാര്യങ്ങള്‍ ഒന്ന് തീരുമാനം ആക്കാന്‍ ഒന്നുകൂടെ ഈ മല്ലു കുട്ടി സര്‍നെ കാണാന്‍ പോയി.


“സാര്‍”


“അല്ല ഇതാര് ചേച്ചിയ? കുറെ നാളായല്ലോ ഈ വഴിക്കൊക്കെ വന്നിട്ട്,എന്താ കാര്യം?”


“അന്നത്തെ ടെസ്റ്റ്‌ പേപ്പര്‍, അത്.........”


“താന്‍ ഇത് വരെ അത് വിട്ടില്ലേ? അതിന്ടെ ആന്‍സര്‍ പേപ്പര്‍ എല്ലാം എന്നേ തൂക്കി വിറ്റു”


“അപ്പൊ അന്ന് ഞങ്ങളെ വഴക്ക് പറഞ്ഞത്?”


“ഹ ഹ ഹ .. അതോ , ഒരു കൂട്ടം പിള്ളേര് ഞങ്ങളെ വഴക്ക് പറയു എന്ന് വന്നു നിന്നാല്‍ ആരേലും വേണ്ട എന്ന് വെക്കോ? അന്ന് മിണ്ടാതിരുന്ണേല്‍ ഇത് ആരേലും അറിയുമായിരുന്നോ?  അപ്പൊ ഇനി ചോദിക്കാതെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ എഴുന്നുള്ളിക്കരുത്. മനസ്സിലായോ? ”


“ഉവ്വ്”


“അപ്പൊ ചേച്ചി ചെല്ല്.. പരിവരങ്ങളോടും പറഞ്ഞേക്കു.”


“ശരി സര്‍”


ഛെ വെറുതെ ആവശ്യമില്ലാതെ ഒരു മാസം ടെന്‍ഷന്‍ അടിച്ചു. അവളുമാരോട് പറഞ്ഞെക്കാം. എന്നാലും ഛെ നാണക്കേട്.


(ഇങ്ങനെ ഒരു കാര്യം നടന്നിട്ടേ ഇല്ല. അപ്പൊ പിന്നെ ഇതിലെ കഥാപാത്രങ്ങള്‍ എല്ലാം ഫെയിക്‌ എന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ)

7 comments:

കുമാരേട്ടന്‍ പൂഞ്ഞാര്‍ said...

ഇഹു ഇഹു ഇഹു ..കഥ കൊള്ളാല്ലോ.

മേരി പെണ്ണ് said...

സാറിനോട് പോയി പറഞ്ഞത് ഒഴിച്ചാല്‍ ബാക്കി എല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട്. കൊപ്പിയടിയില്‍ ഗവേഷണം നടത്തിയ ആളാ ഞാന്‍. തേര്‍ഡ്‌ ഇയര്‍ തൊട്ടു അത് ചെയ്തിട്ടില്ല. ആദ്യത്തെ രണ്ടു വര്‍ഷങ്ങള്‍ കമനീയമായ കോപ്പികളുടെ ശേകരവുമായി ആയിരുന്നു ക്ലാസ്‌ ടെസ്റ്റ്‌ എഴുതിയിരുന്നത്. യുനിവേര്സിട്ടി എക്സാമിന് കോപ്പി അടിക്കാനും മാത്രം ദൈര്യം കുറവായിരുന്നു. പഴയ ഓര്‍മ്മകള്‍ സമ്മാനിച്ച കൂട്ടുകാരിക്ക് നന്ദി. കഥ നന്നായി..

The Pony Boy said...

ഇത് മധുമോഹന്റെ സീരിയൽ പോലെയാണല്ലോ...എല്ലാ കഥയിലും മല്ലുപ്പെൺകുട്ടി നായിക...
നല്ല കഥ...വീണ്ടും എഴുതൂ....

The Pony Boy said...

കഥയ്ക്കൊപ്പം ചിത്രം കൂടി ആഡ് ചെയ്താൽ നന്നായിരിക്കും..

shiam said...

അടുത്ത തവണ ഓഡിയോ കൂടി പ്രതീക്ഷിക്കുന്നു... :)

ടോണിച്ചന്‍ said...

വേലിയേലിരുന്ന പാമ്പിനെ തോളേലിടുക എന്ന ചൊല്ല് ചുരുക്കി ഇനി മഞ്ഞക്കിളി എന്നറിയപ്പെടട്ടെ...ഇതു കൊള്ളാം കെട്ടോ..ഇങ്ങനെ ലളിതമാക്കിപ്പറഞ്ഞപ്പോള്‍ നന്നായി...

തീപ്പൊരി said...

രാകേഷ് പറഞ്ഞത് പോലെ ..ഒരു മധു മോഹന്‍ എഫ്ഫക്റ്റ്‌ .. മോണോ ടോണ്‍ ... ഇച്ചിരി ട്വിസ്റ്റ്‌ ഇട് മഞ്ഞക്കിളി ... രണ്ടു മിനിട്ട് കൂടുമ്പോള്‍ ഓരോ ട്വിസ്റ്റ്‌ വീതം ഇട് .
സംഭവം കൊള്ളാം

Post a Comment

 

Blog Template by BloggerCandy.com