Monday, February 27, 2012

ബ്ലാക്ക്‌ ഡെനിം ഷര്‍ട്ട്‌ (രണ്ടായി മുറിച്ചത് - ഒന്ന്)



സെയിം മല്ലു കൊച്ചു + പരിവാരങ്ങളും , കൂടെ വേറെ കുറച്ചു ഫ്രണ്ട്സ്ഉം

“ചേച്ചി, ഒരു ബ്ലാക്ക്‌ ഷര്‍ട്ട്‌ കിട്ടോ?”  സെക്കന്റ്‌ ഇയര്‍ലെ രേഷ്‌മ ആണ്.

“എന്തിനാ?”

“ക്ലാസ്സിലെ ഒരു പ്രോഗ്രാംനാ.”

“നാടകമാണോ? ചിത്രടെ കയ്യില്‍ കാണും. ചോദിച്ചു നോക്കാം.”

“അത് പോര. ഡെനിം ഷര്‍ട്ട്‌ വേണം, റിജോ ചെട്ടന്റെ കയ്യില്‍ ഉള്ളത് പോലത്തെ.”

“അതേത ആന്‍സി അങ്ങനെ നമ്മള്‍ അറിയാതെ റിജോ ഇങ്ങനെ ഒരു ഷര്‍ട്ട്‌?”  മല്ലുകൊച്ചു അന്തം വിട്ടു.

“പോലീസ്ന്റെ പോലത്തെ പോക്കറ്റ്‌ ഒക്കെ ഉള്ള ഒന്ന്” രേഷ്മയ്ക്ക് അത്രയ്ക്ക് നിശ്ചയം.

“എന്നാ പോയി അവനോടു ചോദിക്ക് രേഷ്മേ, ഞങ്ങളെന്തു ചെയ്യാന്‍?”ആന്‍സി കൈ മലര്‍ത്തി.

“ട്രൈ ചെയ്തത, ഞങ്ങളുടെ ക്ലാസ്സ്‌ലെ ബോയ്സ് വഴി. ഞങ്ങള്‍ക്ക് ആണ് എന്ന് പറഞ്ഞപ്പോള്‍ തരില്ല എന്ന് പറഞ്ഞു.”

“ആഹ! അപ്പൊ ഏതോ പ്രോബ്ലം ഉണ്ടല്ലോ? നീ വേറെ ഷര്‍ട്ട്‌ നോക്ക് രേഷ്മേ”

“അതല്ല, ഈ ചേച്ചി ചോദിച്ച തരും.” രേഷ്മ മല്ലു കൊച്ചിനെ ചൂണ്ടി പറഞ്ഞു.
“അതെങ്ങനെ ? എടെ ലക്ഷ്മി ഇത് കേട്ട! ഇവരും അറിഞ്ഞ സ്റ്റയിര്‍ കേസിന്നു വീണത്‌?”

“ഉം..കേട്ടെതല്ല ഞങ്ങള് കണ്ടു, റിജോ ചേട്ടന്‍ ചേച്ചിനെ പിടിച്ചു എണീപ്പിക്കുന്നെ”  രേഷ്മേടെ മുഖത്ത് ഒരു പുഞ്ചിരി.

“പോ കൊച്ചെ, അതോണ്ട് എന്താ? ഞാന്‍ ചോദിച്ചലവന്‍ ഷര്‍ട്ട്‌ ഒന്നും തരില്ല” മല്ലു കൊച്ചു രേഷ്മയെ ഓടിച്ചു.

“അതല്ല ചേച്ചി, ചേച്ചി മാത്രേ ഉള്ളൂ റിജോ ചേട്ടന്റെ ഗ്രൂപ്പ്‌നോട് മിണ്ടുന്ന ഒരു ചേച്ചി. അതാ. പ്ലീസ് ചേച്ചി.”

“ഇത് വലിയ പാടായല്ലോടെ. രേഷ്മ ചെല്ല് ഞങ്ങള് നോക്കാം.

പിറ്റേന്ന് റിജോ ആന്‍ഡ്‌ ടീംസ്ടെ അടുത്ത് മല്ലു കൊച്ചു.

“റോജോ ഒന്ന് നിന്നെഡേ. ഒരു കാര്യം ചോദിക്കട്ട്.” കൂടെ രാകേഷും ആന്റണിയും ഉണ്ട്.

“എന്താടോ , കുറെ നാളായല്ല ചേച്ചിനെ കണ്ടിട്ട് , എന്തരപ്പീ സുഖങ്ങളൊക്കെ തന്നെ? ”  

“തന്നെടെ തന്നെ. ഒരു ആവശ്യം , ഒരു ജൂനിയര്‍ കൊച്ചു പറഞ്ഞിട്ട.......”

“ഓ മനസ്സിലായെടെ , ആ കറുത്ത ഡെനിം ഷര്‍ട്ട്‌ ആണോ കാര്യം? അതില്‍ താന്‍ കൂടിയേ ഇനി ഇടപെടാനുള്ളു.”

താനും ഇറങ്ങിയ ഇതില്‍? തനിക്ക് വേറെ പണിയില്ലേ കൊച്ചെ?” രാകേഷ്‌നു പുച്ഛം

“അത് തന്നെ കാര്യം. ആ കൊച്ചിന് ഷര്‍ട്ട്‌ കൊടുത്തെന്നു കരുതി , എന്താ റിജോ അതില്‍ പ്രോബ്ലം?”

“തനിക്കെന്താ കാര്യം കേട്ടാല്‍ മനസ്സിലാകില്ലേ, അവള്‍ക്കു വേണ്ടത് കറുത്ത ഡെനിം ഷര്‍ട്ട്‌ അല്ല. എന്റെ ഷര്‍ട്ട്‌ ആണ്. ഓ ഈ കോളേജില്‍ കൊള്ളാവുന്ന ആണ്‍പിള്ളേര്‍ക്ക് മാന്യമായി പഠിക്കാന്‍ പറ്റില്ലെന്ന് വെച്ചാല്‍. താന്‍ ചെല്ലു, ഷര്‍ട്ട്‌ തരില്ല.” റിജോനു പിന്നെ പണ്ടേ കാണാന്‍ കൊല്ലമെന്ന അഹങ്കാരം ഉള്ളത..

എനിക്കറിയില്ലായിരുന്നു, പക്ഷെ ഞാന്‍ ഒപ്പിച്ചു കൊടുക്കന്നു പറഞ്ഞു. ഇത്തവണത്തെക്ക് ഒന്ന് താടോ. രേഷ്മ തന്ടെ പുറകെ വരില്ല.”

“രേഷ്മയോ? അതാര? ഞാന്‍ കേട്ടത് ലക്ഷ്മി പ്രസന്നന്‍ എന്ന പേരാണല്ലോ, ആ സോടക്കുപ്പി കണ്ണാടി കൊച്ച്” റിജോനു സംശയം.

“എന്നോട് ചോദിച്ചത് ആ ഇലക്ട്രോണിക്സ്ലെ അമൃത ആണല്ലോ.” രാകേഷും അന്തം വിട്ടു.

“മൊത്തം കണ്‍ഫ്യൂഷന്‍ ഒന്നന്വേഷിക്കട്ടെ റിജോ എന്നിട്ട് മതി ഷര്‍ട്ട്‌”

എവിടെയോ എന്തോ പ്രോബ്ലം. പരിവാരങ്ങളോട് കാര്യം പറഞ്ഞു. അവരെ മൊത്തം വിരട്ടിയാല്‍ കഥ പുറത്തു വരും. പക്ഷെ നല്ലതു ഒരുത്തിയെ മാത്രം പൊക്കുന്നതല്ലേ? സ്നേഹത്തില്‍ ചോദിച്ചാല്‍ പറഞ്ഞാലോ? അങ്ങനെ അര്‍ച്ചനയെ തന്നെ വിളിച്ചു കാര്യം ചോദിച്ചു.
ഈ ഷര്‍ട്ട്‌ അവര്‍ക്ക് ഒന്നിനും അല്ല. റിജോയുടെ കയ്യില്‍ നിന്ന് ഷര്‍ട്ട്‌ ഒപ്പിക്കുമെന്നു പെണ്‍പിള്ളേരും അത് ഒരിക്കലും നടത്തില്ലെന്ന് ആണ്‍പിള്ളേരും. 

ആഹാ...അഹങ്കാരികള്‍! പിള്ളേര് കളിച്ചു കളിച്ചു നമ്മുടെ നേരെ ആയ കളി? റിജോ കുറച്ചു ജാഡ പയ്യന്‍ ആയോണ്ട് അവന്ടെ ഷര്‍ട്ടില്‍ തന്നെ ബെറ്റ്‌ വെച്ചു. കൊള്ളാലോ പിള്ളേര്!


ഇത് തുടങ്ങിട്ട് ഒരു വീക്ക്‌ ആയി എന്നാ തോന്നുന്നെ. കാര്യം പുറത്തു വരാന്‍ പെണ്‍ ബുദ്ധി തന്നെ വേണ്ടി വന്നു (രഹസ്യം പുറത്താക്കി ചതിച്ചതും പെന്കൊച്ചു തന്നെ!)

ഹോ, അവന്ടെ ഷര്‍ട്ട്‌ ആയത് ഭാഗ്യം അല്ലെങ്കില്‍ ഇനി ഞങ്ങളുടെ ആരുടെയെങ്കിലും ചുരിതാര്‍ കാണാതെ പോയേനെ.

പിറ്റേന്ന് തന്നെ റിജോ ആന്‍ഡ്‌ ടീംസ്നെ  കാര്യം ധരിപ്പിച്ചു.

“ഹോ, ഞാന്‍ കരുതി ഇതിലെ ഏതോ കൊച്ചിനെന്നോട്......റിജോനു ചെറിയ നിരാശ.

“പോടാ അവിടെന്ന്, പിള്ളേര് നമ്മളെ വെച്ച് കളിച്ചതല്ല അവനു പ്രശനം. കൊച്ചുങ്ങള്‍ നോക്കാത്തത, പോടാ @$%&*$&@ .” രാകേഷ്‌ ചൂടായി.

“ഞാന്‍ ആണെങ്കില്‍ ആ ഷര്‍ട്ട്‌ ഉപേക്ഷിച്ചത. വേണേല്‍ അവരെടുത്തോട്ടെ.” റിജോ നിരാശയോടെ കയ്യൊഴിഞ്ഞു.

“അപ്പൊ ആ ഷര്‍ട്ട്‌ ഞാന്‍ എടുത്തോട്ടെ? റിജോനു വേണ്ടല്ലോ? വാക്ക് മാറരുത്. അങ്ങനെ ഈസി ആകണ്ട കാര്യങ്ങള്‍, രകേഷേ ലഞ്ച് ബ്രേക്ക്‌ നു ആ ഷര്‍ട്ട്‌ ഒന്ന് എടുത്തോണ്ട് വന്നെക്കണേ.” മല്ലു കൊച്ചിന് ബള്‍ബ്‌ കത്തി.

“എന്താടോ പ്ലാന്‍?” രാകേഷിന് ഇന്റെരെസ്റ്റ്‌ ആയി.

“അതൊക്കെ പറയമെടെ, ആ ഷര്‍ട്ട്‌ ഇനി ചോദിക്കരുത് അത്രേ ഉള്ളു.”

“ശരി, കുരുട്ടുബുദ്ധിക്ക് കയ്യും കാലും വെച്ച് ഇറങ്ങിയ തന്നോടിനി എന്ത് ചോദിയ്ക്കാന്‍? ആ പിള്ളേരെ ജീവനോടെ വിട്ടെക്കണേടെ ” ആന്റണിക്ക് മല്ലുകൊച്ചില്‍ നല്ല പ്രതീക്ഷ.

അങ്ങനെ ഷര്‍ട്ട്‌ കിട്ടി. രേഷ്മയോട് അത് രാത്രി അത് വന്നു വാങ്ങിച്ചോളാന്‍ മെസ്സേജ് വരെ കൊടുത്തു.

വര് വന്നു. രേഷ്മേം കൂടെ ലക്ഷ്മിയും അമൃതയും

“ആഹ! മക്കള് വാ” ആന്‍സി അവരെ അകത്തേക്ക് ക്ഷണിച്ചു.

ഷര്‍ട്ട്‌ ഇവിടെ ഉണ്ട് , ഇതില്‍ ഇതു ഭാഗമ വേണ്ടേ?”

പിള്ളേര് വിരണ്ടു , കാര്യം പന്തി അല്ലെന്നു പെട്ടെന് മനസ്സിലായി.

അതിനിടെല്‍ രോഹിണി ഷര്‍ട്ട്‌ പകുതി ആയി മുറിച്ച് ഒരു ഹാഫ് രേഷ്മയ്ക്ക് കൊടുത്തു.

“ഇത് കൊണ്ട് പോയി നിങ്ങളുടെ ക്ലാസ്സ്‌ലെ ബോയ്സ്നു കൊടുത്തോ. ഇത് മതിയ ബെറ്റ്‌ ജയിക്കാന്‍.? ആന്‍സി

പിള്ളേര് മിണ്ടുന്നില്ല.

“പേടിക്കണ്ട, എന്നിട്ട് ബെറ്റ്‌ വെച്ച ബോയ്സ്‌നേം  കൂട്ടി  ഇതും കൊണ്ട് മെക്ക് ലെ രാകേഷ്‌ന്റെ അടുത്ത് പോയി സോറി പറയണം.കേട്ടല്ലോ?”

“പിന്നെ ഈ ഷര്‍ട്ട്‌ന്റെ പൈസേം. മുന്നൂറു രൂപ. അതും കൊടുത്തേക്ക് ഇത് കീറി പോയില്ലേ”

“ചേച്ചി സോറി. ഇനി ഇങ്ങനെ ഉണ്ടാവില്ല.” എല്ലാരുടേം പറച്ചില്‍ കേട്ട് രേഷ്മ വിഷമിച്ചു തുടങ്ങി.

“കരയണ്ട കാര്യമൊന്നുമില്ല. സംഗതി സീനിയര്‍സ് എല്ലാരും അറിഞ്ഞാല്‍  കൂടുതല്‍ പ്രശ്നമാകും, നമുക്കിത് ഇങ്ങനെ ഒതുക്കി തീര്‍ക്കുന്നതല്ലേ നല്ലത്?”  മല്ലു കൊച്ചു കോംപ്രമൈസ്നു ശ്രമിച്ചു.

പിള്ളേര് തല കുലുക്കി. പകുതി ഷര്‍ട്ട്‌ കൊണ്ട് സ്ഥലം വിട്ടു.

“നീയെന്ത അവരെ റിജോന്റെ അടുത്തേക്ക് വിടാതിരുന്നെ?” ആന്‍സി നിന്ടെ കുരുട്ടു ബുദ്ധി എല്ലാം കണ്ടു പിടിക്കും അല്ലെഡി?

“അതെ അവനു കുറച്ചു നിരാശ, പിള്ളേര് അവന്ടെ പുറകെ അല്ലെന് അറിഞ്ഞപ്പോള്‍, ഇനി ഇവര് പോയി സോറി പറഞ്ഞു അവനങ്ങനെ ഹാപ്പി ആകണ്ട! ഹി ഹി” മല്ലുകുട്ടി സത്യം പറഞ്ഞു.

“ഉവ്വ! ഉവ്വ! ഇപ്പൊ നീ മാത്രേ അവനോടു മിണ്ടുന്നുള്ളു. അതെങ്ങാനും മാറിയാലോ എന്ന പേടി, അതല്ലേ കാര്യം?” കര്‍ത്താവെ ഇവളുടെ തല ഇങ്ങനെ ചിന്തിക്കു?   

പിറ്റേന്ന്....

“എടൊ ഉച്ചക്ക് കാന്റീനില്‍ കാണാം എന്റെ വക ട്രീറ്റ്‌, പരിവാരങ്ങളെ ഒക്കെ കൂട്ടിക്കോ.” രാകേഷ്‌ ബ്രേക്ക്‌ ടൈമില്‍ പറഞ്ഞു.

“ഉവ്വുവ്വേ ... ആയിക്കോട്ടെ....റിജോ അറിഞ്ഞോ? മുന്നൂറു രൂപ ചുമ്മാ കിട്ടിയാല്‍ പിന്നെ....”

“അവനോടോന്നും പറയല്ലേ, പ്ലീസ് ... പൈസ മുഴുവന്‍ കൊടുക്കേണ്ടി വരും!!!”

വാല്‍ക്കഷ്ണം: സത്യമായിട്ടും മല്ലുകൊച്ചിന് റിജോനോട് ഒന്നും ഇല്ലയിരിന്നു.

7 comments:

തീപ്പൊരി said...

മുടിഞ്ഞ കണ്ടിന്യുവിറ്റി ആണല്ലോ മഞ്ഞക്കിളി .. ഒന്നുടെ വായിച്ചു നോക്കട്ടെ

മേരി പെണ്ണ് said...

ഇതൊക്കെ നടന്നതോ അതോ കിളിയുടെ ഭാവനയോ..

shiam said...

അതിഭാവുകത്വം ഇല്ലാത്ത ഈ എഴുത്ത് എനിക്ക് ഇഷ്ടമാകുന്നു....യേമേന്‍....:)

കിഷോര്‍, റിജോ, രാകേഷ്‌...ഇനി എന്നാണാവോ എന്റെ നമ്പര്‍ വരുന്നത്...;)

പടാര്‍ബ്ലോഗ്‌, റിജോ said...

ഒന്നും ആസ്വദിയ്ക്കാൻ പറ്റിയ മൂഡിലൊന്നുമല്ല ഇപ്പോ....
പക്ഷേ ഇത് മുഴുവനും വായിച്ചു.
നന്നായി എഴുതുന്നുണ്ട്. തുടരുക.

ആശംസകൾ......

ദൃശ്യ- INTIMATE STRANGER said...

എടിയേ നിന്നെ ഞാന്‍ പിന്നേം കണ്ണ് വെച്ച് .." അര്‍ദ്ധാപഹരനീയമെന്നതും " ഈ വാക്കിന്റെ അര്‍ത്ഥം എന്തുവാടി . എന്തുവാനെലും കൊള്ളാം നീയങ്ങു റോക്കുവ......

ദൃശ്യ- INTIMATE STRANGER said...

എടിയേ നിന്നെ ഞാന്‍ പിന്നേം കണ്ണ് വെച്ച് .." അര്‍ദ്ധാപഹരനീയമെന്നതും " ഈ വാക്കിന്റെ അര്‍ത്ഥം എന്തുവാടി . എന്തുവാനെലും കൊള്ളാം നീയങ്ങു റോക്കുവ......

Unknown said...

നല്ല പോസ്റ്റ്‌ .. ആശംസകള്‍

Post a Comment

 

Blog Template by BloggerCandy.com