ഇതും കോളേജ് കഥ തന്നെ, പക്ഷെ കഥാപാത്രങ്ങള്‍ കുറച്ചു മാറിയിട്ടുന്ടെന്നു പറയാം. കുറച്ചു സീനിയര്‍ ചേട്ടന്മാരും കൂടെ ഉണ്ട്.
അങ്ങനെ അന്വാല് ഡേ ആയി. കോളേജ് തമിഴ്നാട്ടില്‍ ആണെങ്കിലും കൂടുതല്‍ മലയാളികള്‍ ആയത് കൊണ്ട്, മിക്ക പരിപാടികളും മലയാളത്തിലാണ്.
മലയാളി കൊച്ചു ചേട്ടന്മാരുടെയും ചേച്ചിമാരുടെയും കൂടെ ഒരു മലയാളം നാടകത്തിലുണ്ട്. കിടിലം നാടകം. ക്രെഡിറ്റ് സാഹിത്യബോധമുള്ള മലയാളി ചേട്ടന്മാര്ക്ക്.
കഥ : തകഴിടെ ചെമ്മീനില്‍ നിന്ന് ഒരു പേജ്. സംഗതി ഇച്ചിരെ റൊമാന്റിക് ആണ്. (ആക്ഷന്‍ അല്ല വെറും ഇമോഷണല്‍, അത്രേ എങ്കിലും റൊമാന്‍സ് ഇല്ലാതെ എന്തോന്ന് ചെമ്മീന്‍)
ആ കോളേജില്‍ ഒരു ചടങ്ങുണ്ട്. തട്ടെ കേറുന്നെന് മുന്‍പ് സദാചാര പട്ടാളത്തിന് മുന്പില് നാടകം കാണിച്ചു കൊടുക്കണം. അതിന്ടെ തലൈവര്‍ ഒരു ശിവദാസന്‍ സാറ്. (ആങ്കൊച്ചും പെങ്കൊച്ചും മിണ്ടിയാല്‍ ലോകാവസാനം എന്നാ കക്ഷിടെ തിയറി)
അങ്ങനെ പ്രിവ്യു കഴിഞ്ഞു. പോലീസ്കാരോക്കെ ഹാപ്പി. ഈ ശിവദാസന്‍ സാറിന് മാത്രം ഒടുക്കത്തെ വിരോധം. പിന്നെ ഇങ്ങേരെ പ്രീതിപ്പെടുത്താന്‍ അങ്ങേരുടെ കീഴെ ഉള്ള രണ്ടു പേര്‍ക്കും. സംഗതി പ്രണയ നാടകം സമ്മതിക്കില്ല. വേറെ സ്ട്രോങ്ങ് ലോ പൊയന്റ്സ് ഒന്നും എതിര് കക്ഷി ഹജരാക്കിയില്ലെങ്കിലും കേസ് ഞങ്ങള്‍ തൊറ്റു. വിധി: ഈ നാടകം തട്ടെ കേറ്റില്ല.
നാടകോം വേണ്ട ഒരു പുല്ലും വേണ്ടെന്നു പറഞ്ഞു പോയ ശ്യമുചേട്ടനേം (കക്ഷിടെ ആണ് സ്ക്രിപ്റ്റ്. കാണാന്‍ ലുക്ക് ഇല്ലേലും ചേട്ടന് ഭയങ്കര സംഭവമാ) വിളിച്ചു നമ്മുടെ മല്ലുകൊച്ചു ശിവദാസന്‍ സാറിന്റെ അടുത്ത് പോയി.
“സാര്‍”
“ഇല്ല ഇത് നടക്കില്ല , ഇനി അത് ചോദിയ്ക്കാന്‍ വരണ്ട” സാറ് എന്‍ട്രി തന്നെ നിഷേധിച്ചു.
“അതല്ല സാര്‍, ഞങ്ങള്‍ വേറെ ഒരു നാടകം, സാമൂഹിക കമ്മിട്മെന്റ്റ് ഉള്ള ഒന്ന്, അത് റെഡി ആണ്, ഞങ്ങള്‍ കളിച്ചോട്ടെ?” ആ കൊച്ചിനെ സമ്മതിക്കണം ഒന്നര രണ്ടു പാവം ലൂക്സ് അല്ലെ മുഖത്ത്.
“അതിലും ഈ ലവ് തന്നെ ആണോ വിഷയം?” സാറിന് വിശ്വാസമില്ല.
“അല്ല സര്, ഇത് സമൂഹത്തിലെ അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഒന്നാണ്.”
“ഇതിലും പെണ്പിളെരു വല്ലാത്ത ഡയലോഗ് പറയുന്നുണ്ട?” സാറിന് ചെമ്മീനിലെ കറുത്തമ്മേടെ ഡയലോഗ് പിടിച്ചില്ല. അത് തകഴിയോടു പറഞ്ഞാ പോരെ?
“ഇല്ല സാര്‍ ഇതില്‍ ഡയലോഗേ ഇല്ല. നോ ടച്ചിംഗ് അറ്റ് ഓള്”
“ഡയലോഗ് ഇല്ലാതെ എങ്ങനാടോ അനീതിക്കെതിരെ ശബ്ദം ഉയര്തുന്നെ?”
ഛെ പണി പാളി.
“അങ്ങനെ അല്ല സര്, പ്രതീദാത്മകമായി പറഞ്ഞപ്പോള്‍....”
“ശരി ശരി , വേഷത്തില്‍ വൃത്തികെടോന്നും ഇല്ലാലോ?”
“ഇല്ല സര്. എല്ലാരും ബ്ലാക്ക് ഡ്രസ്സ് ആണ് ഇടുന്നത്. ഫുള്‍ കവെരിംഗ്”
“എത്ര പെമ്പില്ലെരുണ്ട്?”
“ഞാന്‍ മാത്രം” മല്ലു കൊച്ചു പറഞ്ഞു.
“പറഞ്ഞതൊക്കെ നെരാണല്ലോ അല്ലെ? എന്നാല്‍ നടക്കട്ടെ, ഇനീ അത് കാണാന്‍ നേരമില്ല. നാളെ സ്റ്റേജില്‍ നോക്കാം.”
അങ്ങനെ പുതിയ സ്ക്രിപ്റ്റ് റെഡി.
ശ്യാമുചേട്ടനെ സമ്മതിക്കണം. എന്നാ സ്ക്രിപ്റ്റ് ആണെന്നോ.
നാടകത്തില്‍ ആകെ പതിനാറു ചേട്ടന്മാര് അഭിനയിക്കുന്നു. എല്ലാവര്ക്കും വേഷം ബ്ലാക്ക് & ബ്ലാക്ക്. മുഖത്ത് കരി. മല്ലുകൊച്ചു വിട്ടു നിന്നു. ആരേലും വേണ്ടേ അണിയറയില്‍. (അല്ലാതെ പേടിച്ചിട്ടോന്നുമല്ല.)
“നിങ്ങള്‍ക്ക് സ്പെഷ്യല്‍ ലൈറ്റ് വല്ലതും വേണോ?” നമ്മുടെ ല്യ്ടിഗ് പീപ്പിള്‍.
ഉവ്വ! എന്തോന് ലൈറ്റ്. എല്ലാരും പരസ്പരം നോക്കി.
അവസാനം തുടക്കത്തില്‍ കുറച്ചു ലൈറ്റ് മതി എന്നെ തീരമാനം ആയി.
അങ്ങനെ നാടകം തുടങ്ങുന്നു. അരങ്ങില്‍ അരണ്ട വെളിച്ചം മാത്രം.
രംഗം ഒന്ന് :
പതിനാലു ചേട്ടന്മാര് സ്റ്റേജില്‍. അവരങ്ങനെ ഒരു അഞ്ചു മിനിറ്റ് അവിടെ നിക്കുന്നു. ഒന്നും സംഭവിക്കുന്നില്ല.
രംഗം ഓര് ആക്ഷന്‍ രണ്ടു: രണ്ടു ചേട്ടന്മാര് ഒരു പഴക്കുല താങ്ങി കൊണ്ട് വന്നു സ്റ്റേജില്‍ വെക്കുന്നു.
ആക്ഷന്‍ മൂന്നു: എല്ലാവരും അതിരുന്നു തിന്നുന്നു.
ആക്ഷന്‍ നാല് :രണ്ടു പേര് തിരിച്ചു പോകുന്നു. ഒരു ചാക്കുമായി വരുന്നു. എല്ലാവരും പഴത്തൊലി ചാക്കില്‍ ഇടുന്നു. ചാക്കവിടെ വെച്ച് എല്ലാവരും തിരിച്ചു പോകുന്നു.
സമയം ഒരു ഇരുപതു മിനിറ്റ് ആയിക്കാണും. ശിവദാസന്‍ സാര്‍ ഗ്രീന്‍ റൂമില്‍ മല്ലു കൊച്ചിന്റെ അടുത്തെത്തി.
“ഇതാണോ സാമൂഹ്യ കമ്മിട്മെന്റ്റ് സംഭവം?”
കൊച്ച് ഒന്നും മിണ്ടിയില്ല. (ഭയങ്കര ഭയ ഭക്തി ബഹുമാനം ഉള്ള കൊച്ച നമ്മുടെ ഈ മല്ലു കൊച്ചു.)
“കര്ടെന് കര്ടെന്” സര് അലറി. ആര് കേക്കാന്‍.?
മല്ലു കൊച്ചു കാക്കവീണു.
“സര് ഇപ്പൊ തീരും ഒരു അഞ്ചു മിനിറ്റ്, ക്ലൈമാക്സ് കളയരുത്, പ്ലീസ് സര്”
സര് തനുത്തിട്ടല്ല, എന്നാലും
മീറ്റ് മി വിത്ത് എവെരിവണ്‍ ടുമാറോ എന്ന് പറഞ്ഞു സ്ഥലം വിട്ടു
നമുക്ക് നാടകം കാണാം.
ആക്ഷന്‍ അഞ്ചു: ശാമു ചേട്ടന് ഒരു ടോര്‍ച് ആയി വന്നു. ഇത്തവണ വേഷം വെള്ലേം വെള്ലേം. (എന്താ ഭംഗി! കരുമാടിക്കുട്ടന് ഉജാലെടെ പരസ്യത്തില്‍ അഭിനയിച്ച പോലെ) അഞ്ചുമിനിറ്റ് സ്റ്റേജില്‍ തപ്പി ഒരു പഴത്തൊലി കൂടെ കണ്ടു പിടിച്ചു ചാക്കില്‍ ഇട്ടു ചാക്കും കൊണ്ട് പോയി.
ദി ഏന്‍ഡ് ! നാടകം കഴിഞ്ഞു.
പിറ്റേന്ന് ശിവദാസന്‍ സര്‍ന്റെ ഓഫീസ്. എക്സ്പ്ലനഷന്‍ കേക്കാന്‍ സദാചാര പട്ടാളം വെയിറ്റ് ചെയ്യുന്നു.
മല്ലു കൊച്ചു പറഞ്ഞു. (ബ്രഹ്മാവിനാണോ ആയുസ്സിനു പഞ്ഞം.)
“സര് അതില്‍ പഴക്കുല സമൂഹത്തിലെ തിന്മയാണ്, അത് ക്രൂരരായ ആളുകള്‍ ഭക്ഷിച്ചു പിന്നെ അതിന്റെ ബാക്കി അവിടെ ഇട്ടിട്ടു പോകുന്നു. പിന്നെ അത് ക്ലീന്‍ ചെയ്യാന്‍ നല്ലവരായ ആളുകള്‍ വേണം.അതാണ് വെള്ലേം വെള്ലേം. അതാണ് സര് അതിന്ടെ കഥ.” (സാരിന്റെ വേഷം എന്ന് വെള്ലേം വെള്ലേം ആണ് മിക്ക ദിവസോം.)
സദാചാര പട്ടാളം ഹാപ്പി ആയി ഇറങ്ങിപ്പോയി.
ദിസ് ടൈം യു എസ്കേപ്ട് എന്ന ലുക്കോടെ ശിവദാസന്‍ സര്‍ഉം.
കക്ഷിടെ കോലം വരെ ഞങ്ങള്‍ കത്തിച്ചിട്ടുണ്ട്. കൂടുതല്‍ വഴിയെ പറയാം.
(അപ്പൊ ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല, ഇതെല്ലാം വെറും ഭാവന. ആര്‍കും ആരുമായി ഒരു സാമ്യവും ഇല്ല. ഞാന്‍ മനസാ വാചാ അറിഞ്ഞോണ്ടല്ല)
1 comments:
ഈ മല്ലുകൊച്ചു ഒരു സംഭവം തന്നെ....ഇങ്ങിനെ പോയാ ഞാന്‍ പോയി ഒറ്റ ഫാന്‍സ് അസോസിയേഷന് അങ്ങോട്ട് തുടങ്ങിക്കളയും....ഹല്ല പിന്നെ, ദേഷ്യം വരൂലെ...
ഒരു തിരുത്ത് ഇണ്ടേ, ഈ ശ്യാം എന്ന് പറയുന്നവര്‍ എല്ലാം ലുക്കിന്റെ കാര്യത്തില്‍ ഭയങ്കര പുണ്യം ചെയ്തോരാ...ഇനി ഇപ്പൊ മല്ലുകൊച്ചു ആയിട്ട് അത് തിരുത്താന്‍ ഒന്നും പോണ്ടാ, ട്ടാ..
Post a Comment