ഇത് ആരെയും അപമാനിക്കാന്‍ ഉദ്യശിച്ചുള്ളതല്ല. വെറും ഒരു മലയാളി കൊച്ചിന്റെ ചിന്തകള്‍ അത്രേ ഉള്ളു. (ചിന്തിച്ചാല്‍ കുഴപ്പം ഒന്നും ഇല്ലല്ലോ?)
ഈ കൊച്ചന്മാര് ക്യാമ്പസ് ഇന്റര്‍വ്യൂ ഒക്കെ കഴിഞ്ഞു മൂന്നോ നാലോ ഓഫര്‍ ലെറ്റര്‍ വാങ്ങി വെച്ചിട്ട് എം എസ് നു പോകും. അമേരിക്കയിലോട്ടു. ( അതിനു പറ്റാത്തവര്‍ യുറോപിലോ അല്ലേല്‍ ഓസ്ട്രേലിയയിലോ പോകും. നാട്ടില്‍ നിന്നാല്‍ നാണക്കേടല്ലേ. ഇവനൊക്കെ ഓഫര്‍ കൊടുത്ത കമ്പനിക്കാര്‍ക്ക് തലേക്കൂടെ വണ്ടി ഓടുവല്ലാരുന്നോ? കടപ്പാട് വേണം
കൊള്ളാവുന്ന ജി ആര് ഇ സ്കോര്‍ ഉണ്ടെലും, സ്ക്കൊലെര്ഷിപ് ഒക്കെ ഇപ്പൊ അമേരിക്കകാര് നിറുത്തി. ആദ്യം ലോണ്‍. അതും ഇന്ത്യന്‍ ബാങ്ക് തന്നെ ശരണം.
വീട്ടിലെ അടുക്കള കാണാത്ത അവനൊക്കെ അമേരിക്കേല് വൈറ്റര്‍ ജോലി ചെയ്യാനും ഒരു പ്രോബ്ലോമില്ല. ഓസ്ട്രലിയയില്‍ ആണേല്‍ എപ്പോ അത്യാവശ്യം അടിയും ചവിട്ടും ഒക്കെ കിട്ടി എന്ന് ചോദിച്ചാല്‍ മതി. അങ്ങനെ എങ്ങനെ ഒക്കെയോ പഠിച്ചു കഴിഞ്ഞു.
എവിടുന്ന് ജോലി കിട്ടാന്‍? പെര്മനെന്റ് ജോലി എന്നത് ഭയങ്കര പാട. അപ്പൊ കോണ്ട്രാക്ടിംഗ് ജോലി തന്നെ. എന്ത് പഠിച്ചാലും മിക്കവരും എത്തുന്നത് കമ്പൂട്ടര് പ്രോഗ്രമ്മിംഗില് തന്നെ. (പിന്നെ എന്തിനാ ഇവന്മാരൊക്കെ എലെച്ട്രോനിക്സും മറ്റെതൊക്കെ പഠിക്കുന്നെ?). അങ്ങനെ ഇന്ത്യന്‍ കന്സല്ടന്റ്സ് പറയുന്ന കേട്ട് കള്ള റെസുമേ ഉണ്ടാക്കി ( ഫ്രെഷേര്‍ കോച്ചാണ് ആറു കൊല്ലം പ്രവര്‍ത്തന പരിചയം ആണ് മിനിമം കാണിക്കുന്നേ) ജോലി തുടങ്ങി.
അങ്ങനെ ജോലി തുടങ്ങി. രണ്ടു മൂന്നു കൊല്ലം കൊണ്ട് എടുത്ത ലോണ്‍ അടച്ചു തീര്‍ക്കാം. അത്യാവശ്യം അടിച്ചു പൊളിയും ആകാം.
അടിച്ചു പൊളി എന്ന് വെച്ചാല്‍, ഇപ്പോള്‍ അല്ലെ പൈസ വന്നത് കൊള്ളാവുന്ന കാര്‍ ഒന്ന് ഒപ്പിച്ചത്, അപ്പോളല്ലേ ദേശിപെണ്പില്ലേറെ ഒന്ന് നോക്കാവുന്ന ലെവല്‍ എങ്കിലും ആയെ. (മദാമ്മമാരെ നോക്കനമെങ്കിലും അവര്‍ നോക്കില്ലല്ലോ, പിന്നെ ഫിലിപ്പിനോ മെക്സിക്കന്‍ ഒക്കെ ഒരു ഗുമ്മില്ലാത്ത ടീംസ്) മല്ലു കൊച്ചുങ്ങളെ പോലെ അല്ല നമ്മുടെ ബംഗാളി / നോര്‍ത്ത് ഇന്ത്യന്‍ ചേച്ചിമാര്. ഹോ! ഭയങ്കര സഹകരണമാണ് (മല്ലുപിള്ളേരു എപ്പോളും എക്സ്ട്രാ ഡിസന്ട. ആരും മറുത്തു പറയണ്ട!). അപ്പൊ അങ്ങനെ കൂടെ ജോലി ചെയ്യുന്ന ബംഗാളികൊച്ചു ആയി ഒരു ഇത് , കുറച്ചു കാലത്തേക്ക് മാത്രം
അപ്പോളേക്കും പയ്യന് ഇരുപത്തേഴു വയസ്സായെ. കാര്യഗൌരവം വെചു . തമാശ ഒക്കെ അവിടെ നിക്കട്ടെ. ഇനി ഒരു ഒറിജിനല്‍ കേട്ട് കേട്ടണ്ടേ?
ഇത്രേം കാലത്തിനിടയ്ക്ക് ഒരു പ്രാവശ്യമേ പോയിട്ടുള്ളൂ കേട്ടോ. അപ്പൊ ആവശ്യത്തിന് ജാഡ കാണിച്ചത. ആഷ്പുഷ് സ്ലാങ്ങും പിന്നെ രേന്ജിനിടെ പോലത്തെ കുരച്ചു കുരച്ചുള്ള മലയാലോം, കേരള ഫുഡ് ഈസ് ടൂ സ്പയിസി, ഇന്‍ കേരള ടൂ മച് പോല്ലുഷന്‍ അങ്ങനത്തെ സാധാരണ അമേരിക്കന്‍ സംസാരം വെച്ച് അന്ന് ഓടിച്ചു.
നാട്ടില്‍ പോണം പെണ്ണ് കെട്ടാന്‍. അങ്ങന പയ്യന്സിന്റെ പെണ്ണ് കാണല്‍
പരെന്റ്സ് കണ്ടു പിടിച്ച കൊച്ചിനെ പോയി കണ്ടു. പയ്യന് എന്ത് തോന്ന്യവാസി ആയാലും പെണ്‍കൊച്ചു പതിവ്രത ആകണ്ടേ?അത് കൊണ്ട് കൊച്ചിന്റെ എല്‍ കെ ജി മുതല്‍ ഉള്ള ചരിത്രം അന്വേഷിച്ചിട്ടനു പോയത്. (ഇതറിന്ഞ്ഞോണ്ട് തന്നെ കൊച്ച് എല്ലാ കഥകളും കൊച്ചിലെ രഹസ്യമാക്കി വെച്ചാരുന്നു. അവളാര മോള്.) മിക്കവാറും എഞ്ചിനീയറിംഗ് കഴിഞ്ഞു ബാംഗ്ലൂര്‍ ഓര് ചെന്നൈല് ജോലി ചെയ്യുന്ന കുട്ടി. ബാംഗ്ലൂര്‍ലെ ലൈഫ് വെച്ച് നോക്കിയാല്‍ അമേരിക എവിടെ കിടക്കുന്നു. അതൊക്കെ പണ്ടേ നാടുവിട്ട പയ്യന് എന്തറിയാം?
കൊച്ചിന്റെ വീടിനു വലിപ്പം പോര എന്നൊക്കെ പറഞ്ഞു എന്നാലും അങ്ങനെ കല്യാണം തീരുമാനിച്ചു.(സിംഗിള്‍ ബെഡ് അപാര്ട്ട്മെന്റ്ല് രണ്ടു പേരുടെ കൂടെ താമസിക്കുന്നോന, എന്താ ജാഡ അല്ലെ?) സ്വര്‍ണത്തിന് എത്ര വില കൂടിയാലും, മിനിമം ഇരുനൂറു പവനും ഒരു കാറും ( അല്ല നാട്ടില്‍ ഇല്ലാത്ത അവനെന്തിനാ കാര്‍? അമേരിക്കെലോട്ടു കാര്‍ ഇവിടെന്നു കൊണ്ട് പോണോ?).
കൂടുതല്‍ പരിചയപ്പെടാനും ശ്രിങ്ങരിക്കാനും സമയമില്ല ആകെ മൂന്നു ആഴ്ചയാണ് ഉള്ളത്. അങ്ങനെ പെണ്ണിന്റെ അപ്പന്റെ പൈസയില്‍ എങ്ങജുമെന്റ്റ് ആന്‍ഡ് കല്യാണം പോടിപൊടിച്ചു.
അങ്ങനെ കൊച്ചിനെ ഒന്ന് അടുത്ത് കിട്ടിത് കല്യാണം കഴിഞ്ഞിട്ട
ആദ്യരാത്രി: ‘ചടങ്ങുകള്‍’ ഒന്നും അറിയില്ല എന്ന ഭാഗം രണ്ടു പേരും ഭംഗി ആയി അവതരിപ്പിച്ചു.
പുവര്‍ സില്ലി ഗേല്‍, എത്ര പെട്ടെന്ന പറ്റിച്ചേ. അവന് കരുതി.
കൊച്ചു ആദ്യം ചോദിച്ച ബംഗാളി കൊച്ചിന്റെം നോര്‍ത്ത്ഇന്ത്യന്‍ കൊച്ചിന്റെം പേരുകള്‍ കേട്ട് അവന് തലകറങ്ങി വീണു.
ബോധം വന്നപ്പോള്‍, ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലാതെ അവര്‍ സുഖമായി ജീവിച്ചു.
5 comments:
മഞ്ഞക്കിളി ഇട്ട പോസ്റ്റുകളില്‍ വെച്ച് ഒരു വ്യത്യസ്തത ഒക്കെ ഉണ്ട് ..കൊള്ളാം മഞ്ഞക്കിളി കൊള്ളാം
ബംഗാളിക്കൊച്ച് മമതാ ബാനർജി ആണോ?
നോർത്ത് ഇന്ത്യൻ കൊച്ച് ആ പഴയ മമതാ കുൽക്കർണി ആയിരിക്കും അല്ലേ?
sabash,,valare satyam
പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു രാജകുമാരന് ഉണ്ടായിരുന്നു ..
വേറെ ഒരു രാജ്യത്ത് ഒരു രാജകുമാരി ഉണ്ടായിരുന്നു ..
അവര്‍ പ്രേമിച്ചു , വിവാഹം കഴിച്ചു , സുഖം ആയി ജീവിച്ചു .
ശുഭം ....!! ഇതുപോലെ മനോഹരമായ ഒന്ന് .. അഭിനന്ദനങ്ങള്‍ ...
ഒരു
തകര്‍പ്പന്‍ പോസ്റ്റ്..ഇതൊക്കെ ഒന്ന് നേരത്തെ പറഞ്ഞു തരണ്ടേ .... ചുമ്മാ രണ്ടു കവിത എഴുതി ..
Post a Comment