ഒരു പെങ്കോച്ചു ചിരിച്ചാല്‍ ലവല്‍ക്കെന്നോട് ഒരു ഇത് ഉണ്ടെന്നു കരുതുന്ന പയ്യന്മര്‍ ഇന്ന് ഉണ്ടെന്നു ഞാന്‍ പറയുന്നില്ല. എന്നാലും........
കുറച്ചു സിക്രെറ്റ് ഞാന്‍ പറഞ്ഞു തരാം. നിങ്ങളുടെ നന്മക്ക് വേണ്ടി മാത്രം ആണ്.
(വേണേല്‍ കേട്ടമതി. ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കാന്‍ പറ്റും പക്ഷെ കുറച്ചു നല്ല കാര്യം കേട്ടാല്‍ ഓടിക്കളയും. പിന്നെ എങ്ങന നന്നാവുന്നെ ? മര്യാദക്ക് മിണ്ടാതിരിന്നു കേട്ടോ)
എല്ലാ പെണ്‍പിള്ളേര്‍ക്ക് തമാശ ഇഷ്ടമാണ്, അത് പറയുന്നവരെയും. കുറച്ചു കോമഡി പേര്‍സണല്‍ ആയി കേക്കാന്‍ അവര് ചെലപ്പോള്‍ അടുത്ത് കൂടി എന്നിരിക്കും. പക്ഷെ തെറ്റിദ്ധരിക്കരുത്, അത് ലവ് അല്ല. അതിലൊന്നും വീഴല്ലേ...
ഒരു കൊച്ചു നാല് പ്രാവശ്യം ചിരിച്ചു കാണിച്ചാലും അവള്‍ക്കൊന്നും ഇല്ല. അത് ചുമ്മാ ഞാന്‍ ചിരിച്ചാലും ആരെലോക്കെ നോക്കും എന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള ഒരു ടെസ്റ്റ് മാത്രം. അല്ലാതെ, അതിനു ചിരി കാണുന്നവന്‍ ആയി ഒരു ബന്ധവും ഇല്ല.
പിന്നെ ഫോണ്‍ നമ്പര്‍ വാങ്ങിയാല്‍, അതും ഒരു സംഭവം അല്ല. (ഇത് പോലെ എത്ര പേരുടെ നമ്പര്‍ വാങ്ങുന്നു.) അതുകൊണ്ടും ഞങ്ങള്‍ക്ക് ഒന്നുമില്ല ചേട്ടന്മാരെ.
പിന്നെ ഇനി ആ കൊച്ചുങ്ങള്‍ എങ്ങാനും വിളിച്ചാല്‍ തന്നെ. അതുകൊണ്ട് എന്തോ ഉണ്ടായെന്ന? എത്ര പേര് ആരെ ഒക്കെ വിളിക്കുന്നു. ഇതും അത് പോലെ ഒരു കാള്‍, തെറ്റിദ്ധരിക്കരുത് .
ഇനി വിളിച്ചാല്‍ തന്നെ ഭക്ഷണം കഴിച്ചോ, ആരോഗ്യം ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞാല്‍ത്തന്നെ, അതൊന്നും ഒന്നും ഉണ്ടായിട്ടല്ല. ചുമ്മാ എന്തെലൊക്കെ ചോദിക്കണ്ടേ എന്ന് കരുതി മാത്രം ചോദിക്കുന്നത. അല്ലാതെ നിങ്ങള്ക്ക് എന്തായാലും നമുക്കൊന്നും ഇല്ലെന്നെ.
പിന്നെ അവള്‍ എന്നെ നോക്കുന്നു എന്നത്:
അത് ഈ ഒരു തമിഴ് സിനിമേല്‍ പറഞ്ഞ പോലെ ചേട്ടന്മാര്‍ക്ക് ചുമ്മാ തോനുന്നത. ഈ ഫോട്ടോഒകെ നമ്മളെ തന്നെ നോക്കുന്നു എന്ന് തോന്നില്ലേ? അതു പോലെ.
പെണ്‍പിള്ളേര്‍ ഐ ലവ് യു എന്ന് പറയാന്‍ ടൈം എടുക്കും. അതുകൊണ്ട് അതിനു വെയിറ്റ് ചെയ്യണ്ട. പിന്നെ ഐ മിസ്സ് യു എന്ന് വെച്ചാല്‍ എന്താ? അവള് അവളുടെ പട്ടിക്കുട്ടിയോടു വരെ അത് പറയും.എന്നുവെച്ചു ഞാനില്ലാതെ അവള്‍ക്കു ജീവിക്കാന്‍ പറ്റില്ല എന്ന് കരുതല്ലേ.?
ഇനി എങ്ങാന്‍ ലവലോക്കെ(എന്നേം കൂട്ടിതന്നെയ) ഐ ലവ് യു ന്നു പറഞ്ഞാല്‍ അതിലും ഒന്നുമില്ലെന്നേ. അത് കേട്ട് അവള് കെട്ടുമെന്നോന്നും കരുതല്ലേ. അതൊക്കെ കുറച്ചു നാളത്തേക്ക് മാത്രം. കല്യാണ ടോപ്പിക്ക് വന്നാല്‍ അപ്പോള്‍ വീട്ടുകാരായി , അങ്ങളമാരായി , കുടുംബ മഹിമ ആയി. അവസാനം അവള് കെട്ടി വെല്ല അമേരിക്കയിലോട്ടു പോകേം ചെയ്യും. (പ്ലീസ് മനസ മൈന പാടരുത് , പുതിയത് വല്ലതും പാടു ) ഈ ഞങ്ങളൊക്കെ ഭയങ്കര പ്രക്ടികാല്‍ ആണെന്നെ. ഭാവി വളരെ കെയര്‍ഫുള്‍ ആയെ തീരുമാനിക്കു. സംഭവം തന്നെ അല്ലെ?
പിന്നെ അവളെങ്ങാന്‍ ഐ ലവ് യു പറഞ്ഞിരുന്നില്ലേല്‍ , ഉറപ്പാ അവള് ഇങ്ങനെ (വെറും) ആങ്ങള ആയെ കണ്ടിട്ടുള്ളൂ. അത് കല്യാണം ഉറപ്പിക്കുമ്പോള്‍ അവള് പറയും.
പിന്നെ ഡിയര്‍ ചെട്ടന്‍സ് നിങ്ങളെക്കാള്‍ കുറച്ചു മനക്കട്ടി കൂടുതല പെണ്ണുങ്ങള്‍ക്ക്, അവര് കരയും (കണ്ണീരു ഫ്രീയാ) എനിക്കൊരിക്കലും പിരിയാന്‍ മനസ്സില്ല എന്നൊക്കെ പറയും.. എന്നാലും.. വീഴല്ലേ ചെട്ടന്‍സ്. ഞങ്ങളൊക്കെ മറക്കും
പറഞ്ഞതെന്താണെന്ന് വെച്ചാല്‍ ഒരു ഗാപ് ഇട്ടു പ്രേമിക്കു. മറക്കാന്‍ പറ്റാത്തത് ആയി ഒന്നും കൊണ്ട് നടക്കരുത്. അവള്‍ക്കിതൊക്കെ മറക്കാന്‍ പറ്റുമെങ്കില്‍ നിങ്ങളും ചെയ്യണം. അല്ലാതെ അവള് തന്ന ട്ടെദ്ദി ബയെര്‍നോക്കി കാര്‍ഡ് നോക്കി ഒരു ആഴ്ച്ചേ കൂടുതല്‍ ഇരിക്കല്ലേ.
(ഇതിന്ടെ ബോയ്സ് വെര്‍ഷന്‍ ഒരുത്തനും കമന്റില്‍ ഇടണ്ട ! ചുമ്മാ എനിക്ക് പണി ഉണ്ടാക്കല്ലേ.)
17 comments:
"എല്ലാ പെണ്‍പിള്ളേര്‍ക്ക് തമാശ ഇഷ്ടമാണ്, അത് പറയുന്നവരെയും. കുറച്ചു കോമഡി പേര്‍സണല്‍ ആയി കേക്കാന്‍ അവര് ചെലപ്പോള്‍ അടുത്ത് കൂടി എന്നിരിക്കും. പക്ഷെ തെറ്റിദ്ധരിക്കരുത്, അത് ലവ് അല്ല. അതിലൊന്നും വീഴല്ലേ..."
മഞ്ഞക്കിളി ആ പറഞ്ഞത് വളരെ വളരെ വലിയൊരു പോയിന്റാണ് ...ഇത് പലരും മനസ്സിലാക്കിയാല്‍ നിരാശാ കാമുക കഥകള്‍ , കവിതകള്‍ ഒന്നും അവരുടെ ഫേസ്‌ബുക്ക് വാളില്‍ തൂങ്ങില്ലായിരുന്നു ..
"പിന്നെ ഡിയര്‍ ചെട്ടന്‍സ് നിങ്ങളെക്കാള്‍ കുറച്ചു മനക്കട്ടി കൂടുതല പെണ്ണുങ്ങള്‍ക്ക്, അവര് കരയും (കണ്ണീരു ഫ്രീയാ) എനിക്കൊരിക്കലും പിരിയാന്‍ മനസ്സില്ല എന്നൊക്കെ പറയും.. എന്നാലും.. വീഴല്ലേ ചെട്ടന്‍സ്. ഞങ്ങളൊക്കെ മറക്കും"
പുല്ലു, എടേ നമ്മള്‍ കുറച്ചൂടെ നേരത്തെ കണ്ടുമുട്ടെണ്ടാതായിരുന്നു...:(
നീ ഇട്ടതില്‍ വച്ച് എന്നാതിനെന്കിലും കൊള്ളാവുന്ന ഒരു പോസ്റ്റെ ഞാന്‍ കണ്ടിട്ടുള്ളൂ.. അത് ഇതാണ്. ഇന്നത്തെ കാലത്ത് ഇതിന്റ്റെ ആണ്‍ വേര്‍ഷന്‍ ഇറക്കിയാലും ഇത് ഇത് പോലെ ആണെങ്കിലും സത്യം മാത്രം. എലാവരും നോക്കീം കണ്ടും നടന്നാല്‍ അവനൊന് കൊള്ളാം. ഓണക്ക പ്രേമം കൊണ്ട് നടന്നു കൊറേ എനര്‍ജീം, മണീം വെയ്സ്റ്റ് ചെയ്യാതെ ആ സമയത്ത് നാല് തെങ്ങിന്റ്റെ മൂട് കിളക്കാന്‍ നോക്ക്. അല്ലാ പിന്നെ.. മഞ്ഞക്കിളിക്ക് ഒരു ലൈക്..
ഒരു
തകര്‍പ്പന്‍ പോസ്റ്റ്..ഇതൊക്കെ ഒന്ന് നേരത്തെ പറഞ്ഞു തരണ്ടേ .... ചുമ്മാ രണ്ടു കവിത എഴുതി ..
മേരിപ്പെണ്ണച്ചി പറഞ്ഞപോലെ തന്നെ മഞ്ഞക്കിളി ഇതുവരെ എഴുതിയതില്‍ മുന്തിയത് ഇതുതന്നെ ആണെന്നാ എന്റെ അഫിപ്രായം...
പറഞ്ഞ കാര്യങ്ങളൊക്കെ സത്യം തന്നെ..... അത് പറയാനുണ്ടായ ചേതോവികാരം കൂടി പറയൂ.... അല്ലെങ്കില്‍ അത് അടുത്ത പോസ്റ്റ് ആയിട്ട് പോരട്ടെ...
- ഗിന്നസ് പാണ്ടി
നല്ല പോസ്റ്റ് ...keep on writn ;)
ഇനി ഞാന്‍ ആയിട്ട് ഒന്നും പറയുനില്ലാ.. എന്തായാലും മഞ്ഞ കിളി തെളിഞ്ഞി വരുന്നുണ്ട് .. ഒകെ ശ്രീ രാജാ രാജേശ്വരി അമ്മയുടെ അനുഗ്രഹം ..
പുല്ല്, ഇത് വായിച്ചു പിന്നേം ടെന്‍ഷന്‍ ആയി. സത്യായിട്ടും അവളുമാര്‍ എല്ലാം മറക്കുവോ? ഹും . പണ്ടാരം നിക്കൊരു കോപ്പും മറക്കാന്‍ പറ്റുന്നില്ലല്ലോ ഈശ്വരാ
സംഭവം കൊള്ളാം ജോറായിട്ടുണ്ട്....പക്ഷെ പഴങ്കഞ്ഞി ആണല്ലോ മോളെ .ബ്ലോഗും ഫേസ്‌ബുക്കും ഉണ്ടായ കാലം മുതല്‍ ചില $#%#$%അക്കമാര് പോസ്റ്റു ചെയ്യുന്ന സാധനമല്ലേ ഇത്...ഒരു പാവം പിടിച്ചവനെ പഞ്ചാര പറഞ്ഞു മയക്കി അവന്റെ കാശും തട്ടി പുട്ടട്ടിച്ചു അവസാനം യൂ ആര്‍ ജസ്റ്റ് ഇ ഫ്രണ്ട് ഡാ എന്ന് സ്റ്റൈലില്‍ പറഞ്ഞിട്ട് പോകുന്ന ചില അപ്പര്‍ക്ലാസ് കൂതരകളുടെ ഡയലോഗ് ,ഇത് നമ്മള് കൊറേ കണ്ടതല്ലേ .എന്നിട്ട് അവന്മാരെ പറ്റിച്തൊക്കെ എന്തോ വലിയാ കാര്യമാണെന്നു വിചാരിച്ചു ചെയ്ത പോക്ക്രിത്തരതിനെ ന്യായീകരിച്ചു പോസ്റ്റും ബ്ലോഗുമിടും .എന്നിട്ട ഏതെന്കിലും പണചാക്കിനെ കെട്ടി നാട് വിടും .അപ്പൊ ഇവലോന്നും അറിയുന്നില്ല ഇവളുടെ ഒക്കെ ഈ കേട്ടിയവന്മാര്‍ എന്തോരം ആര്മാടിചെനു ശേഷമാ ഈ ശവങ്ങളെ കേട്ടിയതെന്നു .....പിന്നെ ഇങ്ങനെ പോസ്ടിട്ടത് കൊണ്ടൊന്നും ഇവലുമാരെ ആരും സ്മാര്‍ട്ട് എന്നും വിളിക്കാന്‍ പോണില്ല ,പ്രോല്സാഹിപ്പിക്കുന്നവരുടെ മനസില്‍ പോലും നല്ല കൂതറ ഇമേജ് ആരികും ഇവളമാരെ പറ്റി ഉള്ളത് .മോള്‍ക്ക് ബ്ലോഗുണ്ടാക്കണം എങ്കില്‍ വേറെ എന്തോരം വിഷയങ്ങളുണ്ട്......നല്ല നല്ല പോസ്ടിട്ടു നല്ലൊരു ബ്ലോഗിനി ആകു ..ആശംസകള്‍
ഇത് ഓക്കേ....
ഇത് ഒരു ബ്ലോഗ് ആണെന്ന് എല്ലാവരെയും പോലെ ഞാനും സമ്മതിക്കുന്നു...
അപ്പോള്‍ പുരോഗമനം ഉണ്ട്...
ഈ പറഞ്ഞ പല കാര്യങ്ങളും കുറച്ചൊക്കെ ശരിയാണ് പൊതുവെ എംടി യുടെ ഒക്കെ സിനിമകളില്‍ സ്ത്രീകളെ വിധ്വംസിച്ചു കൊണ്ടുള്ള ഡയലോഗുകള്‍ കാണാറുണ്ട്.. നീയടക്കം ഉള്ള പെണ്‍ വര്‍ഗം മറ്റാരും കാണാത്തത് കാണും, ശപിച്ചു കൊണ്ട് കൊഞ്ചും ചിരിച്ചു കൊണ്ട് കരയും മോഹിച്ചു കൊണ്ട് വെറുക്കും.. ഇതൊക്കെ കൊച്ചിലെ കേട്ടത് കൊണ്ട് എന്തോ സ്ത്രീയെ ബഹുമാനം ഉണ്ട് പക്ഷെ ആ ലവ് എന്ന ഫീല്‍ എന്തോ ഇത് വരെ വന്നിട്ടില്ല. എനിവേ കൊള്ളാം നല്ല പോസ്റ്റ്.. വീണ്ടും എഴുതൂ... ആശംസകള്‍
simple and very humorous!!
പിന്നെ അവള്‍ എന്നെ നോക്കുന്നു എന്നത്:
അത് ഈ ഒരു തമിഴ് സിനിമേല്‍ പറഞ്ഞ പോലെ ചേട്ടന്മാര്‍ക്ക് ചുമ്മാ തോനുന്നത. ഈ ഫോട്ടോഒകെ നമ്മളെ തന്നെ നോക്കുന്നു എന്ന് തോന്നില്ലേ? അതു പോലെ.
:D
ha ha, ithinte boys version aalochichappol... chirichu poyi...
പിന്നേ.... പ്രേമിക്കാനും ഐ ലവ് യൂ പറയാനും പറ്റിയ സാധനങ്ങള്‍; ഒരു കാമുകി കല്യാണം കഴിഞ്ഞു പോയാല്‍ ഒരു ബിരിയാണി കൂടി തിന്നാം; ഇഫ് വണ്‍ ഡോര്‍ ക്ലോസ്‌ഡ്; ദേര്‍ ഈസ് തൗസന്‍റ് ഡോര്‍സ് റ്റു ഓപ്പണ്‍...
അമേരിക്കയില്‍ കാറ് കഴുകുന്നവന്‍ പെണ്ണ് കാണാന്‍ വന്നാല്‍ നാട്ടില്‍ റീ ചാര്‍ജ് ചെയ്തു തന്ന ചേട്ടനെ നിഷ്കരുണം തള്ളി കളയുന്നവളോ നീ ? നിങ്ങള്‍ നടന്നു പോയ വഴികളില്‍ ഇന്ന് അവന്‍ ഒറ്റയ്ക്ക് നിന്റെ ഓര്‍മകളില്‍ വിതുമ്പുമ്പോള്‍ ... നീ അറിയുനില്ല നിന്നെ കൂടാതെ അവനു 4 ലൈന്‍ വേറെയും ഉണ്ടായിരുന്നു എന്ന് ....! :(
athayathu , നമ്മള്‍ ആണുങ്ങള്‍ നിങ്ങളെ ക്കാള്‍ നന്നായി അഭിനയിക്കും ...:)
Post a Comment