Saturday, August 16, 2014

ചുമ്മാ.... :)

ഒരു കാര്യം പറയാനാ .. എന്റെ ജീവിതത്തിലെ ഒരു സംഭവം, രസമുണ്ട് എന്ന് എനിക്ക് തോന്നിയോണ്ട് മാത്രം പറയുവാ .

കഥ പോലെ തന്നെ പറയാം എന്തെ?

എനിക്കൊരു മലയാളം മൂവി നായകനോട് വല്യ ആരാധനയാ. ഫാന്‍ എന്നൊക്കെ പറയില്ലേ , അതില്‍ കൂടുതല്‍ ( ശോ, നാണം)

അങ്ങനെ കക്ഷീടെ സില്മേം പടവും ഒക്കെ നോക്കി ആരാധിച്ചു കൊണ്ട് നടക്കുമ്പോഴാ ഒരു ന്യൂസ്‌ കേട്ടെ, കക്ഷി ഇവിടെ വരുന്നെന്നു . കണ്ടേ പറ്റു ! എന്താ വഴി?

ഓണ്‍ലൈന്‍ ചേട്ടന്മാരോട് കെഞ്ചി ഒരു നമ്പര്‍ ഒപ്പിച്ചു, താരത്തിന്റെ പേര്‍സണല്‍ സെക്രട്ടറി കം ഡ്രൈവര്‍ന്റെ നമ്പര്‍ ഒപ്പിച്ചു.

വിളിച്ചു നോക്കി, താരത്തിന്റെ ഡ്രൈവര്‍ അല്ലെന്നു ചോദിച്ചതും, കക്ഷി കലിപ്പായി വെച്ച് പോയി, ഛെ. കളഞ്ഞു.

വേറൊരു മലയാളി കൊച്ചിന്റെ കാലു പിടിച്ചു അവളെക്കൊണ്ട് വിളിപ്പിച്ചു. ഒരു രക്ഷേമില്ല, ആ ചേട്ടന്‍ നമ്പര്‍ തരൂല. (ആനേം പേടിക്കണം.. പോരാതെ.... )

അങ്ങനെ നിരാശയില്‍ തൂങ്ങി നടക്കുമ്പോഴാ ഒരു ദിവസം ഒരു കൊച്ചിന്റെ കാള്‍.

" നിനക്ക് താരത്തെ കാണണോ? ഇന്ന് വൈകീട്ട്, എന്നേം പാര്‍വതിയേം പിക്ക് ചെയ്താ ഒന്നിച്ചു കോഫി , ഒകെ?

ആ കൊച്ചു ഏതോ മീറ്റിംഗ്ല് താരത്തെ കണ്ടു, അപ്പൊ ഒപ്പിച്ചതാ. വിശ്വസിക്കാന്‍ എനിക്കും പറ്റീല. എന്നാലും നടന്നു,

"ഹോ ! എന്ടമ്മേ , ഏറ്റു എന്ത് വേണേലും ചെയ്യാം "

പാര്‍വതി (പേര് വേറെയാ) താരത്തിന്റെ കസിന്‍ ആണ്. അവളതു മിണ്ടൂല ആരോടും , കാരണം ഒന്ന് എന്നെപ്പോലെ ഉള്ളവര്‍. പിന്നെ ... അത് പോട്ടെ.. അതല്ലല്ലോ കാര്യം. അവള്‍ടെ പേരിലാ ഈ കോഫി ഒപ്പിച്ചേ.

അവരെ രണ്ടിനേം പിക്ക് ചെയ്തു പോകുമ്പോ ഒന്നേ ഞാന്‍ പറഞ്ഞുള്ളൂ, നാണം കെടുത്തരുത്. ഞാന്‍ ഈ പറയുന്ന മരണ ഫാന്‍ ആണെന്ന് പറയരുത്.

( 2010- 2012 കാലത്ത് ഈ താരത്തിനു ആകെ ഉള്ള ഫാന്‍ ഞാന്‍ മാത്രമാണോ എന്ന് വരെ സംശയിച്ചിട്ടുണ്ട്‌. ഇത്രേം തെറി കേട്ട മലയാളം നായകന്‍ വേറെ ഉണ്ടാവില്ല..)

അവിടെ എതാരായപ്പോഴാ ആ വഞ്ചകികള്‍ പറയുന്നത് താരവും ഭാര്യേം ഉണ്ടാകും എന്ന്. കളഞ്ഞു!

സദ്യക്ക് വിളിച്ചിട്ട് ഉപ്പുമാവേ ഉള്ളു എന്ന് പറഞ്ഞ പോലെ ആയി.

ങാ.. പോയി കാത്തു ഇരുന്നു.. എവിടെ? ആരും വന്നില്ല. അരമണിക്കൂര്‍ കഴിഞ്ഞപ്പോ താരം എത്തി.. !
ലേറ്റ് ആയില്ലല്ലോ എന്ന് ഇംഗ്ലീഷ്ല് ചോദിച്ചോണ്ട്.. ഒറ്റയ്ക്ക് !!! (ആനന്ദ ലബ്ധിക്കിനി എന്ത് വേണം )

ഷേക്ക്‌ ഹാന്‍ഡ്‌ അത് മതി..മനസ്സ് നിറഞ്ഞു.
ഇനി തിരിച്ചു പോയാലും വേണ്ടില്ല.

ഞാന്‍ വെറും ഫ്രണ്ട് , താരത്തിന്റെ സില്‍മ ഒന്നും അധികം കണ്ടിട്ടില്ല. ഇംഗ്ലീഷ് മാത്രേ കാണൂ, കേള്‍ക്കൂ, പറയൂ.. ഒട്ടും കുറച്ചില്ല.
(അല്ലാതെ ഫാന്‍ ആണ് എ സി ആണെന്നൊക്കെ പറഞ്ഞാല്‍ മൊത്തം പോവില്ലേ.. )

പക്ഷെ, ലോകത്തിലെ എന്തിനെ കുറിച്ചും പറയുന്ന, ഇത്ര ഈസി ആയി സംസാരിക്കുന്ന ഇങ്ങേരെ എന്തിനാണ് മലയാളികള്‍ വേരുത്തത് എന്ന് മനസ്സിലായെ ഇല്ല..

ഇത്രേം എഴുതാമെന്നുണ്ടേ എനിക്ക് സംസാരിക്കനാണോ പ്രയാസം.?
എന്തായാലും എന്നെ കക്ഷിക്ക് ബോധിച്ചു. പാര്‍വതിടെന്നു പേര്‍സണല്‍ നമ്പര്‍ ഒക്കെ വാങ്ങി, വിളിക്കണേ എന്നൊക്കെ പറഞ്ഞാ പോയെ.

ആ ദുഷ്ട തന്നില്ല, എനിക്കതില്‍ വിഷമവുമില്ല,

താരം താരമാല്ലതായാല്‍ പിന്നെ എന്തിനു ആരാധിക്കണം?

ഫോട്ടോ ഇടുന്നില്ല, എന്റെ കൂടെ നിക്കുന്ന ഫോട്ടോല് അങ്ങേരെ എങ്ങാന്‍ ടാഗ് ചെയ്താ കക്ഷി ഫേമസ് ആയാലോ.(അതോണ്ട് മാത്രം )

കോഫീടെ ബില്ല് കക്ഷി കൊടുത്തില്ല. ഓസിനു കഴിച്ചു ശീലമുള്ളത് കൊണ്ടാവും. പാവം.ഞങ്ങള് അതങ്ങ് ക്ഷമിച്ചു.

കഥ കഴിഞ്ഞു.. എല്ലരും പൊക്കോ..

അപ്പൊ ഞാന്‍ പുരുഷ വിരോധി അല്ല!

1 comments:

ajith said...

വല്ല ചാന്‍സും.....??

Post a Comment

 

Blog Template by BloggerCandy.com