Thursday, August 28, 2014

എന്തിനീ ഓണം?

ഓണം എങ്ങനെ ആണ് മലയാളിക്ക് ആഘോഷിക്കാന്‍ പറ്റുന്നത്?

എനിക്ക് തോനുന്നത് ഓണം ഒരു ദുരന്തത്തിന്റെ ഓര്‍മ്മ പുതുക്കല്‍ ആണെന്നാണ്‌.

താഴെ കിടയിലുള്ളവര്‍ നന്നാവരുത് എല്ലാം ഞങ്ങള്‍ കഴിഞ്ഞു മതി നിങ്ങള്ക്ക് എന്നാ സവര്‍ണ്ണ മേധാവിതത്തിന്റെ അന്തസത്ത അല്ലെ അത് തുറന്നു കാണിക്കുന്നത്?

പ്രജകളെ കാണാന്‍ വരുന്ന മാവേലിയെ പറ്റിക്കുവാന്‍ വേണ്ടി ഉള്ള ഒരു കാട്ടിക്കൂട്ടല്‍ അല്ലെ ഓണം?വെറും കാപട്യം?
ഇന്നത്തെ ദുരവസ്ഥക്ക് കാരണം വാമനന്‍ മാഹാബലിയെ ചവിട്ടി താഴ്ത്തിയതല്ലേ ? കക്ഷി ഭരിച്ചിരുന്നെങ്കില്‍ ഇന്ന് എങ്ങനെ കഴിയേണ്ട നമ്മളാ?

മഹാബലിയുടെ സൈഡ്ലും തെറ്റുണ്ട്

ബ്രാഹ്മണ ബാലന്‍ ഭിക്ഷ യാജിക്കാന്‍ വന്ന ഉടനെ അത് സമ്മതിക്കണം എന്നുണ്ടോ?
ശരി സമ്മതിച്ചാലും, ആ ബാലന്‍ അങ്ങ് വലുതായപ്പോള്‍ പിന്നെ ആ സമ്മതത്തിനു വലിടിറ്റി ഇല്ലല്ലോ. പിന്നെ രൂപം മാറാന്‍ കഴിയുന്ന ബാലന്‍ ബ്രാഹ്മണന്‍ അല്ല. സൊ, ചുമ്മാ അങ്ങ് അക്സെപ്റ്റ് ചെയ്യേണ്ട കാര്യവും ഇല്ല. അതൊക്കെ വെച്ച് റിക്വസ്റ്റ് റീ-വലിടെറ്റ് ചെയ്യേണ്ടതല്ലേ?


നമ്മള് എന്തിനാണ് മാവേലിയെ പറ്റിക്കുന്നത്? കക്ഷിക്ക് ഒള്ളത് ഒള്ളത് പോലെ കാണിച്ചു കൊടുത്താല്‍ പോരെ? അപ്പൊ ചെലപ്പോ കക്ഷി തിരിച്ചു വന്നു ഒക്കെ ശരിയാക്കാന്‍ എന്തേലും വഴി കണ്ടു പിടിച്ചാലോ? 

2 comments:

ajith said...

മഹാബലിയുടെ സൈഡ്ലും തെറ്റുണ്ട് >>>>>>>>>>> ഹഹഹ
നുമ്മക്കൊരു കേസങ്ങട് കൊടുത്താലോ!!!

ബഷീർ said...

കഥകളിൽ ചോദ്യമില്ല കിളീ.. ആഘോഷങ്ങൾ നടക്കട്ടെ ആർഭാടത്തോടെ

Post a Comment

 

Blog Template by BloggerCandy.com