എല്ലാ അധ്യാപകകാരും ഒരേപോലെ സ്വാധീനിക്കും എന്ന് പറയാൻ പറ്റില്ല.
പക്ഷെ എന്നെ പഠിപ്പിച്ച മിക്ക ടീച്ചേഴ്സിനും എന്നെ ഓര്‍മ്മ കാണണം!
സിസ്റ്റെർമാരു പഠിപ്പിക്കുന്ന സ്കൂളിൽ ഇത് പോലെത്തെ അധികം എണ്ണം അവരു കണ്ടിരിക്കാൻ ഇടയില്ല.
എനിക്കിപ്പോഴും എന്ത് തെറ്റിന്റെ പേരിലാ ഓരോ പ്രാവശ്യോം ഞാൻ ഹെഡ്മിസ്ട്രെസ്സ്നെ കാണാൻ പോയെന്നു മനസ്സിലായിട്ടില്ല.
ടീച്ചർമാരെ കണ്ടു പഠിക്കണം എന്നല്ലേ പറയാറ്? ടീച്ചര്‍ ക്ലാസ്സിൽ എന്നെ ചോക്ക് എറിഞ്ഞപ്പോ അടുത്ത ക്ലാസ്സിൽ അതെ ടീച്ചറെ ഞാൻ ചോക്ക് എറിഞ്ഞു. അതൊരു തെറ്റാണോ? പക്ഷെ ആ ടീച്ചർ നന്നായി, എന്നെ പിന്നെ ചോക്ക് എറിഞ്ഞിട്ടില്ല.
ക്ലാസ്സിൽ സംസാരിക്കുന്നവർക്ക് രണ്ടു രൂപാ ഫൈൻ എന്ന് പറഞ്ഞാ നമ്മള് അഡ്വാൻസു അഞ്ചു രൂപാ കെട്ടി വെച്ച് സംസാരിക്കും. അല്ല പിന്നെ!
എല്ലാവർക്കും സംശയം ഉണ്ടായിരുന്ന കാര്യമാ ഈ സിസ്റ്റെർമാരു കുളീം നനേം ഒന്നും ഇല്ലെന്നു. ഒന്ന് അറിയാൻ വേണ്ടി ഇത്തിരി മഷി കുടയുന്നത് തെറ്റാണോ?
സത്യവായും ഞാൻ കോപ്പി അടിച്ചിട്ടില്ല. എന്റെ ആൻസർഷീറ്റ് വേറെ കുട്ടി അവളുടെ പേപ്പറിന്റെ കൂടെ കെട്ടി വെച്ചതിനും ഞാൻ ഹെഡ് മിസ്ട്രെസ്സിനെ കാണേണ്ടി വന്നു.
എന്റെ പോക്കിരി കാർഡില്‍ ഞാൻ കള്ള ഒപ്പിട്ടട്ടില്ല. പക്ഷെ വേറെ കുട്ടികളെ സഹായിക്കുന്നത് തെറ്റാണോ? അവര്‍ തല്ലു കൊള്ളതിരിക്കാനല്ലേ. ഇതൊന്നും ആ ടീച്ചർമാർക്ക് മനസ്സിലാവൂല.
കോണ്‍വെന്റിൽ പൊളിറ്റിക്സ് ഉണ്ടാക്കി എന്നാ ചീത്തപ്പേരും (നല്ല പെരാന്നെ ഞാൻ പറയു) കൊണ്ട് പത്തിൽ അവിടെ നിന്നും ഇറങ്ങീപ്പോ എനിക്കും ടീച്ചർമാര്‍ക്കും ഒരേപോലെ വിഷമമാരുന്നു.
അത് കഴിഞ്ഞു വല്ല ഗോവെര്മെന്റ്റ് എന്ജിനീരിംഗ് കോളേജിലും എന്നെ ചേർത്താ മതി എന്ന് കാലു പിടിച്ചു കരഞ്ഞിട്ടും ഫാദർ ഓഫ് മഞ്ജു കേട്ടില്ല.
ഇതിലും വല്യ കോണ്‍വെന്റ് കോളേജിൽകൊണ്ട് ചെന്നാക്കി. എന്നിട്ട് എന്തായി?
എല്ലാ 2 വീക്ക് കൂടുമ്പോഴും വീട്ടിൽ നിന്ന് വന്നു
"ഇല്ല സാർ അവളോട് ഞാൻ പറയാം"
"ഇനി ഉണ്ടാവില്ല"
"ഇനി വരേണ്ടി വരില്ല" എന്നൊക്കെ പറയേണ്ടി വന്നത് കാർന്നൊർടെ ഗതികേട്.
അപ്പോഴേ പറഞ്ഞതാ എന്നെ ഇവിടെ വിടണ്ടാന്നു. കക്ഷി കേട്ടില്ലല്ലോ.
കമ്പ്യൂട്ടർ ലാബിലെ 2 മൗസ് ബാൾ എടുത്തത് ഞാൻ ആണെന്ന് അവരെങ്ങനെ കണ്ടു പിടിച്ചു എന്ന് എനിക്കിതു വരെ മനസ്സിലായിട്ടില്ല.
ഹോസ്റ്റൽ വാർടനെ അവരുടെ റൂമില്‍ പൂട്ടി ഇട്ടതും ഞാനല്ല. പക്ഷെ ഈ ചെയ്യാത്ത തെറ്റിനും എന്റെ കാർന്നൊരു വരേണ്ടി വന്നു.
ക്ലാസ്സിൽ ഒരു പ്രോക്സി കൊടുക്കുന്നതോ, ലൈബ്രറി ബുക്കിലെ നാല് പേജു കീറുന്നതോ ഒന്നും വേറെ ഒരു കോളേജിലും ക്രിമിനൽ കുറ്റമൊന്നും അല്ലല്ലോ?
ഒരു മെക്കനികൽ സർ ഉണ്ടായിരുന്നു , കക്ഷിടെ ഭാര്യയും അവിടെ തന്നെ പഠിപ്പിക്കുന്നു. കുട്ടികൾ ഇല്ലാത്ത അവർക്ക് ഭർത്താവു ഏതേലും പെണ്‍കുട്ടികളോട് സംസാരിക്കുന്നത് കണ്ടാൽ സംശയമാ. ഞാൻ കാരണം എത്ര തവണ ആ സാർ ചീത്ത കേട്ട് കാണും
അധ്യാപക - ശിഷ്യ ബന്ധം പരിപാവനം ആണ്. ഉവ്വ! എത്ര പിള്ളേര് സാറന്മാരെ ലൈൻ അടിച്ചെക്കുന്നു. ഒരെണ്ണം കെട്ടി കെട്ടീല എന്നായപ്പോഴാ അവള് അമേരിക്കെലോട്ടു വിട്ടേ.
ഏറ്റവും വലിയ തമാശ ഫൈനൽ സെമെസ്റ്ററിൽ, മദർ ഓഫ് മഞ്ജു എച് ഓ ഡി യെ കണ്ടപ്പോഴാണ്.
മലയാളം അറിയാത്ത എച്ചോടി , അമ്മേടെ തൊഴുതു ,ഇങ്ങനെ ഒരു മകളെ ഉണ്ടാക്കി വളർത്തിയതിനു തമിഴിൽ നന്ദി പറഞ്ഞപ്പോഴാണ്.
പാവം എന്റെ മദർ. തമിഴൻറെ ഏതോ രീതി ആണ് എന്ന് കരുതി ചിരിച്ചോണ്ട് തിരിച്ചു തൊഴുതു. എച്ചോടി പ്ലിംഗ്!
പക്ഷെ.. എന്നെ പഠിപ്പിച്ചു നന്നാക്കാൻ ശ്രമിച്ച എല്ലാ ടീച്ചർമാരേം സാറന്മാരേം എനിക്ക് നല്ല ഓർമ്മയുണ്ട്. അടുത്ത ജന്മത്തിൽ നിങ്ങള്‍ സ്ടുടെന്റും ഞാൻ ടീച്ചറും ആവും. നോക്കിക്കോ
.
3 comments:
ടീച്ചര്‍ ആവാനുള്ള എല്ലാ കഴിവുകളും നൂറില്‍ നൂറ. :)
ഹാ എത്ര വിനയാന്വിതയായ സ്റ്റുഡന്റ്!!!!!
നമിച്ചു തായേ ...
Post a Comment