Tuesday, February 21, 2012

മുട്ട വേട്ട ഛെ എഗ്ഗ് ഹന്ട് ! (വെറും പറ്റീര)



ഇത് ഇത്ര വല്യ സംഭവമാണോ? ഈ ട്രെഷര്‍ ഹണ്ട് , എനിക്കെന്തോ അങ്ങ് പിടികിട്ടില്ല ശരിക്കും. ഇവിടെ മൂന്നു ദിവസമായി, എല്ലായിടത്തും മുട്ടകള്‍ ആണ്.
ആദ്യത്തെ ദിവസം. കണ്ടത് ഹുംപ്ടി ഡംപ്ടി ! ഹുംപ്ടി ഒരു മതിലേല്‍ ഇരിക്കുന്നു! പണ്ട് കണ്ടപോലെ തെന്ന! അത് നോക്കി നിക്കാനും ഫോട്ടോ എടുക്കാനും സംഭവം ആക്കാനും. കുറെ ആളുകളും. (വേറെ പണിയില്ല)
ചുമ്മാ കൊച്ചു മുട്ട ആണ് ഈ ഹുംപ്ടി എന്ന് കരുതല്ലേ. രണ്ടര അടി വലുപ്പമുണ്ട് കക്ഷിക്ക്. എവിടെയാണ് ഇരുനതെന്ന് അറിയോ? ഇവിടുത്തെ രാജകുമാരനടേ (അറുപത്തു കഴിഞ്ഞ കുമാരന്‍!) വീടിനടേ  മതിലെല. അവിടെ ആകുമ്പോള്‍  ചോദിയ്ക്കാനും പറയാനും ആരും ഇല്ലല്ലോ. മാത്രോമല്ല, ഈ സംഭവങ്ങളൊക്കെ അറേഞ്ച് ചെയ്തത് കക്ഷിടെ അളിയന. കുമാരനാനെലും ഭാര്യവീട്ടുകാരെ ഇച്ചിരി ..  ഓ ഞാന്‍ ഒന്നും പറയുന്നില്ല !
വേറെയും കുറെ മുട്ടകള്‍ ഉണ്ട് , ഒരു ഈ സിറ്റിടെ പല സ്ഥലങ്ങളില്‍.
എന്താ സംഭവം ! The Fabergé Big Egg Hunt   ഒരു ചരിറ്റി ഇവന്റ് ആണ്. അതിന്ടെ പേരില്‍ ആകുമ്പോള്‍ പിന്നെ എന്തും ആകാമല്ലോ. ടാക്ക്സ് കൊടുക്കേം വേണ്ട.
ഈ എഗ്ഗ്സ്‌ലൊക്കെ കോഡ് ഉണ്ട് അത് എടുത്തു എസ് എം എസ് അയയ്ക്കു. അടുത്ത ക്ലൂ കിട്ടും. പിന്നെ വീണ്ടും ടെക്സ്റ്റ്‌ അയയ്ക്കു. അങ്ങനെ ....
(ഈ എസ് എം എസ് തട്ടിപ്പ് നമ്മുടെ ഐഡിയ സ്റ്റാര്‍ട്ട്‌ സിങ്ങര്‍മാരെ പഠിപ്പിച്ചത് ഈ സായിപ്പ് മാരാണോ?)
സമ്മാനം.  £100,000. അങ്ങെനെ എളുപ്പം ഒന്നും കിട്ടില്ല. ഈ സിറ്റി മുഴെന്‍ കറങ്ങി തിരഞ്ഞു മുട്ടകള്‍ തപ്പി എടുത്തു എസ് എം എസ് അയച്ചു അയച്ചു.. എപ്പൊലെങ്കിലും ആര്‍ക്കേലും കിട്ടും.
ഈ എഗ്ഗ്സ്‌ഒക്കെ കാണാന്‍ കൊള്ളാം

മുകളില്‍ ഉള്ളത്  ഇന്നലെ ഞാന്‍ കണ്ട എഗ്ഗ്. 


മുകളില്‍ ഉള്ളത്  ഇന്നലെ ഞാന്‍ കണ്ട എഗ്ഗ്.




 എന്നാലും എന്തര് ആണല്ലേ !

2 comments:

ഗിന്നസ് പാണ്ടി said...

എന്താ മഞ്ഞക്കിളീ ഇത് ?..... "മലയാലം കൊരച്ച് കൊരച്ച് പരയുന്ന" ആള്‍ക്കാര്‍ സംസാരിക്കുന്ന പോലുണ്ടല്ലോ......

കുമാരേട്ടന്‍ പൂഞ്ഞാര്‍ said...

മഞ്ഞക്കിളി മുഴുവന്‍ അക്ഷര പിശാച് ആണല്ലോ ..ഒന്ന് നോക്കിയും കണ്ടും ഒക്കെ പോസ്റ്റിയാല്‍ പോരെ ..ഹും

Post a Comment

 

Blog Template by BloggerCandy.com