“കിര്‍ര്‍ര്‍ ....... കിര്‍ര്‍ര്‍ കിര്‍ര്‍ര്‍.....”
നാല് മണി. മനസ്സില്ലാമനസ്സോടെ അര്‍ജുന്‍ കിടക്ക വിട്ടെഴുന്നേറ്റു. കുളിക്കണം. കുളിക്കാതെ അടുക്കളേല്‍ കേറി എന്നറിഞ്ഞാല്‍ അവള് ദേഷ്യപ്പെടും. ഈയിടെ ആയി അവള്‍ക്കിത്തിരി നിര്‍ബന്ധങ്ങളൊക്കെ കൂടുതല.
ധനു മാസത്തിലെ തണുപ്പ്. സഹിക്കുന്നില്ല, ചൂട് വെള്ളത്തിന് ഹീറ്റെര്‍ ഇടാമെന്ന് കരുതിയത. പക്ഷെ എലെക്‌ട്രിസിറ്റി ബില്‍ എങ്ങാന്‍ കൂടിയാല്‍ അവളുടെ വായില്‍ നിന്നും സരസ്വതി മുഴുവന്‍ കേക്കണം.
വാഷിംഗ് മെഷീന്‍ വേണ്ട പുറത്തു അലക്കിയ മതി എന്നവള് കഴിഞ്ഞ മാസമ തീരുമാനിച്ചെ. നടുഒടിഞ്ഞു. ഇനി ഈ മാസം ബില്‍ കൂടിയാല്‍ മിക്‌സി അവള് പൂട്ടി വെക്കും. പിന്നെ......ഓ ഓര്‍ക്കാനേ വയ്യ!
മാവ് പൊന്തിയില്ല! ഇന്നലെ അരച്ച് വെച്ചപ്പോള്‍ ഇത്തിരി വൈകി. അവളിന്നെന്നെ കൊല്ലും. ഇന്നലെ പുട്ട് തന്നെയാ ഉണ്ടാക്കിയെ. എന്ത് ചെയ്യാനാ?
എന്തായാലും ഉച്ചക്കവള്‍ക്ക് ചപ്പാത്തി മതി എന്ന പറഞ്ഞെത്. വണ്ണം കുറക്കാനാനത്രേ. അവള്‍ക്കു ഓഫീസിന്നു വന്നിട്ട് എന്നെ ഒന്ന് അടുക്കളേല്‍ സഹായിച്ചലെന്ത? പകുതി വണ്ണം കുറഞ്ഞേനെ. വന്നാലും ഫയല്‍ ഫോണ്‍ ഒക്കെ തന്നെ കിടക്കുന്ന വരെ.
കൊച്ചിന്റെ ഹോം വര്‍ക്ക് വരെ നോക്കാന്‍ നേരമില്ല. എട്ടുമണിടെ പുതിയ സീരിയല്‍ കൊള്ളാമെന്നു അപ്പുറത്തെ ടോണിച്ചന്‍ പറഞ്ഞത. ഇത് വരെ ഒരു എപിസോഡ് പോലും കാണാന്‍ പറ്റിട്ടില്ല. വീട്ടില്‍ കിടന്നു നരകിക്കുന്ന പുരുഷന്മാരെ കുറിച്ചാണെന്ന അവന്‍ പറഞ്ഞെ. അതെങ്ങനെ അതെങ്ങാന്‍ വെച്ചാല്‍ അന്നിവിടെ കൊച്ചിന്റെ പഠിപ്പ്, എക്സാം ഒക്കെ പറഞ്ഞു കലഹം ഉറപ്പാ.
കഴിഞ്ഞതവണ അവള് കയ്യോങ്ങിയത. അവളുടെന്നു തല്ലു കൂടെ കിട്ടിയാല്‍ പൂര്‍ത്തിയായി. അവള് വൈകി വരുന്ന ദിവസമേ സീരിയല്‍ കാണാന്‍ പറ്റു എന്നാ തോന്നുന്നെ.
എന്നും രാത്രി കറികള്‍ക്ക് രുചി പോര എന്ന പരാതിയ. പിന്നെ മുഖം വീര്‍പ്പിച്ച ഇരിപ്പും. മടുത്തു. ഇത്തിരി സ്നേഹത്തോടെ രണ്ടു വാക്ക് പറഞ്ഞിട്ട് കാലങ്ങളായി. ഞാനും ഒരാണല്ലേ, എനിക്കും ഇല്ലേ ഇത്തിരി ലാളന ഒക്കെ കിട്ടാന്‍ ആഗ്രഹം.
കിഴക്കേലെ കുമാറിനെ അവന്ടെ ഭാര്യ സ്നേഹിക്കണ കണ്ടാല്‍ അസൂയ തോന്നും. കഴിഞ്ഞ ശമ്പളത്തിന് അവനു നൈകിടെ ഷൂ ആണ് അവന്ടെ ഭാര്യ വാങ്ങിക്കൊടുത്തെ. ഞാന്‍ അനിലന്റെ കല്യാണത്തിന് ഒരു പുതിയ ഷര്‍ട്ട് ചോദിച്ചിട്ട് അവള് വാങ്ങിതന്നില്ല. പിന്നെയാ ഷൂ. അതിനൊക്കെ യോഗം വേണം.
ഇവളുടെ ജോലിയും പത്രാസും കണ്ടു എന്നെ ഇവള്‍ക്ക് കെട്ടിച്ചു കൊടുത്ത എന്റെ അമ്മെ പറഞ്ഞാല്‍ മതി. ഇവളുടെ വീട്ടുകാരെപ്പറ്റി ഒന്നന്വേഷിച്ചോ? എങ്കില്‍ ഞാനിപ്പോ ഇങ്ങനെ കിടന്നു നരകിക്കോ? അല്ലേലും അമ്മക്ക് അമ്മേടെ പെണ്‍മക്കളോടല്ലേ എന്നും ഇഷ്ടം. എന്റെ കാര്യം അന്വേഷിക്കാന്‍ ഇപ്പോള്‍ പെങ്ങന്മാരും ഈ വഴി വരുന്നില്ലല്ലോ.
ഉഫ്! ഓരോന്നാലോചിച്ചു കറിക്കരിഞ്ഞാല്‍ കൈ മുറിയും.അമ്മേ ചോര!
ഏഴുമണി! കൊച്ചിനെ ഉണര്‍ത്തി കുളിപ്പിക്കണം. അത് കഴിഞ്ഞു കാപ്പി ഉണ്ടാക്കാം. അവളെന്തായാലും എട്ടുകഴിയാതെ എഴുന്നെല്‍ക്കില്ല.
“അര്‍ജുന്‍.......... കാപ്പി എവിടെ മനുഷ്യ?”
ഈശ്വരാ അവളിന്നു നേരത്തെ എണീറ്റോ? എനിക്കീ ജന്മത്തില്‍ ഒരു സ്വസ്ഥതയും കിട്ടില്ലേ?
8 comments:
ഹ്ഹ്ഹ് എത്രനല്ല നടക്കാത്ത സ്വപ്നം..... :)
(എഴുത്ത് കൊള്ളാം..... )
Advt.
എന്താണ് വിമന്‍സ് ഡേ.. ഇവിടെ ഉള്ള ഏതെങ്കിലും പുരുഷ കേസരികള്‍ക്ക് (ഞാന്‍ ഉള്‍പ്പടെ ) അതിന്റെ അര്‍ഥം അല്ലേല്‍ ഇങ്ങനെ ഒരു ദിവസം എന്തിനു വേണ്ടി എന്ന് പറയാമോ .. ഇവിടെ മഞ്ഞ എഴുതിയത് അവളുടെ ഒരു സ്വപ്നം മാത്രമാണ് , അല്ലേല്‍ ഇങ്ങനെ ഒക്കെ ആവണം എന്നാ അവളുടെ ആഗ്രഹം മാത്രമാണ് ...
അല്ലാതെ ചേട്ടന്മാര്‍ പറയുന്നത് പോലെ ഇവള്‍ ഫെമിനിസ്റ്റ് അല്ല .. ഡി എന്നൊന്ന് ആഞ്ഞു വിളിച്ചാല്‍ "പലതും" പോവും . അത്ര പാവമ നമ്മുടെ പ്രിയങ്കരിയായ മഞ്ഞ ..
അവളെ ഒരു നല്ല പോസ്റ്റ് ഇട്ടതിനു നമ്മള്‍ കളിയാക്കരുത് ... എന്നാണ് വിമന്‍സ് ഡേ എന്നത് ഇന്ന് കാലികപ്രസക്തിയുള്ള വിഷയമല്ല ..
സ്ത്രീകള്‍ ഇല്ലാരുന്നേല്‍ ഇന്ന് ഭൂമിയുടെ സ്പന്ദനം തന്നെ നിലച്ചേനെ. അതുകൊണ്ട് നമ്മള്‍ സ്ത്രീകള്‍ ഇടുന്ന പോസ്റ്റുകളെ ബഹുമാനിക്കണം .( അവര്‍ എത്ര വിവരക്കേടുകള്‍ ആയാലും )
നമ്മളൊക്കെ സൂക്ഷിച്ചില്ലേല്‍ അടുത്ത തലമുറയിലെ പുരുഷന്മാര്‍ മഞ്ഞയുടെ പോസ്റ്റിലെ പോലെ ആവും ..
പിതാ രക്ഷതി കൌമാരേ
ഫാര്യ രക്ഷതി യവനെ
പുത്രോ രക്ഷതി വര്ധക്യെ എന്ന് നവീന മനുസ്മ്രിതിയില്‍ മാറ്റി എഴുതേണ്ടി വെറും ..
(മഞ്ഞ വാഴ്‌ക)
avalum avanum parasparam mari ezhuthiyathano?? :)))..ithokke ndakkumo? well written..congrats..:)
ഇങ്ങനെയൊരു നല്ല സമാധാനവും ശാന്തിയും നിറഞ്ഞ നല്ല നാളെ ആശംസിക്കുന്നു...എന്ന് ഇതിൽ പരാമർശിക്കുന്ന ടോണിച്ചായനല്ല വേറെ ടോണിച്ചായൻ
കലക്കി മഞ്ഞക്കിളിയുടെ.കുമാരേട്ടന് ഏറ്റവും ഇഷ്ടമായ പോസ്റ്റ് ..ഇതാണ് .എഴുത്ത് കലക്കുന്നു
എഴുത്തുകാരി സ്വപ്നം കാണുന്ന ആ കാലത്ത് അമ്മായിയമ്മ പോരായിരികുമോ അതോ അമ്മായച്ചന്പോരാണോ നിലവിലുണ്ടാവുക ?
ഇത് നന്നായി...
മഞ്ഞക്കിളിയ്ക്ക് അഭിവാദ്യങ്ങള്‍......,.....
ഹ്ഹ്ഹ്ഹ്ഹ്!!!
ചിരിപ്പിച്ച് പണ്ടാരാക്കാനാ പ്ലാന്‍ അല്ല്യോാ???
Post a Comment