അറിയിച്ചില്ലെന്‍ മനം എന്നാലും
അറിയുമെന്ന പ്രതീക്ഷയും വിട്ടില്ല !
എത്ര പേരിട്ടു വിളിച്ചു നിന്നെ?
അന്യരെ വിശ്വസിപ്പിക്കാന്‍ മാത്രമോ?
അതോ നിന്നെ എന്‍മനസ്സിലോളിപ്പിക്കാന്‍
മനസ്സിന്‍ ചുമരുകളില്‍ ബന്ധിച്ചിടാന്‍,
എന്നുമെന്റേത് മാത്രമാക്കിടുവാനോ?
നിന്‍ സാമീപ്യം മറക്കുവാന്‍ വയ്യ,
ആ ദൃഷ്ടി, അത് മാത്രമെന്നും വാചാലം.
അതെന്നുമെന്റെത് മാത്രമോ? അറിയില്ല!
അര്‍ദ്ധാപഹരണീയമെന്നതും സംശയം.
ദു:ഖിതയല്ല ഞാന്‍ , എങ്കിലും
മനസ്സിലൊരു കോണില്‍, മായ്ക്കാനാകാത്ത
മുറിവിന്‍ നൊമ്പരം, പക്ഷെ ആസ്വാദ്യം.
വേദനയൂറും കനവിനിടയിലും ആശ്വാസ-
മേകുവാന്‍ ഈറനായ നിന്‍ഓര്‍മ്മകള്‍ മാത്രം
ഒരായുസ്സിന്‍ ദാഹം ശമിക്കാന്‍,
ഒരു യുഗത്തിന്‍ വേര്‍പാട് തീര്‍ക്കാന്‍
ക്ഷണികമെങ്കിലും നിന്‍ദര്‍ശനം! അവാച്യാനന്ദനിര്‍ഭരം!
അറിയാം നീയും മറക്കില്ലൊന്നും എങ്കിലും
ഈ ജന്മം നീയൊരിക്കലും എന്റെതാകില്ലല്ലോ?
കാത്തിരിക്കാം നിനക്കായ് ശിഷ്ടജന്മങ്ങളൊക്കെയും
കേഴുന്നൊരു ചക്രവാകപ്പക്ഷിയായി ഞാന്‍!!!!
വാല്‍ക്കഷ്ണം : ഇതാര്‍ക്കു വേണ്ടി എന്ന് ആരും ഊഹിക്കണ്ട. സഹായിക്കണ്ട
6 comments:
കൊള്ളാം മഞ്ഞക്കിളി ..ഓരോ പോസ്റ്റ് മുന്നോട്ടു പോകുന്തോറും ധുന്യത തിളച്ചു മറിയുകയാണ് ..കൊള്ളാം
ചുമ്മാ ഒരു നേരമ്പോക്ക്.... ആരും ഒന്നും സീരിയസ് ആക്കരുത്. സിംപ്ലി കിടിലോല്‍ ലോള്‍ !!!
അറിയേണ്ട ആള്‍ എന്നെങ്കിലും മനസ്സിലാക്കുമായിരിക്കും മഞ്ഞക്കിളീ...
എടിയേ നിന്നെ ഞാന്‍ പിന്നേം കണ്ണ് വെച്ച് .." അര്‍ദ്ധാപഹരനീയമെന്നതും " ഈ വാക്കിന്റെ അര്‍ത്ഥം എന്തുവാടി . എന്തുവാനെലും കൊള്ളാം നീയങ്ങു റോക്കുവ......
പാവം മഞ്ഞക്കിളി....
ആർക്കൊക്കെയോ വേണ്ടി കഷ്ട്ടപ്പെട്ട് എഴുതുന്നു...
എന്തായാലും മഞ്ഞക്കിളി പുരോഗമിയ്ക്കുന്നുണ്ട്.......
മുന്നോട്ടങ്ങിനെ മുന്നോട്ടു
Post a Comment