Sunday, August 17, 2014

ചിങ്ങം ഒന്ന്


ഓണപ്പൂവിളികളും, ഊഞ്ഞാലും, പൂക്കളവും, ഓണക്കോടിയുടെയും ഒക്കെ ആയി മറ്റൊരു ഓണം കൂടെ.
ഒന്ന് ശ്രദ്ധിച്ചേ, പൂവേ പൊലി പൂവേ പൊലി പൂവേ ....... കേള്‍ക്കുന്നില്ലേ... അകലേന്നു....
ഒവ്വ! ഈ നുണ ഒക്കെ ഏതു കേരളാ പോലീസിനും പറയാം, പിന്നെ ഞാന്‍ പറയേണ്ട കാര്യമെന്താ ?

ഇനി സത്യം പറയാം

ചിങ്ങം ഒന്നിന് എന്തേലും പ്രത്യേകത ഉണ്ടായതായി ഞാന്‍ ഓര്‍ക്കുന്നില്ല.
തീരെ കൊച്ചായിരുന്നപ്പോള്‍ (ഒരു മൂന്നു - മൂന്നര വയസ്സ്) അപ്പുറത്തെ വീട്ടില്‍ പൂക്കളം ഉള്ളോണ്ട് , എന്റെ വീട്ടിലും അമ്മ തന്നെ (വീട്ടില്‍ അന്ന് ജോലിക്ക് ഉണ്ടായിരുന്ന ചേച്ചി പോര) പൂക്കളം ഇടണം എന്ന് പറഞ്ഞു കരഞ്ഞത് എനിക്കോര്‍മ്മയുണ്ട്.

ഒരുപാട് ഗ്യപ്സ് ഉള്ള ആ പൂക്കളത്തിനു തീരെ ഭംഗി ഇല്ലാരുന്നു. അമ്മെ പൊക്കി പറഞ്ഞതല്ല. ശരിക്കും . അപ്പുറത്തെ വീട്ടിലെ ചേച്ചി വന്നു അത് ഒന്നൂടെ ഭംഗി ആക്കി തന്നു.
അന്ന് അമ്മ ജോലിക്ക് പോവാന്‍ ലേറ്റ് ആയി.
അന്ന് മൊബൈല്‍ ഉണ്ടാരുന്നേ സത്യായും ഞാന്‍ അത് ഫോട്ടോ എടുത്തു വെച്ചേനെ.

വേറെ ഒരു കൊല്ലം അമ്മ എനിക്ക് വേണ്ടി ഓണം കൊണ്ടു.
എല്ലാര്ക്കും അത് എന്താന്നു അറിയോ എന്നറിയില്ല.
പത്തു ദിവസവും പൂക്കളം ഇടണം. നല്ല ഫുഡ്‌ ഉണ്ടാക്കണം. പിന്നെ
തൃക്കേട്ട ഒക്കെ ആവുമ്പോള്‍ മണ്ണുകൊണ്ട് നല്ല പൂവിന്റെ ഷേപ്പ്ല് മോള്ഡ് ഒക്കെ ഉണ്ടാക്കി മഴ കൊള്ളാതെ വെക്കും.
അമ്മ ഉണ്ടാക്കിയതിനു 5 ഇതളുണ്ടായിരുന്നു നടുവില്‍ മൂന്നു സ്റ്റെപ്സ് ഒക്കെ ആയി അതിന്റെം മോളില്‍ തൃക്കാക്കര അപ്പനെ ഒക്കെ വെച്ച് പിന്നെ വീട് മൊത്തം വെണ്ടക്കാ ഇല ഇട്ട അരിമാവും കൊണ്ട് അണിയും. ( കാക്കിരി പൂക്കിരി വാരി ഒഴിച്ച് വൃത്തികേടാക്കും എന്ന് )
പിന്നെ തിരുവോണത്തിന്റെ അന്ന് നാല് മണിക്കെഴുന്നേറ്റു കൂയ് കൂയ് എന്ന് വിളിച്ചു. മാവേലിയെ വരുത്തും.

ഒരേഒരു കൊല്ലമേ അത് ഉണ്ടായിട്ടുള്ളൂ. അതോണ്ട് ഇത്രേ എനിക്ക് ഓര്‍മ്മയുള്ളൂ. ഇതൊക്കെ ആരേലും കേട്ടിട്ടുണ്ടോ ആവോ ?

പിന്നെ ഓര്‍മ്മയുള്ളത് ,
പന്ത്രണ്ടു കഴിയുന്ന ഓണം വന്നില്ലേലും കറക്റ്റ് ആയി വരുന്ന പരീക്ഷ ആണ്. ക്ലാസ്സ്‌ ഫസ്റ്റ് എനിക്കും പരെന്റ്സ്‌നും ഒരു പ്രേസ്ടീജ് പ്രോബ്ലം ആയോണ്ട് കൂടുതലും അത് നല്ല ഓര്‍മ്മയാ

ഊഞ്ഞാലും, തിരുവാതിക്കളീം, തുമ്പി തുള്ളലും ഒക്കെ ഞാനീ എസ്സേലും ടി വിലും മാത്രേ കണ്ടിട്ടുള്ളു.
പിന്നെ ഏഷ്യനെറ്റിലും , സൂര്യെലും ഉള്ള സില്മേം , അതില്‍ കൂടുതല്‍ പരസ്യങ്ങളും. സഹിക്കൂല !

ചിങ്ങം ഒന്നിനും നവംബര്‍ ഒന്നിനും ഉള്ള ഈ കേരള സാരി / മുണ്ട് ഫാഷന്‍ ഞാന്‍ കണ്ടത് കുറെ കഴിഞ്ഞിട്ടാ

നോണ്‍ വെജ് ഇല്ലാത്ത ഓണ സദ്യ അന്നൊക്കെ എനിക്ക് തീരെ പിടിച്ചിരുന്നില്ല. പക്ഷെ ഇപ്പൊ ഒരെണ്ണം കിട്ടിയാല്‍ കൊള്ളാം എന്നുണ്ട്.

പിന്നെ മാതൃഭൂമീടെ ഓണപ്പതിപ്പ് എനിക്കിഷ്ടാരുന്നു. 10 ദിവസത്തെ ഹോളിഡെസ് തീര്‍ക്കാന്‍ അത് മതിയാരുന്നു. 

7 comments:

keraladasanunni said...

അരനൂറ്റാണ്ടിന്ന് മുമ്പ് ഓണത്തിന്ന് കുറെക്കൂടി വര്‍ണ്ണശബളിമ ഉണ്ടായിരുന്നു.

അന്നൂസ് said...

സത്യസന്ധതയെ ബഹുമാനിക്കുന്നു.....എന്നാലും.... ..എന്തായാലും ഓണാശംസകള്‍ നേരുന്നില്ല...ഹ്ഹഹാ

സുധീര്‍ദാസ്‌ said...

നിഷ്‌കളങ്കമായ ശൈലിയാണ്. എന്നാലും അല്‍പ്പം കൂടി ശ്രദ്ധിക്കണമെന്നാണ് തോന്നുന്നത്. അവതരണത്തിന് ഒരു അടുക്കും ചിട്ടയും അനുഭവപ്പെടുന്നില്ല. സംസാരശൈലിയുടേയും ഇംഗ്ലീഷ് വാക്കുകളുടേയും അതിപ്രസരവുമുണ്ട്. വായന ഇഷ്ടപ്പെടുന്ന ഒരാള്‍ എന്ന നിലയില്‍, പുതുമയുള്ള ആശയങ്ങളും ആകര്‍ഷകമായ അവതരണവും വായന ഒരു നല്ല അനുഭവമാക്കിമാറ്റും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇനിയും എഴുതണം. ആശംസകള്‍...

ajith said...

എന്നാ ഈ ചിങ്ങമൊക്കെ ഉണ്ടായേ......!!

ganga dharan ɯɐʞʞɐuuǝɹı said...

നോട്ടം Says:
എനിക്ക് എഴുത്തിന്‍റെ ശൈലി ഇഷ്ടപ്പെട്ടു.

മഞ്ഞക്കിളി said...

ഈ കമന്റ്‌ ഒന്നും ലൈക്‌ ചെയ്യാന്‍ പറ്റുന്നില്ലല്ലോ :-)

റോസാപ്പൂക്കള്‍ said...

മുന്‍കൂര്‍ ഓണാശംസകള്‍

Post a Comment

 

Blog Template by BloggerCandy.com