Monday, August 18, 2014

ഒരു പ്രതികരണം

ഒന്ന് പ്രതികരിക്കാൻ വന്നതാ 

ഇനി ഈ ടൈപ്പ് എഴുത്ത് വേണ്ടെന്നു വെച്ചതാ (ശരിക്കും നന്നാവാൻ വേണ്ടീട്ടു). പക്ഷെ സമ്മതിക്കൂലെന്നു വെച്ചാ ! 

ഈ പെണ്ണിന് , ആണുങ്ങളെ കണ്ടൂടാ. പുരുഷവിദ്വേഷിയാ, പ്രായം കൂടീട്ടും കെട്ടാതതിന്റെ കുഴപ്പമാ  എന്നൊക്കെ കുറെ കേട്ടപ്പോ ഒന്ന് പറയാന്നു തോന്നി. 

എനിക്കെ ആണുങ്ങളോട് ഒരു വെറുപ്പും ഇല്ല. വെറുക്കണം എന്നതിന് രാഷ്ട്രീയമോ , മതപരമോ, വ്യക്തിപരമോ ആയ ഒരു കാരണവും എനിക്കില്ല.  

കല്യാണം വേണോ ? കുടുംബം എന്നതിൽ വിശ്വാസം വേണോ എന്നൊക്കെ ചോദിച്ചാല് ഒരുത്തിയെ അങ്ങ് പുരുഷ വിദ്വേഷി ആക്കണോ?  കഷ്ടം ചേട്ടന്മാരെ !

ആണുങ്ങൾക്ക് എന്താണ് കുറവ്?  (ഒരു വാലും രണ്ടു കൊമ്പും എന്ന് സത്യവായിട്ടും ഞാൻ പറയൂല) 

എന്റെ അറിവിൽ , വ്യക്തിപരമായ കാരണം ഇല്ലെങ്കിൽ ലെസ്ബിയൻ അല്ലാത്ത  ഒരു പെണ്ണും ആണുങ്ങളെ വെറുക്കാറില്ല. 

ജീവിതത്തിൽ മോശം അനുഭവങ്ങൾ ഉള്ള ഒരുപാട് സ്ത്രീകൾ ഉണ്ടാവും. മോശമായ ഒരു അനുഭവത്തിന്റെ പേരിൽ ആണ്‍ വർഗ്ഗത്തെ മുഴുവൻ സംശയത്തോടെ നോക്കുന്നവർ,അവരെ വിട്ടേക്കു. ചെറിയ കാര്യങ്ങൾ മറക്കാനും പൊറുക്കാനും കഴിവുള്ളത് കൊണ്ടാവും, എനിക്കങ്ങനെ വെറുപ്പൊന്നും ഇല്ല. 

അപ്പൊ What I wanted to say is,

നിങ്ങളീ കരുതുന്ന പോലെ, കുറെ പെണ്ണുങ്ങൾക്ക്‌ ആണുങ്ങളെ കണ്ടാ കലിപ്പാ, അതോണ്ടാ ഇങ്ങനെ എഴുതുന്നെ അങ്ങനെ ഇല്ല. അവർക്കൊന്നും പുരുഷ വിദ്വേഷവും ഇല്ല. 

സ്ത്രീ സ്വാതന്ത്ര്യം പറയുന്ന കുറെ പേരുണ്ടാവും , അതില്ലാത്തവർക്ക് പറയാനല്ലേ പറ്റു. എത്ര പേര് പ്രവർത്തിക്കും?   പിന്നെ പ്രസംഗമൊക്കെ അടച്ചു പൂട്ടി പെട്ടീലാക്കിട്ടല്ലേ അവര് കെട്ടിയോനേം പിള്ളേരേം  നോക്കുന്നെ? അവർക്കാണോ വിദ്വേഷം? 

പിന്നെ കുറച്ചു പേര് കാട്ടിക്കൂട്ടുന്നത് , ഒരു കാര്യവുമില്ലാതെ  ആണുങ്ങൾ (എന്റെ ഭർത്താവും കുടുമ്മക്കാരും ഒഴിച്ച് )   ഒക്കെ മോശമാണ് എന്ന് വിളിച്ചു കൂവുന്നവർ, അവരോടു എനിക്ക് സഹതാപമേ ഉള്ളു. 

അങ്ങനെ ഉള്ള  കുറേ  പേർക്ക് പ്രായത്തിന്റെ  പ്രശ്നവാ. 

അതിനിപ്പോ ഒന്നും ചെയ്യാനില്ല. ജീവിതത്തിൽ കിട്ടിക്കൊണ്ടിരുന്ന attention കുറഞ്ഞു വരുമ്പോൾ ഉണ്ടാകുന്ന ഒരു വികാരം. മെക്കപ്പിന്റെ പരിധി മനസ്സിലാകുമ്പോഴും,  പഴേ ചുരിതാർ ഇടാൻ പറ്റാത്തതിന്റെ വിഷമവും അവരിങ്ങനെ ഓരോന്ന് പറഞ്ഞു തീർക്കും. അതിനു ഒന്നും ചെയ്യാനില്ല.

പിന്നെ പെട്ടെന്ന് ഫേമസ് ആവാം എന്നാ പ്രതീക്ഷയോടെ, ചുമ്മാ കുറച്ചു തെറി കേൾക്കാം എന്നാ ഉദ്യേശത്തോടെ വരുന്നവരും ഉണ്ടാവും. ഈസിയല്ലേ. അതോണ്ട് മാത്രം. 

അപ്പൊ അവരെ ഒക്കെ പുരുഷ വിദ്വേഷി എന്നാ പേരിൽ നിങ്ങളൊക്കെ അവരെ തെറിവിളിച്ചു  പ്രോത്സാഹിപ്പിക്കുമ്പോ , അവര് ഉദ്യേശിച്ച റിസൾട്ട്‌ കിട്ടി. 

അല്ലേലും ആണുങ്ങളെ ഒന്നും പറഞ്ഞില്ലേലും അവർക്ക്  പെട്ടെന്ന് ചൊറിയും, ആ പറഞ്ഞത് എന്നെ ഉദ്യെഷിച്ചാണ് , എന്നെ മാത്രം ഉദ്യെഷിച്ചാണ് എന്നാ തോന്നൽ കുറച്ചു കൂടുതലാ. അല്ലെ? 

എന്നെപ്പോലെ ഉള്ള സാധാരണക്കാരെ ഇതോലോന്നും പെടുത്തല്ലേ, ചുമ്മാ മനസ്സിലുള്ള പൊട്ടത്തരങ്ങൾ വിളിച്ചു പറയുന്നത് ആരോടും ഉള്ള വിദ്വേഷമല്ല. 

ഞാൻ എഴുതിയ പോസ്റ്റ്‌ ആരേലും വായിക്കുന്നതും ഷയർ ചെയ്യുന്നതും കമന്റ്‌ ഇടുന്നതും ആസ്വദിക്കുന്നതു  പോലെ തന്നെ , 

നല്ല പോലെ ഒരുങ്ങി ഇറങ്ങുമ്പോൾ,
"മഞ്ജൂ കൊള്ളാലോ" എന്ന് ഒരു ആണെങ്കിലും പറയണേ എന്ന് ആഗ്രഹിക്കുന്ന സാധാരണ പെണ്ണ് മാത്രമാണ് ഞാനും. 

രണ്ടു കൂട്ടരോടും എനിക്ക് ഇഷ്ടവും  ബഹുമാനവുമേ  ഉള്ളു, ഒട്ടും വിദ്വേഷമില്ല. 
   3 comments:

parashu raman said...

//"മഞ്ജൂ കൊള്ളാലോ" എന്ന് ഒരു ആണെങ്കിലും പറയണേ എന്ന് ആഗ്രഹിക്കുന്ന സാധാരണ പെണ്ണ് മാത്രമാണ് ഞാനും. // നട്ടെല്ലുള്ള ഒരു ആണാണെന്നു സ്വയം ഉത്തമബോധ്യം ഉള്ളത് കൊണ്ട് പറയട്ടെ, "മഞ്ജൂ കൊള്ളാലോ, നീ ഒരു പ്രസ്ഥാനം അല്ല, ഒരു സംസ്ഥാനം ആണ്".. ഇനി വിഷയത്തിലേക്ക് വരാം.. ഫെമിനിസം എന്നാല്‍ പുരുഷവിദ്വേഷം അല്ല എന്ന് മഞ്ജുവിന്റെ തന്നെ ഒരു പോസ്റ്റിനു മറുപടി ആയി പറഞ്ഞിരുന്നു, പിന്നെ പലപ്പോഴും സ്ത്രീകള്‍ തന്നെയാണ് ഫെമിനിസത്തിന് ആപ്പ് വക്കുന്നതും, ചെറുപ്പത്തിലെ പെണ്കുഞ്ഞുങ്ങളെ, "നീ ഒരു പെണ്ണാണ്, നിന്നെ കൊണ്ട് അതിനൊന്നും കഴിയില്ല, പെണ്ണുങ്ങളുടെ ശബ്ദം ഉയരരുത്, അത് പാടില്ല ഇത് പാടില്ല ...അങ്ങനെ അങ്ങനെ കാക്കതൊള്ളായിരം കല്പനകള്‍ അമ്മമാര്‍ തന്നെ പെണ്‍കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുമ്പോള്‍ കാതില്‍ തിരുകികയറ്റുന്നു. പിന്നെ, ആരെങ്കിലും ബസില്‍ വച്ചോ, പൊതുസ്ഥലത്ത് വച്ചോ ഒന്ന് തോണ്ടിയാല്‍ അത് പ്രതികരിക്കുന്നതിനു വീട്ടില്‍ ആയിരിക്കും ആദ്യ വഴക്ക് കിട്ടുക. പിന്നെ , സമൂഹത്തിലെ ചില മ്യാന്യന്‍മാരുടെ കുത്ത് വാക്കുകള്‍ വേറെയു സഹിക്കണം ...ഇതൊക്കെ നിര്‍ത്തി, വീട്ടിലുള്ളവര്‍ തന്നെ "വൈ ഷുഡ് ബോയ്സ് ഹാവ് ആള്‍ ദി ഫണ്‍" എന്ന് ചോദിച്ചു തുടങ്ങിയാലേ സ്ത്രീശാക്തീകരണം പൂര്‍ത്തിയാവൂ.... എന്ത് നല്ല നടക്കാത്ത സ്വപ്നം അല്ലെ ? എന്തായാലും മഞ്ജു സ്വപ്നം കണ്ട കിനാശ്ശേരി നമ്മുടെ നാട്ടില്‍ തന്നെ ഉണ്ടാവട്ടെ എന്ന് , ആശംസിച്ചു കൊണ്ട്....

ajith said...

നോ കമന്റ്സ്, മഞ്ജു

പട്ടേപ്പാടം റാംജി said...

ഒട്ടും വിദ്വേഷമില്ല.

Post a Comment

 

Blog Template by BloggerCandy.com