ഓര്‍മ്മകള്‍ എപ്പോഴും
നല്ലതാണോ? എന്തോ, എനിക്കങ്ങനെ തോനുന്നില്ല. ഓര്ക്കനിഷ്ടപ്പെടുന്നതൊക്കെ ഒരുപാടുള്ളവര്‍ക്ക്
ഭൂതകാലം എന്നുമൊരു അനുഭൂതി ആയിരിക്കും, എന്നും ഭൂതകാലത്ത് ജീവിക്കാന്‍
ആഗ്രഹിക്കുന്നവരും ഉണ്ടാകും.
പക്ഷെ എത്ര ആഗ്രഹിച്ചാലും
ഉരുണ്ടു പോയ കാലചക്രത്തിന്റെ മുറിപ്പാടുകള്‍ മായ്ക്കാന്‍ കഴിയാതെ ഇന്നുകള്‍
ജീവിക്കാന്‍ കഴിയാത്തവരും മറന്നുപോകുന്നവരും ഉണ്ട്, ഇല്ലെ?
എത്ര ശോചനമാണ് അത്തരം
ജീവിതങ്ങള്‍ എന്ന് നമുക്ക് ഊഹിക്കനെ കഴിയില്ല!
ചിലര്‍ പൊരുതി
മുന്നേറും, എല്ലാം മറന്നുകളഞ്ഞു എന്ന് മറ്റുള്ളവരെ ബോധിപ്പിക്കാന്‍ എന്തും ആകാം, പക്ഷെ
അവരതില്‍ എത്രത്തോളം സക്സെസ്സ് ആകുമെന്ന് അവര്ക്കെ അറിയൂ.
മുഖംമൂടികള്‍ മാറി മാറി
അണിയുന്ന അവരില്‍ പലരെയും ആരും തിരിച്ചറിഞ്ഞെന്നു വരില്ല. അതിനുള്ള ചാന്‍സ് അവര്‍
കൊടുക്കില്ല.
വേണമെന്ന് എത്ര
ആഗ്രഹിച്ചാലും ഇന്നലകളില്‍ നിന്ന് മോചനമില്ലാതെ, അതിന്റെ തടവില്‍ ഇന്നുകളും, ഒരു
ജന്മവും നിരര്‍ത്ഥമാക്കുന്ന
അവര്‍ക്ക്
വേണ്ടി.....................
എന്തോ ഇത്രയെങ്കിലും
പറയണം എന്ന് തോന്നി.
3 comments:
കാലചക്രം മുറിവേല്പ്പിക്കാത്ത ആരും ഈ ലോകത്ത് കാണില്ല, പക്ഷെ, വേദനകള്‍ മാത്രമല്ല, സുഖങ്ങളും തഥൈവ! ഭൂതകാലത്തില്‍ ദുഃഖങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് ചിന്തിക്കുന്നത്, ചിലപ്പോ ആ വേദനകള്‍ മനസ്സില്‍ തിങ്ങി നില്‍ക്കുകയും, ഭൂതകാലത്തിലെ സുഖങ്ങള്‍ വിസ്മരിക്കപ്പെടുകയും ചെയ്യുമ്പോള്‍ ആവാം.. ഭൂതകാലത്തില്‍ ദുഃഖങ്ങള്‍ ഉണ്ടായി എന്ന് പറഞ്ഞു വര്‍ത്തമാനകാലം കളയുന്നതിനോട് എനിക്ക് യോജിപ്പില്ല.. പ്രതീക്ഷകള്‍..അതാണ് ജീവിതത്തെ മുന്നോട്ടു നയികുന്നത് (ഹോപ് വേറെ, എക്സ്പെക്റ്റേഷന് വേറെ )
ഓരോ മനുഷ്യനും സ്ഥായിയായ ഒരു ഭാവമുണ്ട്. എന്തൊക്കെ പറഞ്ഞാലും മാറ്റിയാലും ആ ഭാവം മരണം വരെ നിലനില്ക്കും എന്നാണ് തോന്നിയിട്ടുള്ളത്.
മഞ്ഞക്കിളി പറഞ്ഞത് കാര്യാണ് ട്ടാ!
Post a Comment