"മഞ്ജൂ"
ഒരു അപരിചിത ശബ്ദം കേട്ട് മോവീലീന്നു തല ഉയരത്തി നോക്കി
"മഞ്ജു അല്ലെ ? "
തീര്‍ത്തും അപരിചിതനല്ല. പക്ഷെ ഓർത്തെടുക്കാനും കഴിയുന്നില്ല.
ആണെന്നോ അല്ലെന്നോ പറഞ്ഞില്ല. അതിനു മുൻപേ ആ കക്ഷി വീണ്ടും പറഞ്ഞു തുടങ്ങി.
" താനേത് ഗുദാമിലായിരുന്നെടോ? ആരോട് ചോദിച്ചാലും ഒരു വിവരോമില്ലല്ലോ തന്നെപ്പറ്റി"
ഇപ്പോഴും അന്തം വിട്ടു നിക്കുന്ന എന്നെക്കണ്ട് അവസാനം കക്ഷി സ്വയം പരിചയപ്പെടുത്തി.
"മനസ്സിലായില്ല? ഞാനാടോ പ്രവീണ്‍, മേലോത്തെ, അനില്‍സാറിന്റെ ട്യുഷന് ഉണ്ടാരുന്നില്ലേ "
" ഓ, പ്രവി , താനങ്ങു തടിച്ചല്ലോ. കണ്ടിട്ട് മനസ്സിലായെ ഇല്ല "
അവസാനം എനിക്ക് സംഗതി കത്തി.
" പിന്നെ എല്ലാരും തന്നെപ്പോലെ ആണോ? "
ഒരു നാല് മിനുറ്റിൽ എനിക്കിത്രേം മനസ്സിലായി.
കക്ഷി ഇവിടെ ഒരു മാസത്തേക്ക് വന്നതാ. ഒരു കൊല്ലം കക്ഷിയുടെ കല്യാണം ക്ഷണിക്കാൻ എന്റെ വീട്ടില്‍ വിളിച്ചു പിതാജിടെന്നു കുറച്ചു %^$£&^%*£(* കേട്ടു എന്നും പറഞ്ഞു.
കാർന്നൊർക്കൊരു മാറ്റോമില്ല!
പിന്നെ ഞാൻ ഫേസ് ബുക്കിൽ ഇല്ലാത്തതിന് കുറെ പരിഭവങ്ങളും.
എന്തായാലും എന്റെ വിശേഷങ്ങൾ ചോദിക്കുന്നതിനു മുൻപ് എനിക്കിറങ്ങേണ്ട സ്ഥലം ആയി.
എന്തായാലും വിളിക്കാം, വൈകീട്ട് കാണാം എന്നൊക്കെ പറഞ്ഞു കക്ഷിടെ ഫോണ്‍ നമ്പർ വാങ്ങി പുറത്തിറങ്ങിയപ്പോൾ എനിക്കുറപ്പായിരുന്നു, അതൊക്കെ ചുമ്മാതാണെന്ന്.
കാൽപ്പാടുകൾ പതിപ്പിക്കാതെ നടന്നു നീങ്ങുമ്പോൾ ഞാൻ ഓർത്തത് ഒന്ന് മാത്രം
നാളെ രാവിലെ പ്രര്തിക്കണം പഴയ പരിചയക്കാരെ ഒന്നും കാണല്ലേ എന്ന്.
പ്രാർത്ഥിക്കുവാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ട്!

2 comments:
എല്ലാത്തിനും ഓരോ കാരണങ്ങള്‍ ഉണ്ട്. ഇല്ലെങ്കില്‍ ഉണ്ടാക്കും....
പ്രാര്‍ത്ഥിക്കാതിരിക്കാനും കാരണങ്ങള്‍
Post a Comment