Monday, August 25, 2014

ജീവിക്കാന്‍ മറക്കുന്നവര്‍

ഇന്ത്യക്കാർ, പോട്ട്... മലയാളികൾ അവര് ഭൂരിഭാഗം ദാരിദ്ര്യ രേഖക്ക് താഴെ ആണെന്ന് ഞാൻ കരുതുന്നില്ല.  ഞാൻ ഇവിടെ പറയുന്നത് മിഡിൽ ക്ലാസ്സ്‌ ആൻഡ്‌ അപ്പർ മിഡിൽ ക്ലാസ്സ്‌ കുടുംബങ്ങളെ കുറിച്ച് മാത്രമാണ്. 

ഭാര്യക്കും ഭർത്താവിനും ജോലി ഉണ്ടെങ്കിലും, ഒരു പെണ്‍കുഞ്ഞു ഉണ്ടായാൽ ജീവിക്കാൻ മറക്കുന്നവരാണ് ഭൂരിഭാഗവും. 

ആർഭാട ജീവിതം അല്ല ഞാൻ ഉദ്യേശിച്ചത്‌. പക്ഷെ , ജീവിതത്തിൽ യാത്രകൾക്കും , എന്റെര്ടിന്മേന്റ്സ്നും അതിന്റേതായ പ്രാധാന്യം ഉണ്ടെന്നു പലരും മറക്കുന്നു.

ഇടക്കൊരു സിനിമ, പുറത്തു നിന്ന് ഭക്ഷണം, ഒന്നിച്ചൊരു ദൂര യാത്ര ഇതൊക്കെ ആർഭാടമെന്നു കരുതുന്നവരോടല്ല ഞാൻ ഈ പറയുന്നത്, അതൊക്കെ ജീവിതത്തിൽ ആവശ്യം എന്ന് കരുതുന്നവരോടാണ്.

പക്ഷെ ഒരു സാധാരണ മാസവരുമാനക്കാരൻ ഇതിനൊക്കെ ഭയപ്പെടുന്നു. അത് കൂടെ സ്വന്തം മകള്ക്ക് വേണ്ടി സ്വർണ്ണം വാങ്ങിയാലോ എന്ന് ആലോചിക്കുന്നതു അവരുടെ ഗതികേട്! 
മകളുടെ വിവാഹം ആർഭാടത്തോടെ നടത്തി നാട്ടുകാരെകാരെക്കൊണ്ട് പൊക്കി പറയിക്കുക (എന്നാലും അവര് കുറ്റമേ പറയു )  എന്ന ഉത്തരവാദിത്വം.   സമൂഹം അടിച്ചേൽപ്പിച്ചു കൊടുത്ത അനാവശ്യ ബാധ്യത 

സ്വന്തമായി വീട് വെക്കുമ്പോൾ പോലും അതിൽ വരെ വെട്ടിച്ചുരുക്കലുകള്‍ നടത്താന്‍ ഈ മകളുടെ കല്യാണം കാരണമാകുന്നു. 

സ്ത്രീധനം വേണ്ടെന്നു പയ്യനും പയ്യന്‍റെ  വീട്ടുകാരും  പറഞ്ഞാലും, നാട്ടുകാര് സമ്മതിക്കില്ലല്ലോ.

എന്റെ ചുറ്റും കണ്ട കുറച്ചു ജീവിതങ്ങള്‍ മാത്രമാണ് ഈ നിരീക്ഷണത്തിന് കാരണം. ഒറ്റ മകള്‍ക്ക് 60 -70  പവന്‍ ഒപ്പിക്കാന്‍ കഷ്ടപ്പെട്ട  ഒരു സ്കൂൾ വാദ്ധ്യാരെ ഞാൻ ഓർക്കുന്നു. 

ഒരു ആര്‍ഭാടവും ഇല്ലാതെ, ഓരോ ചില്ലിപൈസയും കൂട്ടി വെച്ചു,  മകളെ എന്ജിനീരിംഗ്നു പോലും വിടാതെ " നല്ല നിലയില്‍ "  21ആം  വയസ്സില്‍ കെട്ടിച്ചു വിട്ടു. എന്നിട്ട്? 

മകള് അങ്ങ് പോയി ഭര്‍ത്താവിന്റെ കൂടെ. സുഖം ജീവിതം. മാഷും രോഗിയായ ഭാര്യയും കേരളത്തില്‍ നാട്ടിന്‍ പുറത്തു. 

അവരെ ഞാന്‍ അന്വേഷിക്കുന്ന  അത്ര പോലും മാഷിന്‍റെ മകള്  അന്വേഷിക്കുന്നു എന്ന് എനിക്ക് തോനുന്നില്ല. 

അവസാനം ഒരു ചോദ്യം മാത്രം. മാഷും ഭാര്യയും അവര്‍ക്ക് വേണ്ടി എന്നെങ്കിലും ജീവിച്ചോ? 

നിഴലുകള്‍ പോലെ ജീവിച്ചിരിക്കുന്ന അവരെ കാണുമ്പോള്‍ എനിക്ക് ഒന്നേ ചോദിക്കാനുള്ളു. 

എന്താ മലയാളി നിങ്ങള്‍ ജീവിക്കാന്‍ മറന്നു പോകുന്നത്?  ആര്‍ക്കു വേണ്ടി? 


7 comments:

Unknown said...

മലയാളികള്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കുനത് കല്യാണം, വീട് എന്നിവയ്ക്ക് മാത്രം ആണ്... ഇതിനു വേണ്ടി അവര്‍ ജീവിതം തന്നെ മറക്കുന്നു.. എല്ലാം നാട്ടുകാരെ കാണിക്കാന്‍

ajith said...

ജീവിക്കാന്‍ ഓര്‍മ്മിച്ചുവരുമ്പോഴേക്കും മരിക്കാറായിട്ടുണ്ടാവും!

ഫൈസല്‍ ബാബു said...

മാറ്റത്തിനുള്ള ഒരു മുന്നേറ്റമാവട്ടെ ഈ പോസ്റ്റ്‌ ;;

( ഹെഡിംഗിലെ അക്ഷരപിശക് മാറ്റൂ ) .

SHAMSUDHEEN KARINGAPPRA said...

ഈകാര്യത്തില്‍ മാത്രം മലയാളികള്‍ പാശ്ചാത്യരെ കണ്ടു പഠിക്കട്ടെ

ശ്രീ said...

ശരിയാണ്. പല വീടുകളിലെയും അവസ്ഥ ഇതൊക്കെയാണ്.

റോസാപ്പൂക്കള്‍ said...

ശീലങ്ങളില്‍ നിന്ന് മാറാനാണല്ലോ ഏറ്റവും ബുദ്ധിമുട്ട്

© Mubi said...

"എന്താ മലയാളി നിങ്ങള്‍ ജീവിക്കാന്‍ മറന്നു പോകുന്നത്? ആര്‍ക്കു വേണ്ടി? " പലപ്പോഴും പലരോടും ചോദിക്കാന്‍ തോന്നിയിട്ടുണ്ട് ഈ ചോദ്യം!

Post a Comment

 

Blog Template by BloggerCandy.com